India

അണ്ടര്‍19 ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യക്ക്

Glint staff

അണ്ടര്‍19 ക്രിക്കറ്റ് ലോകകപ്പ് കിരീടം ഇന്ത്യക്ക്. 67 പന്ത് ബാക്കിനില്‍ക്കെ, ഓസ്‌ട്രേലിയയെ എട്ടു വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യയുടെ കൗമാരക്കാര്‍ കപ്പടിച്ചത്.

കോടിയേരിക്ക് പിന്നാലെ ചൈനയെ അനുകൂലിച്ച് പിണറായി വിജയനും

സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പിന്നാലെ ചൈനയെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയനും രംഗത്ത്. സാമ്പത്തിക രംഗത്ത് വന്‍തോതിലുള്ള മുന്നേറ്റമാണ് ചൈന കൈവരിക്കുന്നത്.

ഇന്ധനവില നിശ്ചയിക്കേണ്ടത് ഉപഭോക്താക്കള്‍

Glint staff

ഇന്ധനവില കുതിക്കുകയാണ്. കേരളത്തിന്റെ ചരിത്രത്തിലാദ്യമായി ഡീസല്‍ വില 67 രൂപ കടന്നിരിക്കുന്നു. പെട്രോള്‍ വില 75 നും മേലെ എത്തി. വില നിയന്ത്രണാധികാരം ഇന്ധനകമ്പനികള്‍ക്ക്  കൈമാറിയതു മുതല്‍ ആരംഭിച്ച പ്രതിഭാസമാണിത്. രാജ്യാന്തര വിലയ്ക്കനുസരിച്ച് അന്നന്ന് തന്നെ നിരക്ക് മാറ്റാമെന്ന് ആയതോട് കൂടി അത് പൂര്‍ണതയില്‍ എത്തി.

ഇന്ത്യന്‍ ചീഫ് ജസ്റ്റിസിന്റെ കുറ്റകൃത്യം എങ്ങനെ ജുഡീഷ്യറിയുടെ ആഭ്യന്തരപ്രശ്‌നമാകും?

Glint staff

ജുഡീഷ്യറിക്കുള്ളിലെ ആഭ്യന്തരപ്രശ്‌നമെന്ന നിലയില്‍ ഈ വിഷയത്തെ ഒത്തുതീരാന്‍ അനുവദിക്കുന്ന പക്ഷം കൊടിയ കുറ്റകരമായ നിലപാടാണ് നാല് ജഡ്ജിമാര്‍ കൈക്കൊണ്ടതെന്ന് കാണേണ്ടിവരും. തങ്ങളുടെ താല്‍പ്പര്യസംരക്ഷണത്തിനുവേണ്ടി രാജ്യത്തെ പരമോന്നത കോടതിയുടെ വിശ്വാസ്യത ഇല്ലായ്മ ചെയ്യാന്‍ പ്രവര്‍ത്തിച്ചു എന്നുള്ള കുറ്റം.

ഹാഫിസ് സെയ്ദിനൊപ്പം വേദി പങ്കിട്ട് പലസ്തീന്‍ സ്ഥാനപതി: പ്രതിഷേധവുമായി ഇന്ത്യ

മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ ഹാഫിസ് സെയ്ദിനൊപ്പം പാക്കിസ്ഥാനിലെ പലസ്തീന്‍ സ്ഥാനപതി വേദി പങ്കിട്ട സംഭവത്തില്‍ പ്രതിഷേധവുമായി ഇന്ത്യ. റാവല്‍പിണ്ടിയിലെ ലിയാഖത്ത് ബാഗില്‍ ദിഫാ ഇ പാക്കിസ്ഥാന്‍ കൗണ്‍സില്‍ സംഘടിപ്പിച്ച ഒരു പരിപാടിയിലാണ് ഹാഫിസ് സെയ്ദിനൊപ്പം പലസ്തീന്‍ സ്ഥാനപതി വാലിദ് അബു അലി വേദി പങ്കിട്ടത്.

