malayalam movie

ഒടിയനില്‍ മമ്മൂട്ടിയും ?

Glint staff

ഒടിയനില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രമായ മാണിക്യന്റെ ഗുരുവായി മമ്മൂട്ടിയാണ് വേഷമിടുന്നത് എന്നതരത്തിലുള്ള പ്രചാരണങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വന്നിരുന്നു. എന്നാല്‍ ഈ പ്രചാരണം തെറ്റാണെന്ന് ചിത്രത്തിന്റെ സംവിധായകനായ ശ്രീകുമാര്‍ മേനോന്‍ വ്യക്തമാക്കി.

നന്മയുടെ സിനിമ

ഡോ.രേഷ്മ റഹ്മാൻ

ഫുട്‌ബോളിന്റെ ആവേശവും, സ്‌നേഹവും സാഹോദര്യവുമൊക്കെയായി   മലയാളിയുടെ   മനസിലേക്ക് എന്നെന്നേക്കുമായി ചേര്‍ത്തുവയ്ക്കാന്‍, നന്മയുടെ കുറേ കാഴ്ചകള്‍.അതാണ് സുഡാനി ഫ്രം നൈജീരിയ.മനസ് നിറഞ്ഞ സന്തോഷത്തോടെ,  കണ്ണീരോടെ കൈയടിക്കാന്‍ പറ്റിയ ഒരു നല്ല ചലച്ചിത്രം.

പിന്നണി ഗാന രംഗത്തേക്ക് വിനോദ് കോവൂരും

അജയ് തുണ്ടത്തില്‍

മറിമായം, എം.80 മൂസ തുടങ്ങിയ സൂപ്പര്‍ഹിറ്റ് പരമ്പരകലിലൂടെ മലയാളി പ്രക്ഷകരുടെ പ്രിയ താരമായി മാറിയ വിനോദ് കോവൂര്‍ ആലാപന രംഗത്തേക്കും കാല്‍ വെക്കുകയാണ്. പ്രൊഫ.എ.കൃഷ്ണകുമാര്‍ നിര്‍മ്മിച്ച് സജി വൈക്കം രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന 'നിദ്രാടനം'എന്ന ചിത്രത്തിനുവേണ്ടിയാണ് വിനോദ് കോവൂര്‍ പിന്നണി ഗായകനാകുന്നത്.

'സ്ത്രീ' പുരോഗമിക്കുന്നു

അജയ് തുണ്ടത്തില്‍

പോരാട്ടത്തിന്റെ ഉഴവുചാലില്‍ നിന്നും തീജ്വാലയായി ഉയര്‍ത്തെഴുന്നേല്‍ക്കുമ്പോള്‍, ഏതു സമയത്തും എവിടെയും സഞ്ചരിക്കാനുള്ള കരുത്ത് അവള്‍ക്കുണ്ടാകുന്നു. 'സ്ത്രീ' എന്നു നാമകരണം ചെയ്തിരിക്കുന്ന ഈ ചിത്രം അതിനുവേണ്ടിയുള്ള ആഹ്വാനമാണ്.

പൈറസി സൈറ്റുകള്‍ വീണ്ടും സജീവമാകുന്നു: ആദി ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍

പ്രണവ് മോഹന്‍ലാല്‍ ചിത്രം ആദി ഉള്‍പ്പെടെയുള്ള പുതിയ സിനിമകളുടെ വ്യാജ പകര്‍പ്പ് ഇന്റര്‍നെറ്റല്‍ പ്രചരിക്കുന്നു. തമിഴ് റോക്കേഴ്‌സ് തന്നെയാണ് ഇത്തവണയും വ്യാജ പതിപ്പ് പുറത്തിറക്കിയിരിക്കുന്നത്.

'ആദി' ഒരു പ്രേക്ഷകന്റെ കണ്ണിലൂടെ

അര്‍ജുന്‍ പ്രസാദ്‌

ഇന്ത്യന്‍ സിനിമയുടെ അഭിമാനം, മോഹന്‍ലാലിന്റെ മകന്‍ പ്രണവിന്റെ അരങ്ങേറ്റ ചിത്രമായിരുന്നു ആദി. അതുകൊണ്ട് ചിത്രം റിലീസ് ചെയ്യുന്നതിന് മുമ്പ് തന്നെ വളരെയേറെ ജനശ്രദ്ധ ആകര്‍ഷിച്ചിരുന്നു. ജീത്തു ജോസഫ് എന്ന സംവിധായകന്റെ മുന്‍ ചിത്രങ്ങളും ഈ സിനിമ  കാണാന്‍ പ്രചോദനമാണ്.

ശ്രീനിവാസന്റെ ആരോഗ്യനില തൃപ്തികരം

നടന്‍ ശ്രീനിവാസന്റെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍. നിലവില്‍ അദ്ദേഹത്തിന് ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദേശിച്ചിരിക്കുകയാണെന്നും നാളെ ആശുപത്രി വിടാനാകുമെന്നും ശ്രീനിവാസനോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.

സ്ട്രീറ്റ് ലൈറ്റ്‌സ് തിയേറ്ററില്‍

Glint staff

മമ്മൂട്ടി നായകനാകുന്ന ക്രൈം ത്രില്ലര്‍ സിനിമ സ്ട്രീറ്റസ് ലൈറ്റ് ജനുവരി 26ന് തിയേറ്ററുകളിലെത്തും. ഛായാഗ്രഹകനായ ഷാംദത്ത് സംവിധാനം ചെയ്യുന്ന ആദ്യ സിനിമയാണ് സ്ട്രീറ്റ് ലൈറ്റ്. ചിത്രത്തില്‍ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥനായിട്ടാണ് മമ്മൂട്ടി വേഷമിട്ടിരിക്കുന്നത്.

നടി ഭാവന വിവാഹിതയായി

മലയാളത്തിന്റെ പ്രിയനടി ഭാവന വിവാഹിതയായി, കന്നഡ നിര്‍മ്മാതാവ് നവീനാണ് വരന്‍. തൃശൂര്‍ തിരുവമ്പാടി ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.

ചലച്ചിത്ര താരം സൗബിന്‍ വിവാഹിതനായി

നടനും സംവിധായകനുമായ സൗബിന്‍ സാഹിര്‍ വിവാഹിതനായി. കോഴിക്കോട് സ്വദേശിനിയായ ജാമിയ സഹീറാണ് വധു. കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ വളരെ ലളിതമായിട്ടായിരുന്നു വിവാഹചടങ്ങുകള്‍.ഒക്ടോബറിലായിരുന്നു ഇരുവരുടെയും  വിവാഹ നിശ്ചയം.

Pages