Kevin

കെവിന്റെ കുടുംബത്തിന് വീടുവെക്കാന്‍ 10 ലക്ഷം; നീനുവിന്റെ പഠനം സര്‍ക്കാര്‍ ഏറ്റെടുക്കും

പ്രണയ വിവാഹത്തെ തുടര്‍ന്ന് ഭാര്യ വീട്ടുകാര്‍ കൊലപ്പെടുത്തിയ കവിന്‍ പി. ജോസഫിന്റെ കുടുംബത്തിന് വീടുവെക്കാന്‍ 10 ലക്ഷം രൂപ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. കെവിന്റെ ഭാര്യ നീനുവിന്റെ പഠനം ഏറ്റെടുക്കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.

കെവിന്‍ വധം: വീഴ്ചവരുത്തിയ പോലീസുകാരെ പിരിച്ചുവിട്ടേക്കും

കെവിന്‍ വധക്കേസില്‍ പ്രതികളായ പോലീസുകാരെ സേനയില്‍ നിന്ന് പിരിച്ചുവിടാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി സൂചന.ഗാന്ധി നഗര്‍ എസ് ഐ എം.എസ്. ഷിബു അടക്കം കേസില്‍ വീഴ്ച വരുത്തിയ മൂന്ന് പോലീസ് ഉദ്യോഗസ്ഥരെയാണ് പിരിച്ചുവിടാന്‍ ആലോചിക്കുന്നത്.

കെവിന്‍ വധം: കോട്ടയം മുന്‍ എസ്.പിയും ഷാനുവും ബന്ധുക്കളെന്ന് എ.എസ്.ഐ

കെവിന്‍ കൊലപാതകക്കേസിലെ മുഖ്യ പ്രതി ഷാനു ചാക്കോയുടെ അമ്മ റഹ്നയുടെ ബന്ധുവാണ് കോട്ടയം മുന്‍ എസ്.പി മുഹമ്മദ് റഫീക്കെന്ന് ആരോപണം. കെവിന്‍ വധക്കേസില്‍ അറസ്റ്റിലായ എ.എസ്.ഐ ബിജുവാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.

കെവിന്റെ കൊലപാതകം: രണ്ട് പോലീസുകാര്‍ കസ്റ്റഡിയില്‍

കെവിന്റെ കൊലപാതകക്കേസുമായി ബന്ധപ്പെട്ട് രണ്ട് പോലീസുകാര്‍ കസ്റ്റഡിയില്‍. തട്ടിക്കൊണ്ടുപോകലിന് സഹായം ചെയ്തെന്ന് കണ്ടെത്തിയ രണ്ട് പേരെയാണ് കസ്റ്റഡിയിലെടുത്തത്. എ.എസ്.ഐ ബിജു, ഡ്രൈവര്‍ എന്നിവരാണ് ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലുള്ളത്.

ജീവനും സ്വത്തിനും ഉറപ്പില്ലാതാകുമോ?

Glint Staff

കേരളത്തില്‍ ഒരു കൊലപാതകം നടക്കുമ്പോള്‍ വിവിധ തല്‍പരകക്ഷികള്‍ രംഗത്ത് വരുന്നു; രാഷ്ട്രീയ കക്ഷികളുള്‍പ്പെടെ. എല്ലാവരും ആ കൊലപാതകത്തെ നിലപാട്, സിദ്ധാന്തം, കാഴ്ചപ്പാട് എന്നിവയിലേക്ക് വലിച്ചുകെട്ടി തങ്ങളാണ് ശരി മറ്റുള്ളവര്‍ തെറ്റ് എന്ന് സ്ഥാപിക്കാനുള്ള ശ്രമാണ് നടത്തുന്നത്. ഇതിലൂടെ യഥാര്‍ത്ഥ കൊലപാതക കാരണവും, കൊലപാതകികളും രക്ഷപ്പെടുന്നു.

