Jayalalithaa

രാഷ്ട്രീയത്തിലിറങ്ങും മുമ്പേ കമല്‍ അപ്രസക്തനാകുന്നു

Glint staff

ദ്രാവിഡതയെ അടിസ്ഥാനമാക്കിയാണ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ ഒന്നിക്കണമെന്ന് കമലഹാസന്‍ പറയുന്നത്. എന്നാല്‍ ഈ സംസ്ഥാനങ്ങളുടെ ദ്രാവിഡ വികാരങ്ങള്‍ തമ്മില്‍ വലിയ അന്തരമാണുള്ളത്. അതിനെ എങ്ങനെ ഏകീരിക്കാമെന്നാണ് കമലഹാസന്‍ കരുതുന്നത് എന്നറിയില്ല.

ജയലളിതയുടെ ആശുപത്രി വാസത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്

ആര്‍കെ നഗര്‍ തിരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെ തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ആശുപത്രി വാസത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്.  ജയലളിത അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോള്‍ പൂര്‍ണ ബോധവതിയായിരുന്നുവെന്ന് വ്യക്തമാക്കുന്ന വിഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്. ടിടിവി ദിനകരന്‍ വിഭാദഗമാണ് ദൃശ്യങ്ങള്‍ പുറത്ത് വിട്ടത്.

ആര്‍.കെ നഗര്‍ ഉപതിരഞ്ഞെടുപ്പ് ഡിസംബര്‍ 21ന്

തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ  മരണത്തെ തുടര്‍ന്ന് ഒഴിവുവന്ന ആര്‍.കെ നഗര്‍ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് ഡിസംബര്‍ 21ന് നടക്കും. അണ്ണാ ഡി.എം.കെയുടെ ഔദ്യോഗിക ചിഹ്നമായ രണ്ടില,  പളനിസ്വാമി-പനീര്‍ശെല്‍വം പക്ഷത്തിന് ലഭിച്ചതിന് തൊട്ടുപിന്നാലെയാണ്
ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്.

രണ്ടില ചിഹ്നം പളനിസ്വാമി-പനീര്‍ശെല്‍വം വിഭാഗത്തിന്

അണ്ണാ.ഡി.എം.കെയുടെ രണ്ടില ചിഹ്നം പളനിസ്വാമി-പനീര്‍ ശെല്‍വം വിഭാഗത്തിന് നല്‍കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ്. അണ്ണാ.ഡി.എം.കെ എന്ന പേരും ഇപിഎസ് ഒപിഎസ് വിഭാഗത്തിന് ഉപയോഗിക്കാം.രണ്ടില ചിഹ്നം അനുവദിക്കണമെന്ന ശശികല പക്ഷത്തെ ടി.ടി.വി ദിനകരന്റെ ആവശ്യം തള്ളിയാണ് തിരഞ്ഞെടുപ്പു കമ്മീഷന്റെ  തീരുമാനം.

ജയാ ടി.വിയുടെ ഓഫീസിൽ ആദായനികുതി വകുപ്പിന്റെ റെയ്ഡ്

എ.ഐ.എഡി.എം.കെയുടെ ഔദ്യോഗിക ചാനലായ ജയാ ടി.വിയുടെ ചെന്നൈയിലെ ഓഫീസില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്. നികുതി തട്ടിപ്പ് നടത്തിയതായി വിവരം ലഭിച്ചതിനേത്തുടര്‍ന്നാണ് വ്യാഴാഴ്ച രാവിലെ  ആദായനികുതി വകുപ്പ്  ഉദ്യോഗസ്ഥര്‍ ഏകാട്ടുതംഗലിലെ ഓഫീസില്‍ റെയ്ഡ് നടത്തിയത്

ജയലളിതയെ കുറ്റക്കാരിയെന്ന് വിധിക്കണമെന്ന കര്‍ണ്ണാടകയുടെ ഹര്‍ജി തള്ളി

തമിഴ്നാട് മുന്‍ മുഖ്യമന്ത്രി അന്തരിച്ച ജെ. ജയലളിതയെ അനധികൃത സ്വത്ത്‌ സമ്പാദന കേസില്‍ കുറ്റക്കാരിയെന്ന്‍ വിധിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. കേസ് നടത്തിയ കര്‍ണ്ണാടക സര്‍ക്കാരാണ് അപ്പീല്‍ നല്‍കിയത്.

 

കേസില്‍ മറ്റ് പ്രതികളെ കുറ്റക്കാരെന്ന് കണ്ടെത്തിയ സുപ്രീം കോടതിയുടെ വിധിയില്‍ ജയലളിതയുടെ പങ്കിനെ കുറിച്ച് പരാമര്‍ശിക്കാതിരുന്നതിനെ തുടര്‍ന്നാണ് കര്‍ണ്ണാടകം അപ്പീല്‍ നല്‍കിയത്. ജയലളിതയെ കുറ്റക്കാരിയെന്ന് വിധിക്കാതെ പിഴയായി ചുമത്തിയ 100 കോടി രൂപ കണ്ടുകെട്ടാന്‍ ആകില്ലെന്നായിരുന്നു പരാതി.

 

തമിഴ്‌നാട്ടിൽ പ്രളയത്തിനു ശേഷം സംഭവിക്കുന്നതെന്ത്?

Glint Staff

തമിഴ്‌നാട് ചീഫ് സെക്രട്ടറി രാമമോഹന റാവുവിന്റെ ഓഫീസുകളിലും ഔദ്യോഗിക വസതിയിലും മകന്റെ വസതിയിലുമൊക്കെ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തി. അമ്മയുണ്ടായിരുന്നെങ്കിൽ ഇങ്ങനെ റെയ്ഡൊന്നുമുണ്ടാകുമായിരുന്നില്ല എന്നദ്ദേഹം പറയുന്നു. അതിന് ദൂരവ്യാപകമായ അർഥതലങ്ങളാണുള്ളത്.

ജാതി-മത വിഷം സമൂഹമനസിലേക്ക് ഇറ്റിക്കുന്ന മാധ്യമ പ്രവർത്തനം

Glint Staff

ജനായത്ത സംവിധാനത്തിൽ ജാതി-മത വിഷം കലർത്തുന്നത് രാഷ്ട്രീയ കക്ഷികളേക്കാൾ മാധ്യമങ്ങളാണെന്ന് ആരോപണമുണ്ടായാൽ അതു നിഷേധിക്കാൻ പറ്റാത്ത വിധമായിപ്പോയി എൻ.ഡി.ടി.വിയുടെ തമിഴ്നാട് രാഷ്ട്രീയ വിശകലനം.

ജയലളിതയുടെ കഥ

Glint Staff

ഒറ്റവാക്കിൽ പറഞ്ഞാൽ ജയലളിത വ്യക്തിപരമായ ദുരന്തമായിരുന്നു. വ്യക്തി എന്ന നിലയിൽ ഒരു ജനതയുടെ ഹൃദയം കവർന്നിട്ടാണ് അവർ യാത്രയായിരിക്കുന്നതെങ്കിലും. എന്തുകൊണ്ട് ജയലളിത ഇന്ത്യയിലെ അസാധാരണ വ്യക്തിത്വമായി മാറി?

Pages