keezhattoor

കീഴാറ്റൂര്‍ ബൈപ്പാസ്: ലോങ് മാര്‍ച്ചില്‍ നിന്നും വയല്‍ക്കിളികള്‍ പിന്മാറുന്നു

കീഴാറ്റൂര്‍ ബൈപ്പാസിനെതിരായ വയല്‍ക്കിളികളുടെ ലോങ്മാര്‍ച്ച് ഉടനില്ല. ആഗസ്തില്‍ തൃശ്ശൂരില്‍ ചേരുന്ന യോഗത്തില്‍ ഇത് സംബന്ധിച്ച തീരുമാനമെടുക്കും. തിരുവനന്തപുരത്തേക്ക് ലോങ് മാര്‍ച്ച് നടത്താനായിരുന്നു വയല്‍ക്കിളികളുടെ തീരുമാനം.

ബൈപാസിന്റെ അഭാവമാണോ അപകടങ്ങള്‍ക്ക് കാരണം?

Glint staff

വയല്‍ക്കിളികള്‍ കീഴാറ്റൂരില്‍ സമരം തുടങ്ങിയപ്പോള്‍ ഉയര്‍ത്തിയ വിഷയമാണ് അതിനെ ഒരാശയ രൂപത്തിലേക്ക് പരിണമിപ്പിച്ചത്. എന്നാല്‍ ഇന്നിപ്പോള്‍ കീഴാറ്റൂര്‍ ആശയക്കുഴപ്പത്തിന്റെയും രാഷ്ട്രീയ മുതലെടുപ്പിന്റെയും ഭൂമികയായി മാറുന്നു. ആ പാടശേഖരത്തെ തങ്ങളുടെ രാഷ്ട്രീയ നേട്ടങ്ങള്‍ കൊയ്യാനുള്ള വിളനിലമായി ചില രാഷ്ട്രീയ കക്ഷികള്‍ കരുതുന്നു.

വയല്‍ക്കിളി സമരം ആനാവശ്യം; പദ്ധതിയുമായി മുന്നോട്ട് പോകും: മുഖ്യമന്ത്രി

കീഴാറ്റൂരിലെ വയല്‍ക്കിളി സമരത്തെ അംഗീകരിക്കാനാവില്ലെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. അനാവശ്യ എതിര്‍പ്പുകള്‍ക്ക് മുന്നില്‍ വികസനം നിര്‍ത്തിവയ്ക്കാനാവില്ല. ദേശീയപാത വികസനത്തിനായി അവിടത്തെ 56 പേര്‍ ഭൂമി വിട്ടുനല്‍കി. നാല് പേര്‍ മാത്രമാണ് വിട്ടുനല്‍കാത്തത്.