കെവിന്റെ കൊലപാതകം: മുഖ്യപ്രതികള്‍ കീഴടങ്ങി

പ്രണയ വിവാഹത്തിന്റെ പേരില്‍ നവവരനായ കെവിന്‍ ജോസഫ് കൊല്ലപ്പെട്ട കേസില്‍ മുഖ്യപ്രതികള്‍  കീഴടങ്ങി. കെവിന്റെ ഭാര്യ നീനുവിന്റെ പിതാവ് ചാക്കോ, സഹോദരന്‍ ഷാനു ചാക്കോ എന്നിവരാണ് കീഴടങ്ങിയത്.

കെവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു; സംസ്‌കാരം മൂന്ന് മണിക്ക്

പ്രണയ വിവാഹത്തിന്റെ പേരില്‍ കൊല ചെയ്യപ്പെട്ട കെവിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം കുമാരനല്ലൂരെ വീട്ടിലെത്തിച്ചു. കോട്ടയം മെഡിക്കല്‍ കോളേജില്‍ വച്ചായിരുന്നു പോസ്റ്റ്‌മോര്‍ട്ടം. മൃതദേഹം വീട്ടിലെത്തിച്ചപ്പോള്‍ ഹൃദയ ഭേദകമായ കാഴ്ചകളാണ് അരങ്ങേറിയത്.

കെവിന്റേത് ദുരഭിമാനക്കൊലയല്ല; 'സാമൂഹ്യ കൊട്ടേഷന്‍ സംഘ' പ്രവര്‍ത്തനം

Glint Staff

കെവിന്റെ കൊലപാതകത്തെ ദുരഭിമാനക്കൊലയായി ചിത്രീകരിക്കുന്നത് യഥാര്‍ത്ഥ വിഷയത്തില്‍ നിന്നുള്ള ശ്രദ്ധ തിരിക്കലാവും. കേരളത്തില്‍ പിടി മുറുക്കിയിരിക്കുന്ന കൊട്ടേഷന്‍ സംഘത്തിന്റെ കടന്നാക്രമണത്തില്‍ ഒന്ന്  മാത്രമാണത്. കേരളത്തിലെ കൊട്ടേഷന്‍ സംഘങ്ങള്‍ പുതിയ രൂപം പ്രാപിച്ചിരിക്കുന്നു.

കോട്ടയത്ത് ഹര്‍ത്താല്‍

പ്രണയ വിവാഹത്തെ തുടര്‍ന്ന് വധുവിന്റെ വീട്ടുകാര്‍ തട്ടികൊണ്ട് പോയ കോട്ടയം സ്വദേശി കെവിന്റെ മരണത്തില്‍ പ്രതിഷേധിച്ച് കോട്ടയം ജില്ലയില്‍  ഹര്‍ത്താല്‍. യു.ഡി.എഫും, ബി.ജെ.പിയുമാണ് ഹര്‍ത്താലിന് ആഹ്വാനം നല്‍കിയിരിക്കുന്നത്.

പ്രണയവിവാഹം: തട്ടിക്കൊണ്ടുപോയ വരന്റെ മൃതദേഹം തെന്മലയില്‍ കണ്ടെത്തി

പ്രണയവിവാഹത്തിന്റെ പേരില്‍ പെണ്‍കുട്ടികളുടെ ബന്ധുക്കള്‍ തട്ടിക്കൊണ്ടു പോയ കോട്ടയം സ്വദേശിയായ നവവരന്റെ മൃതദേഹം തെന്മലയില്‍ കണ്ടെത്തി. കോട്ടയം നട്ടാശേരി എസ്.എച്ച് മൗണ്ടില്‍ കെവിന്‍ പി. ജോസഫിന്റെ (23) മൃതദേഹമാണ് തെന്മലയ്ക്ക് 20 കിലോമീറ്റര്‍ അകലെ ചാലിയക്കര തോട്ടില്‍ ഇന്നു പുലര്‍ച്ചെ കണ്ടത്.