karnataka

കാവേരി തര്‍ക്കം: ബംഗളൂരു ശാന്തമാകുന്നു

കാവേരി ജലം വിട്ടുനല്‍കാനുള്ള സുപ്രീം കോടതി ഉത്തരവിനെതിരെ അക്രമാസക്തമായ പ്രതിഷേധങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ബംഗളൂരുവില്‍ ചൊവ്വാഴ്ചയോടെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായി. അക്രമങ്ങളില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു.

കാവേരി നദീതര്‍ക്കം: കര്‍ണ്ണാടകത്തില്‍ ബന്ദ്‌ പൂര്‍ണ്ണം

തമിഴ്നാടിന് കാവേരി ജലം വിട്ടുനല്‍കാനുള്ള സുപ്രീം കോടതി ഉത്തരവില്‍ പ്രതിഷേധിച്ച് കര്‍ണ്ണാടകത്തില്‍ വെള്ളിയാഴ്ച ആചരിക്കുന്ന ബന്ദ്‌ പൂര്‍ണ്ണം. പ്രധാന നഗരങ്ങളായ ബംഗളൂരുവും മൈസൂരുവും നിശ്ചലമായി.

കാവേരിയില്‍ നിന്ന്‍ തമിഴ്‌നാടിനു വെള്ളം നല്‍കാന്‍ സുപ്രീം കോടതി; കര്‍ണ്ണാടകത്തില്‍ ബന്ദിന് ആഹ്വാനം

അടുത്ത പത്ത് ദിവസത്തേക്ക് കാവേരി നദിയില്‍ നിന്ന്‍ പ്രതിദിനം 15,000 കുസെക്സ് വെള്ളം തമിഴ്‌നാടിനു വിട്ടുനല്‍കാനുള്ള സുപ്രീം കോടതി ഉത്തരവിനെതിരെ കര്‍ണ്ണാടകത്തില്‍ എതിര്‍പ്പ്.

കന്നഡ നടിയും മുന്‍ എം.പിയുമായ ദിവ്യ സ്പന്ദനയ്ക്കെതിരെ രാജ്യദ്രോഹ കേസ്

പാകിസ്ഥാനെ നരകത്തോട് ഉപമിച്ച കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരിക്കറിന്റെ പ്രസ്താവനയെ വിമര്‍ശിച്ച കന്നഡ നടിയും മുന്‍ ലോകസഭാംഗവുമായ ദിവ്യ സ്പന്ദനയെ രാജ്യദ്രോഹക്കുറ്റത്തിന് വിചാരണ ചെയ്യണമെന്നു ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി.

സന്നദ്ധ സംഘടന ആംനെസ്റ്റി ഇന്‍റര്‍നാഷണലിനെതിരെ രാജ്യദ്രോഹക്കുറ്റം

അന്താരാഷ്ട്ര സന്നദ്ധ സംഘടന ആംനെസ്റ്റി ഇന്‍റര്‍നാഷണലിന്‍റെ ഇന്ത്യ ഘടകത്തിനെതിരെ ബംഗലൂരു പോലീസ് തിങ്കളാഴ്ച രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തു. കശ്മീരിലെ സംഘര്‍ഷത്തില്‍ സാധാരണ ജനം നേരിടുന്ന ദുരിതം അവതരിപ്പിച്ച ഒരു പരിപാടി സംഘടിപ്പിച്ചതിന്റെ പേരിലാണ് നടപടി.

 

പരിപാടിയ്ക്കെതിരെ ബി.ജെ.പി അനുഭാവ വിദ്യാര്‍ഥി സംഘടനയായ എ.ബി.വി.പി ശനിയാഴ്ച നല്‍കിയ പരാതിയിലാണ് ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്റെ 124-എ വകുപ്പ് അനുസരിച്ച് കേസെടുത്തിരിക്കുന്നത്. ഇന്ത്യാ സര്‍ക്കാറിനെതിരെ വെറുപ്പോ വിദ്വേഷമോ ജനിപ്പിക്കുന്ന വിധമുള്ള പ്രവൃത്തികള്‍ കുറ്റകരമാക്കുന്നതാണ് ഈ വകുപ്പ്.   

 

ഐ.എ.എസ് ഓഫീസറുടെ മരണം: കര്‍ണ്ണാടകത്തില്‍ വന്‍ പ്രതിഷേധം

ഭൂമാഫിയയ്ക്ക് എതിരെയുള്ള നടപടികളിലൂടെയും നികുതിവെട്ടിപ്പുകള്‍ പുറത്തുകൊണ്ടുവന്നും ശ്രദ്ധേയനായ യുവ ഐ.എ.എസ് ഓഫീസര്‍ ഡി.കെ രവികുമാറിന്റെ മരണം കര്‍ണ്ണാടകത്തില്‍ വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കുന്നു.

മകനെതിരെ കേസ്: പരാതി കെട്ടിച്ചമച്ചതെന്ന് സദാനന്ദ ഗൗഡ

കേന്ദ്ര റെയില്‍വേ മന്ത്രി ഡി.വി സദാനന്ദ ഗൗഡയുടെ മകന്‍ കാര്‍ത്തിക് ഗൗഡയ്ക്കെതിരെ വഞ്ചന, സ്ത്രീപീഡനം എന്നീ കുറ്റങ്ങള്‍ക്ക് കേസെടുത്തു.

ബംഗലൂരു പീഡനം: സ്കൂള്‍ ചെയര്‍മാന്‍ അറസ്റ്റില്‍

ബംഗലൂരു നഗരത്തിലെ സ്കൂളില്‍ ആറു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ സ്കൂള്‍ ചെയര്‍മാന്‍ അറസ്റ്റില്‍.

ലൈംഗികാതിക്രമങ്ങള്‍ക്ക് പരിഹാരമോ മൊബൈൽ ഫോൺ നിരോധനം!

Glint Staff

മൊബൈൽ ഫോൺ നിരോധിച്ചാൽ കുറച്ചൊക്കെ മൊബൈൽ ഫോൺ ഉപയോഗം കുറഞ്ഞെന്നിരിക്കും. എന്നാൽ അതിനേക്കാൾ ശക്തമായി ബന്ധപ്പെടാനും വിനിമയം നടത്താനുമുള്ള രീതിയിലേക്ക് പുതുതലമുറ മാറും. അത് മൊബൈലിനേക്കാൾ ശക്തവും ഗൂഢവുമായിരിക്കും.

വൈദ്യുതി വിലക്ക്: കര്‍ണാടകയ്ക്ക് കേരള ഹൈക്കോടതിയുടെ സ്റ്റേ

സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന വൈദ്യുതി പുറത്ത് വില്‍ക്കുന്നതിന് കര്‍ണാടക സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധനം രണ്ട് മാസത്തേക്ക് കേരള ഹൈക്കോടതി സ്റ്റേ ചെയ്തു.

Pages