K Raghavan Master

കെ. രാഘവന്‍: മനസ്സില്‍ തൊട്ട ഒരാള്‍

പി.കെ. ശ്രീനിവാസന്‍

മധുരം, സൗമ്യം, ദീപ്തം എന്നത് സംഗീതത്തിന്റെ അന്തസത്തയാണ്, അനുശീലമാണ്. രാഘവന്‍മാഷിന്റെ സംഗീതത്തിലും ജീവിതത്തിലും മധുരവും സൗമ്യവും ദീപ്തവുമായ നിറക്കൂട്ടുകള്‍ നാം കാണുന്നു.

സൂക്ഷ്മത്തെ അറിഞ്ഞ രണ്ടുപേര്‍

കണ്‍മുന്നില്‍ കാണുന്നതല്ല, അതിന്റെ ഉള്ളു കാണുന്നതാണ് അറിവിന്റെ സാരമെന്ന് ഈ രണ്ട് പേരും തന്റെ ജീവിതങ്ങളിലൂടെ നിരന്തരം നമുക്ക് വ്യക്തമാക്കി. സങ്കീര്‍ണ്ണമെന്ന് തോന്നുന്ന ഈ തിരിച്ചറിവ് തന്നെയാണ് അവരുടെ ജീവിതങ്ങളെ ലളിതമാക്കിയതും.