indian army

പൂഞ്ചില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍; രണ്ട് സൈനികര്‍ക്ക് വീരമൃത്യു

ജമ്മു കാശ്മീരിലെ പൂഞ്ചില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യു. ഒരു സൈനിക ഓഫീസറും സൈനികനുമാണ് വീരമൃത്യു വരിച്ചത്. ഭീകരര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്. പൂഞ്ച് ജില്ലയിലെ മെന്തറില്‍ നര്‍ഖാസ്............

ലഡാക്കില്‍ വെടിയുതിര്‍ത്തത് ചൈനീസ് സൈന്യം, ആരോപണം തള്ളി ഇന്ത്യന്‍ സൈന്യം

ലഡാക്കില്‍ ഇന്ത്യ പ്രകോപനമുണ്ടാക്കിയെന്ന ചൈനയുടെ ആരോപണം തള്ളി ഇന്ത്യന്‍ സൈന്യം. സൈന്യം യഥാര്‍ഥ നിയന്ത്രണ രേഖ ലംഘിച്ചിട്ടില്ലെന്നും വെടിവെപ്പ് ഉള്‍പ്പെടെയുള്ള നടത്തിയിട്ടില്ലെന്നും ഇന്ത്യന്‍ കരസേന പ്രസ്താവനയില്‍ അറിയിച്ചു. ചൈനീസ് സൈന്യമാണ്......

യുവാക്കള്‍ക്ക് മൂന്ന് വര്‍ഷത്തെ 'ടൂര്‍ ഓഫ് ഡ്യൂട്ടി'; കേന്ദ്രത്തിന് മുന്നില്‍ പുതിയ നിര്‍ദ്ദേശവുമായി സൈന്യം

യുവാക്കള്‍ക്ക് സൈന്യത്തില്‍ ഹ്രസ്വകാല സേവനത്തിന് അവസരമൊരുക്കുന്ന പദ്ധതിയുമായി സൈന്യം. ഈ പദ്ധതിയെ 'ടൂര്‍ ഓഫ് ഡ്യൂട്ടി' എന്നാണ് സൈന്യം വിശേഷിപ്പിക്കുന്നത്. മൂന്ന് വര്‍ഷത്തെ ഹ്രസ്വകാല സേവന പദ്ധതിയാണിത്. സൈന്യത്തിലെ ഒഴിവുകള്‍ നികത്താന്‍ ഇതുവഴി സാധിക്കും. അതുമാത്രമല്ല വലിയ..........

ശക്തമായി തിരിച്ചടിച്ച് ഇന്ത്യ: അഞ്ച് പാക് സൈനികര്‍ കൊല്ലപ്പെട്ടെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട്

പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് നടത്തിയ വെടിവെപ്പില്‍ രണ്ട് സൈനികരും ഒരു നാട്ടുകാരനും കൊല്ലപ്പെട്ടതിനെതിരെ ശക്തമായി തിരിച്ചടിച്ച് ഇന്ത്യ. അതിര്‍ത്തി

89 ആപ്പുകള്‍ നിരോധിച്ച് കരസേന; ഫോണില്‍ നിന്ന് നീക്കാന്‍ നിര്‍ദേശം

കരസേന 89 ആപ്പുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ട്. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, പബ്ജി, ട്രൂകോളര്‍, സ്‌നാപ്പ് ചാറ്റ്, സൂം, റെഡ്ഡിറ്റ് തുടങ്ങിയവ മൊബൈലുകളില്‍ നിന്ന് നീക്കാന്‍ സൈനികര്‍ക്ക് നിര്‍ദേശം നല്‍കി. സോങ്‌സ്.പികെ, വി ചാറ്റ്, ഹൈക്ക്, ലൈക്കീ, ഷെയര്‍ ഇറ്റ്, ടിന്‍ഡര്‍............

കശ്മീരില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച അഞ്ച്‌ ഭീകരരെ സൈന്യം വധിച്ചു

ജമ്മുകാശ്മീരിലെ തങ്ധര്‍ അതിര്‍ത്തി മേഖലയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച  അഞ്ച്‌ ഭീകരരെ സൈന്യം വധിച്ചു. ഭീകരരുമായുള്ള ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്.

ഇന്ത്യന്‍ സൈന്യത്തിന് ആറ് മാസം വേണമെങ്കില്‍ ആര്‍.എസ്.എസ്സിന് മൂന്നം ദിവസം മതി: മോഹന്‍ ഭാഗവത്

'ഇന്ത്യന്‍ സൈന്യം ആറോ ഏഴോ മാസങ്ങള്‍ക്കൊണ്ടു ചെയ്യുന്ന കാര്യം വെറും മൂന്നുദിവസത്തിനുള്ളില്‍ ആര്‍.എസ്.എസ് ചെയ്യും. അതിനുള്ള ശേഷി ഞങ്ങള്‍ക്കുണ്ട്. അതിനുള്ള സാഹചര്യം ഉണ്ടാകുകയാണെങ്കില്‍ അവയെ നേരിടുന്നതിന് ഞങ്ങള്‍ മുന്നിട്ടിറങ്ങും'

അഗ്‌നി 5 മിസൈല്‍ വിക്ഷേപണം വിജയകരം

അഗ്‌നി 5 ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഒഡീഷ തീരത്തുള്ള അബ്ദുള്‍ കലാം ദ്വീപില്‍ നിന്നായിരുന്നു മിസൈല്‍ വിക്ഷേപണം. 5000 കിലോമീറ്റര്‍ പ്രഹര പരിധിയുള്ള മിസൈലിന് ചൈനയുടെ വടക്കന്‍ പ്രദേശങ്ങളിലേക്ക് വരെ എത്താന്‍ സാധിക്കും.

ജമ്മു കശ്മീരില്‍ മഞ്ഞുവീഴ്ച: മൂന്ന് സൈനികരെ കാണാതായി

ജമ്മു കശ്മീരിലെ ബന്ദിപ്പോറ ജില്ലയിലെ നിയന്ത്രണ രേഖയ്ക്കടുത്തുണ്ടായ മഞ്ഞുവീഴ്ചയില്‍ സൈനിക പോസ്റ്റിലുണ്ടായിരുന്ന മൂന്ന് ജവാന്‍മാരെ കാണാതായി. ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. കാണാതായ സൈനീകര്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്.

കാശ്മീരില്‍ സൈന്യം മൂന്ന് ഭീകരരെ വധിച്ചു

ജമ്മു കശ്മീരിലെ ഹന്ദ്വാരയില്‍ സുരക്ഷാ സേന മൂന്ന് ഭീകരരെ ഏറ്റമുട്ടലില്‍ വധിച്ചു. ജമ്മു കശ്മീര്‍ പൊലീസും രാഷ്ട്രീയ റൈഫിള്‍സും സി.ആര്‍.പി.എഫും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണു ഭീകരരെ വധിച്ചത്. ഞായറാഴ്ച അര്‍ധരാത്രിയിലാണ് ഏറ്റുമുട്ടല്‍ നടന്നത്.

Pages