LDF Government

സംസ്ഥാന ബജറ്റ്: ചെലവ് ചുരുക്കലിനും സാമൂഹ്യ സുരക്ഷക്കും പ്രാധാന്യം

ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍, കേരളത്തിന്റെ തീരദേശ മേഖലയെ പരാമര്‍ശിച്ചുകൊണ്ടായിരുന്നു ധനമന്ത്രി തോമസ് ഐസക് പിണറായി സര്‍ക്കാരിന്റെ രാണ്ടാമത്തെ സമ്പൂര്‍ണ ബജറ്റ് അവതരണം ആരംഭിച്ചത്. തീരദേശത്തിന്റ സമഗ്രവികസനത്തിനായി 2000 കോടിയുടെ പാക്കേജ് ആയിരുന്നുആദ്യ പ്രഖ്യാപനം.

എ.കെ ശശിന്ദ്രന്‍ വിണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

എന്‍.സി.പി നേതാവി എ.കെ ശശീന്ദ്രന്‍ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. വൈകുന്നേരം അഞ്ചുമണിക്ക് രാജ്ഭവനില്‍ വച്ചായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. ഗവര്‍ണര്‍ പി.സദാശിവം  സത്യവാചകം ചൊല്ലിക്കൊടുത്തു.

ഫോണ്‍ കെണി കേസില്‍ എ.കെ. ശശീന്ദ്രന്‍ കുറ്റവിമുക്തന്‍

ഫോണ്‍ കെണി വിവാദത്തില്‍ മുന്‍ മന്ത്രി എ.കെ. ശശീന്ദ്രന്‍ കുറ്റവിമുക്തനായി. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണു വിധി പ്രസ്താവിച്ചത്. പരാതിയില്ലെന്ന ചാനല്‍ പ്രവര്‍ത്തകയുടെ മൊഴി കോടതി അംഗീകരിച്ചു. 

വിലക്ക്‌ ലംഘിച്ച് മോഹന്‍ ഭാഗവത് പാലക്കാട് പതാക ഉയര്‍ത്തി

സംസ്ഥാന സര്‍ക്കാരിന്റെ വിലക്കുകള്‍ ലംഘിച്ച് റിപ്പബ്ലിക് ദിനത്തില്‍ ആര്‍.എസ്.എസ് സര്‍സംഘ ചാലക് മോഹന്‍ ഭാഗവത് പാലക്കാട് ദേശീയ പതാക ഉയര്‍ത്തി. പാലക്കാട് കല്ലേക്കാട് വ്യാസവിദ്യാപീഠം സ്‌കൂളിലാണ് ആര്‍.എസ്.എസ് മേധാവി പതാക ഉയര്‍ത്തിയത്.

മന്ത്രി കെ.കെ ശൈലജയ്‌ക്കെതിരെ വിജിലന്‍സ് അന്വേഷണം

അനര്‍ഹമായി ചികിത്സാ ആനുകൂല്യം കൈപ്പറ്റിയെന്ന പരാതിയില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജയ്‌ക്കെതിരെ വിജിലന്‍സ് പ്രാഥമിക അന്വേഷണം തുടങ്ങി. ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനാണ് പരാതി നല്‍കിയത്. ചികിത്സാ റീ ഇമ്പേഴ്‌സെമെന്റിനായി വ്യാജ കണക്കുകള്‍ നല്‍കിയെന്നാരോപിച്ചായിരുന്നു പരാതി.

ഓഖിയും വാര്‍ഷിക പരസ്യവും, സര്‍ക്കാരിനെ പരിഹസിച്ച് വീണ്ടും ജേക്കബ് തോമസ്

സര്‍ക്കാരിനെ വീണ്ടും പരിഹസിച്ച്  സസ്‌പെന്‍ഷനിലായ  ഡി ജി പി ജേക്കബ് തോമസ്.കഴിഞ്ഞ ആഴ്ച പാഠം ഒന്ന് എന്ന ഫേസ്ബുക്ക് പോസ്റ്റിലൂടെ സര്‍ക്കാരിന്റെ ഓഖി ദുരിതാശ്വാസ പാക്കേജിനെതിരെ ജേക്കബ് തോമസ് രംഗത്തെത്തിയിരുന്നു.

