keralam

ഒരു ശത്രുസംഹാര പൂജ: പേര് മെസ്സി, നക്ഷത്രം അര്‍ജന്റീന !

Glint Staff

ഫുട്‌ബോള്‍ ലോകകപ്പിന്റെ കിക്കോഫിന് ഇനി മണിക്കൂറുകള്‍ മാത്രം. അങ്ങ് ആതിഥ്യമരുളുന്ന റഷ്യമുതല്‍ ഫുട്‌ബോളിനെ മറ്റെന്തിനെന്തിക്കാളും സ്‌നേഹിക്കുന്ന കേരളത്തില്‍ വരെ അടങ്ങാത്ത ആവേശത്തിലാണ് ആരാധകര്‍. കേരളത്തിന്റെ ഫുട്‌ബോള്‍ പ്രേമം പ്രവചനാതീതമാണ്.

ബി.ജെ.പി പണി തുടങ്ങി

Glint Staff

രാജ്യസഭാ സീറ്റ് ജോസ് കെ. മാണിക്ക് കൊടുത്തതിനെ തുടര്‍ന്നുണ്ടായ കോണ്‍ഗ്രസിലെ പൊട്ടിത്തെറി ബി.ജെ.പി സാകൂതം വീക്ഷിക്കുന്നു. സി.പി.എമ്മിനെയും ഇടതുപക്ഷത്തെയും സംബന്ധിച്ച് ചെങ്ങന്നൂര്‍ മോഡല്‍ സംസ്ഥാനത്ത് പൊതുവില്‍ പ്രയോഗിക്കാമെന്ന കണക്ക് കൂട്ടലിലാണ്. വരുന്ന തിരഞ്ഞെടുപ്പില്‍ തങ്ങളുടെ മുഖ്യ എതിരാളിയായി

സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്നു; വയനാട് ഇടുക്കി ജില്ലകളില്‍ വ്യാപക നാശനഷ്ടം

Glint Staff

സംസ്ഥാനത്ത് കാലവര്‍ഷക്കെടുതിയില്‍ മരച്ചവരുടെ എണ്ണം 16 ആയി. ഇതുവരെ ഏകദേശം ഏഴ് കോടിയുടെ കൃഷി നാശനഷ്ടമാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയിരിക്കുന്നത്. വയനാട്, ഇടുക്കി ജില്ലകളെയാണ് മഴ ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത്. ഇടുക്കിയില്‍ പലയിടങ്ങളിലും മരങ്ങള്‍ ഒടിഞ്ഞുവീണും, മണ്ണിടിഞ്ഞും....

രാജ്യസഭാ സീറ്റ് വിവാദം: രാഹുല്‍ ഗാന്ധി വിശദീകരണം തേടി

രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് വിട്ടുനല്‍കിയതിനെതിരെ  കോണ്‍ഗ്രസില്‍ ഉയര്‍ന്ന കലാപത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വിശദീകരണം തേടി. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്കിനോടാണ് രാഹുല്‍ വിശദീകരണം തേടിയിരിക്കുന്നത്.

സംസ്ഥാനത്ത് തിങ്കളാഴ്ച വരെ കനത്ത മഴ

സംസ്ഥാനത്ത് ജൂണ്‍ 11 വരെ അതിശക്തമായ മഴയും കാറ്റും ഉണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. തുടര്‍ച്ചയായി മഴ ലഭിക്കുമെന്നതിനാല്‍ വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവയ്ക്കു സാധ്യതയുണ്ടെന്ന് സംസ്ഥാന സര്‍ക്കാരും അറിയിച്ചിട്ടുണ്ട്.

കേരളം കോണ്‍ഗ്രസ് മുക്തമാകുന്നു; നയ-നേതൃ മാറ്റം അനിവാര്യം

Glint Staff

കേരളത്തില്‍ വര്‍ഗീയതയെ മറ നീക്കി രാഷ്ട്രീയത്തില്‍ പ്രയോഗിച്ചത് കോണ്‍ഗ്രസാണ്. എന്നാല്‍ രാഷ്ട്രീയമായി വര്‍ഗീയതയെ പ്രയോഗിച്ചത് സി.പി.എമ്മും. നാളുകള്‍ കഴിഞ്ഞപ്പോള്‍ രണ്ട് മുന്നണികളും വര്‍ഗീയതയെയും ജാതി സമവാക്യങ്ങളെയും വ്യവസ്ഥാപിതമായി ഉപയോഗിക്കാന്‍ തുടങ്ങി

സംസ്ഥാനത്ത് ഇന്ധനവില കുറയും: നികുതിയില്‍ ഇളവ് വരുത്താന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം

പെട്രോള്‍-ഡീസല്‍ വില ഉയരുന്ന സാഹചര്യത്തില്‍ ഇന്ധന നികുതിയില്‍ ഇളവ് വരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇന്ധന നികുതിയില്‍ നിന്നുള്ള അധിക വരുമാനത്തിന്റെ ഒരുഭാഗം വേണ്ടെന്നു വെക്കാന്‍ തീരുമാനമായത്.

ജീവനും സ്വത്തിനും ഉറപ്പില്ലാതാകുമോ?

Glint Staff

കേരളത്തില്‍ ഒരു കൊലപാതകം നടക്കുമ്പോള്‍ വിവിധ തല്‍പരകക്ഷികള്‍ രംഗത്ത് വരുന്നു; രാഷ്ട്രീയ കക്ഷികളുള്‍പ്പെടെ. എല്ലാവരും ആ കൊലപാതകത്തെ നിലപാട്, സിദ്ധാന്തം, കാഴ്ചപ്പാട് എന്നിവയിലേക്ക് വലിച്ചുകെട്ടി തങ്ങളാണ് ശരി മറ്റുള്ളവര്‍ തെറ്റ് എന്ന് സ്ഥാപിക്കാനുള്ള ശ്രമാണ് നടത്തുന്നത്. ഇതിലൂടെ യഥാര്‍ത്ഥ കൊലപാതക കാരണവും, കൊലപാതകികളും രക്ഷപ്പെടുന്നു.

കെവിന്റേത് ദുരഭിമാനക്കൊലയല്ല; 'സാമൂഹ്യ കൊട്ടേഷന്‍ സംഘ' പ്രവര്‍ത്തനം

Glint Staff

കെവിന്റെ കൊലപാതകത്തെ ദുരഭിമാനക്കൊലയായി ചിത്രീകരിക്കുന്നത് യഥാര്‍ത്ഥ വിഷയത്തില്‍ നിന്നുള്ള ശ്രദ്ധ തിരിക്കലാവും. കേരളത്തില്‍ പിടി മുറുക്കിയിരിക്കുന്ന കൊട്ടേഷന്‍ സംഘത്തിന്റെ കടന്നാക്രമണത്തില്‍ ഒന്ന്  മാത്രമാണത്. കേരളത്തിലെ കൊട്ടേഷന്‍ സംഘങ്ങള്‍ പുതിയ രൂപം പ്രാപിച്ചിരിക്കുന്നു.

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത

കേരളത്തില്‍ അടുത്ത ഒരാഴ്ച ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും രണ്ട് അന്തരീക്ഷ ചുഴികള്‍ രൂപപ്പെട്ടതാണു മഴ കനക്കാന്‍ കാരണം. 

Pages