Income Tax department

നികുതി വെട്ടിപ്പ്: പി.വി അന്‍വര്‍ എം.എല്‍.എക്കെതിരെ ആദായനികുതി വകുപ്പ് അന്വേഷണം

നികുതി വെട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ എല്‍.ഡി.എഫ് എം.എല്‍.എ പി.വി അന്‍വറിനെതിരെ ആദായ നികുതി വകുപ്പ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ 10 വര്‍ഷമായി പി.വി അന്‍വര്‍ നികുതി അടയ്ക്കുന്നില്ലെന്ന പരാതിയെ തുടര്‍ന്നാണ് എം.എല്‍.എയ്‌ക്കെതിരേ ആദായനികുതി വകുപ്പ് അന്വേഷണം തുടങ്ങിയിരിക്കുന്നത്.

ജയാ ടി.വിയുടെ ഓഫീസിൽ ആദായനികുതി വകുപ്പിന്റെ റെയ്ഡ്

എ.ഐ.എഡി.എം.കെയുടെ ഔദ്യോഗിക ചാനലായ ജയാ ടി.വിയുടെ ചെന്നൈയിലെ ഓഫീസില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്. നികുതി തട്ടിപ്പ് നടത്തിയതായി വിവരം ലഭിച്ചതിനേത്തുടര്‍ന്നാണ് വ്യാഴാഴ്ച രാവിലെ  ആദായനികുതി വകുപ്പ്  ഉദ്യോഗസ്ഥര്‍ ഏകാട്ടുതംഗലിലെ ഓഫീസില്‍ റെയ്ഡ് നടത്തിയത്

ലാലു പ്രസാദ്‌ യാദവ്, പി. ചിദംബരം എന്നിവരുടെ വസതികളില്‍ റെയ്ഡ്

1000 കോടി രൂപയിലധികം വില മതിക്കുന്ന ബിനാമി വസ്തു ഇടപാടുകളുമായി ബന്ധപ്പെട്ടാണ് ലാലുവിന് നേരെയുള്ള റെയ്ഡ് നടന്നത്. ഐ.എന്‍.എക്സ് മീഡിയയുമായി ബന്ധപ്പെട്ട കാര്‍ത്തി ചിദംബരം പ്രതിയായ കേസില്‍ അന്വേഷണത്തിന്‍റെ ഭാഗമായാണ് മറ്റൊരു പരിശോധന നടന്നത്.  

കണക്കില്‍ പെടാത്ത 3-4 ലക്ഷം കോടി രൂപ ബാങ്കുകളില്‍ നിക്ഷേപിക്കപ്പെട്ടതായി ആദായനികുതി വകുപ്പ്

തീരുമാനം നടപ്പിലായ നവംബര്‍ എട്ടിന് ശേഷം 80,000 കോടി രൂപ വായ്പാ തിരിച്ചടവായി എത്തിയിട്ടുണ്ട്. നിഷ്ക്രിയ അക്കൌണ്ടുകളില്‍ 25,000 കോടി രൂപയെങ്കിലും നിക്ഷേപിക്കപ്പെട്ടതായും കണക്കാക്കുന്നു.

സഹാറ കുറിപ്പുകള്‍ തെളിവായി പരിഗണിക്കാനാകില്ലെന്ന് ആദായനികുതി കമ്മീഷന്‍

സഹാറ ഗ്രൂപ്പ് കമ്പനികളില്‍ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ കുറിപ്പുകളും ഇലക്ട്രോണിക് രേഖകളും തെളിവായി പരിഗണിക്കാന്‍ പറ്റാത്തവയാണെന്ന് ആദായനികുതി ഒത്തുതീര്‍പ്പ് കമ്മീഷന്‍. രാഷ്ട്രീയ നേതാക്കള്‍ക്ക് കൈക്കൂലി നല്‍കിയതായി സൂചിപ്പിക്കുന്ന ഈ രേഖകളാണിവ.

 

സഹാറ ഗ്രൂപ്പ്, ബിര്‍ള ഗ്രൂപ്പ് എന്നീ വ്യവസായ സ്ഥാപനങ്ങളില്‍ നിന്ന്‍ പിടിച്ചെടുത്ത രേഖകള്‍ പ്രകാരം പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രി ആയിരിക്കവേ കൈക്കൂലി വാങ്ങിയതായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാളും ആരോപിച്ചിരുന്നു.

തമിഴ്‌നാട്ടിൽ പ്രളയത്തിനു ശേഷം സംഭവിക്കുന്നതെന്ത്?

Glint Staff

തമിഴ്‌നാട് ചീഫ് സെക്രട്ടറി രാമമോഹന റാവുവിന്റെ ഓഫീസുകളിലും ഔദ്യോഗിക വസതിയിലും മകന്റെ വസതിയിലുമൊക്കെ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തി. അമ്മയുണ്ടായിരുന്നെങ്കിൽ ഇങ്ങനെ റെയ്ഡൊന്നുമുണ്ടാകുമായിരുന്നില്ല എന്നദ്ദേഹം പറയുന്നു. അതിന് ദൂരവ്യാപകമായ അർഥതലങ്ങളാണുള്ളത്.

കണക്കില്‍ പെടാതെ 34 കോടി രൂപ; എന്‍.സി.പി ആദായനികുതി വകുപ്പിന്റെ നിരീക്ഷണത്തില്‍

എന്‍.സി.പി മഹാരാഷ്ട്ര ഘടകത്തിന്റെ അക്കൌണ്ടില്‍ നിക്ഷേപകരുടെ വിവരങ്ങള്‍ ഇല്ലാത്ത 34.75 കോടി രൂപ സംബന്ധിച്ച് ആദായനികുതി വകുപ്പ് പാര്‍ട്ടിയ്ക്ക് നോട്ടീസ് അയച്ചു.

സഹകരണ സംഘങ്ങളിലെ നിക്ഷേപ കണക്കെടുപ്പ്: സോണിയാഗാന്ധിക്ക് നിവേദനം നല്‍കി

സംസ്ഥാനത്തെ സഹകരണ മേഖലയില്‍ പ്രതിസന്ധിക്ക് കാരണമാകുന്ന ആദായ നികുതി വകുപ്പിന്റെ നടപടിയില്‍ ഇടപെടണമെന്ന് കാണിച്ച് മുഖ്യമന്ത്രിയും സഹകരണ വകുപ്പ് മന്ത്രിയും യു.പി.എ അധ്യക്ഷ സോണിയാഗാന്ധിക്ക് നിവേദനം നല്‍കി