ജേക്കബ് തോമസിന്റെയും സര്‍ക്കാരിന്റെയും നടപടി അഴിമതിയെ വളര്‍ത്തുന്നു

Glint staff

സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഡി.ജി.പി പദവിയിലിരിക്കുന്ന ഒരു ഉദ്യോഗസ്ഥന്‍ അച്ചടക്ക നടപടിയുടെ ഭാഗമായി സസ്‌പെന്‍ഡ് ചെയ്യപ്പെടുന്നത്. സര്‍ക്കാരിനെതിരെ  പരസ്യമായി ആരോപണം ഉന്നയിച്ചു എന്നതാണ് ജേക്കബ് തോമസിനെ സസ്‌പെന്‍ഡ് ചെയ്യാനുള്ള കാരണമായി പറയുന്നത്.

സര്‍ക്കാരിനെതിരെ വിമര്‍ശനം: ജേക്കബ് തോമസിന് സസ്‌പെന്‍ഷന്‍

മുന്‍ വിജിലന്‍സ് ഡയറക്ടറും ഐ.എം.ജി. മേധാവിയുമായ ജേക്കബ് തോമസിനെ സസ്‌പെന്‍ഡ് ചെയ്തു. സംസ്ഥാനത്ത് നിയമവാഴ്ച തകര്‍ന്നുവെന്ന് പരസ്യമായി പറഞ്ഞതാണ് സസ്‌പെന്‍ഷനിലേക്ക് നയിച്ചത്. ജേക്കബ് തോമസിന്റെ പ്രസ്താവന ജനങ്ങള്‍ക്കിടയില്‍ സര്‍ക്കാരിന് അവമതിപ്പുണ്ടാക്കിയെന്നും ഐ.പിഎസ് ഉദ്യോഗസ്ഥന് ചേരാത്ത നടപടിയാണെന്നും വിലയിരുത്തിയാണ് നടപടി.

സരിതയുടെ കത്ത് ചര്‍ച്ച ചെയ്യുന്നതിന് രണ്ട് മാസത്തേക്ക് വിലക്ക്

സോളാര്‍ കേസുമായി ബന്ധപ്പെട്ട് സരിത എസ് നായര്‍ അന്വേഷണ കമ്മീഷനില്‍ സമര്‍പ്പിച്ച കത്ത് ചര്‍ച്ച ചെയ്യുന്നതിന് രണ്ട് മാസത്തേക്ക്  ഹൈക്കോടതിയുടെ  വിലക്ക്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഹര്‍ജി പരിഗണിച്ചാണ് വിലക്ക്.  മാധ്യമങ്ങള്‍ക്കുള്‍പ്പെടെയാണ് വിലക്ക്.

പണക്കാരനാണ് കടലില്‍പോയതെങ്കില്‍ ഇതാകുമായിരുന്നോ സ്ഥിതി? ജേക്കബ് തോമസ്

സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഐ.എം.ജി ഡയറക്ടര്‍ ജേക്കബ് തോമസ്.സംസ്ഥാനത്ത് നിയമവാഴ്ചയില്ലെന്നും അതിനാല്‍ അഴിമതിക്കെതിരെ പ്രതികരിക്കാന്‍ ജനങ്ങള്‍ ഭയക്കുന്നുവെന്നും ഡയറക്ടര്‍ ജേക്കബ് തോമസ് പറഞ്ഞു.ഓഖി ചുഴലിക്കാറ്റില്‍ എത്ര പേര്‍ മരിച്ചുവെന്നോ എത്ര പേരെ കാണാതായെന്നോ ആര്‍ക്കും അറിയില്ല.

Pages