കുല്‍ഭൂഷണ്‍ യാദവിന്റെ കുടുംബത്തെ പാക്കിസ്ഥാന്‍ അപമാനിച്ചു: പ്രതിഷേധവുമായി ഇന്ത്യ

Glint staff

കുല്‍ഭൂഷണ്‍ യാദവിവിനെ കാണാനെത്തിയ കുടുംബത്തെ പാക്കിസ്ഥാന്‍ അപമാനിച്ചെന്ന് ഇന്ത്യ. യാദവിനോട് മാതൃഭാഷയായ  മറാത്തിയില്‍ സംസാരിക്കാന്‍ കുടുംബാംഗങ്ങളെ അനുവദിച്ചില്ലെന്നും കൂടിക്കാഴ്ചയ്ക്ക് മുമ്പ് സുരക്ഷയുടെ പേരില്‍ യാദവിന്റെ ഭാര്യയുടെ താലി വരെ ഊരിവയ്പ്പിച്ചെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

അഴിമതി കേസുകളില്‍ കേരളത്തിന് മൂന്നാം സ്ഥാനം

അഴിമതി കേസുകളില്‍ രാജ്യത്തെ മൂന്നാം സ്ഥാനം കേരളത്തിനെന്ന് ദേശീയ ക്രൈംറെക്കോര്‍ഡ് ബ്യൂറോയുടെ കണ്ടെത്തല്‍. പട്ടികയില്‍ ഒന്നാസ്ഥാനം മഹാരാഷ്ട്രയാണ്.  2014 മുതല്‍ 2016 വരെയുള്ള അഴിമതികേസുകളുടെ കണക്കാണ് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ പുറത്തുവിട്ടിരിക്കുന്നത്.

ഇന്ത്യയിലെ ആദ്യത്തെ ടെസ്ല കാര്‍ മുംബൈയില്‍

Author: 

Glint staff

ഇന്ത്യയിലെ ആദ്യ ടെസ്ല കാര്‍ മുബൈയില്‍ രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ച ടാര്‍ഡിയോ റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിലാണ് വാഹനം രജിസ്റ്റര്‍ ചെയ്തത്. എസ്സാര്‍ ഗ്രൂപ്പിന്റെ സി.ഇ.ഒ പ്രശാന്ത് റൂയയാണ് ഇലക്ട്രിക് എസ്.യു.വിയായ ടെസ്ലയുടെ എക്‌സ് എന്ന മോഡല്‍ വാങ്ങിയിരിക്കുന്നത്.

അമേരിക്കയിലെ നെറ്റ് ന്യൂട്രാലിറ്റിയുടെ അന്ത്യം ഇന്ത്യയിലേക്കും വരുമോ ?

Glint staff

അമേരിക്കയിലെ ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍ കമ്മീഷന്‍ (എഫ്.സി.സി) രണ്ടിനെതിരെ മൂന്നു വോട്ടുകള്‍ക്ക് നെറ്റ് ന്യൂട്രാലിറ്റിയെ കൊല ചെയ്തത് പുതിയ യാഥാര്‍ത്ഥ്യങ്ങളിലേക്ക് വഴി തുറക്കുന്ന നടപടിയായി. അമേരിക്കന്‍ ജനതയുടെ ഒന്നാകെയുള്ള എതിര്‍പ്പിനെയും വ്യാപക പ്രതിഷേധത്തെയും അവഗണിച്ചുകൊണ്ടാണ് എഫ്.സി.സി ഈ തീരുമാനം കൈക്കൊണ്ടത്.

ബ്രിട്ടണ്‍ പിന്മാറി: രാജ്യാന്തര നീതിന്യായ കോടതി ജഡ്ജിയായി ദല്‍വീര്‍ ഭണ്ഡാരി

രാജ്യാന്തര നീതിന്യായ കോടതിയിലെ  ജഡ്ജി സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍  ഇന്ത്യക്കു വിജയം. ഇന്ത്യയുടെ ദല്‍വീര്‍ ഭണ്ഡാരിയാണ്  തിരഞ്ഞെടുപ്പില്‍ വിജയിച്ചത്.ബ്രിട്ടനും ഇന്ത്യയും തമ്മിലായിരുന്നു മത്സരം.  എന്നാല്‍ ബ്രിട്ടന്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥിയായ ക്രിസ്റ്റഫര്‍ ഗ്രീന്‍വുഡിനെ അവസാന നിമിഷം പിന്‍വലിക്കുകയായിരുന്നു.

Pages