Media and Society

ജോളിയും മലയാളിയും-1

Glint Staff

ജോളി മലയാളിയും, മലയാളി ജോളിയുമായി മാറിയിരിക്കുന്നു. വ്യാഴാഴ്ച രാവിലെ ജോളിയെ ജയിലില്‍ നിന്നും താമരശ്ശേരി കോടതിയിലേക്ക് കൊണ്ടുപോകാനായി പോലീസ് പുറത്തേക്കിറക്കി.......................

അന്ത്യാത്താഴ സ്മരണവേളയില്‍ ചാനലുകളുടെ അജിനാമോട്ടോ റിപ്പോര്‍ട്ടിംഗ്

Glint staff

കൊളമ്പിയയുടെ നിര്‍മ്മാണത്തെക്കാളും ജിസാറ്റ് 6എയുടെ നിര്‍മ്മാണത്തെക്കാളും സൂക്ഷ്മത ആവശ്യപ്പെടുന്നതാണ് മാധ്യമപ്രവര്‍ത്തനം. ഒരു സ്‌പേസ് ഷട്ടിലിന്റെയോ ഉപഗ്രഹത്തിന്റെയോ നഷ്ടം പോലെയായിരിക്കില്ല മാധ്യമപ്രവര്‍ത്തനത്തിന്റെ സൂക്ഷമതയും ശ്രദ്ധയും ഒന്നു തെറ്റിയാല്‍ സംഭവക്കുക.

ഇത് ദുരഭിമാനക്കൊലയൊന്നുമല്ല

Glint staff

വിവാഹത്തലേന്ന് അച്ഛന്റെ കുത്തേറ്റ് മരിച്ച ആതിരയുടേത് ദുരഭിമാനക്കൊലയൊന്നുമല്ല. മാധ്യമങ്ങള്‍ക്ക് എന്തിനും പേരിട്ടില്ലെങ്കില്‍ ബുദ്ധിമുട്ടുള്ളതുപോലെയാണ്. കേരളത്തില്‍ വേരൂന്നി മുഖ്യധാരയായി മാറിയ പൈങ്കിളി മാധ്യമപ്രവര്‍ത്തന സംസ്‌കാരമാണ് ഈ പേരിടീല്‍ വ്യായാമത്തിന്റെ പിന്നിലുള്ള ചേതോവികാരം.

കേരളം നേരിടുന്നത് പണക്കാരുടെ പ്രശ്‌നം: മുരളി തുമ്മാരുകുടി

അമല്‍ കെ.വി

ഐക്യരാഷ്ട്രസ ഭയുടെ പ്രകൃതി വിഭാഗം ദുരന്ത ലഘൂകരണ സംഘത്തിന്റെ മേധാവി മുരളി തുമ്മാരുകുടിയുമായി ലൈഫ് ഗ്ലിന്റ് സബ് എഡിറ്റര്‍ അമല്‍ കെ.വി നടത്തിയ വീഡിയോ അഭിമുഖം.

 

രാജ്ദീപിലൂടെ ഇന്ത്യന്‍ മാധ്യമരംഗത്തെ തിരുത്തിയ മുന്‍ രാഷ്ട്രപതി

Glint staff

അഭിമുഖത്തിന് ആള്‍ക്കാരെ തങ്ങളുടെ സ്റ്റുഡിയോയില്‍ ക്ഷണിച്ചു വരുത്തിയിട്ട് പലപ്പോഴും ആക്ഷേപിച്ച് വിടുന്ന രീതി പതിവായിട്ടുണ്ട്. ചിലരൊക്കെ സംഭാഷണം അവസാനിപ്പിച്ച് ഇറങ്ങിപ്പോകുന്ന അവസരങ്ങളും അടുത്തിടെ ഉണ്ടായി. ഏതു വലിയ ചോദ്യം വേണമെങ്കിലും ചോദിക്കാം. അതിന് അവരെ ആക്രമിക്കുക എന്ന സമീപനം അപരിഷ്‌കൃതമാണ്.

സ്ത്രീ പീഡനം: നിസ്സഹായതയും സന്നദ്ധതയും വേറിട്ട് കാണണം

Glint staff

വിവാഹമോചനത്തിലേക്ക് നീങ്ങുന്ന ഒരു വ്യക്തിയുമായി പ്രണയത്തിലാവുകയും അയാള്‍ വിവാഹമോചനം നേടിയപ്പോള്‍ വിവാഹം കഴിക്കാതിരുന്നതിനെ തുടര്‍ന്നാണ് പീഡനവാദവുമായി മാതൃഭൂമി ന്യൂസിലെ പ്രൊഡ്യുസറായ യുവതി പോലീസിനെ സമീപിച്ചത്

ദിലീപിനേയും കൊണ്ടുള്ള കേസന്വേഷണവാര്‍ത്താസ്വാദനം മലയാളിയുടെ മനോരാഗതുല്യമായ കുററവാസന

Glint staff

. ദിലീപിന്റെ അറസ്റ്റ് മലയാളി പ്രേക്ഷകരെ അവരറിയാതെ തന്നെ ഒരു മാനസിക രോഗത്തിനു സമാനമായ അവസ്ഥയിലെത്തിച്ചിരിക്കുന്നു. ദിലീപിനെയും കൊണ്ട് പോലീസ് പോകുന്ന ഓരോ സ്ഥലത്തും മാധ്യമങ്ങള്‍ പിന്നാലെ കൂടി എന്തോ ജനം അത്യാവശ്യമായി അറിയേണ്ട കാര്യങ്ങള്‍ ലഭ്യമാക്കാനെന്ന വണ്ണമാണ് അവരുടെ സമീപനം.

അരുത്, ഈ അതിവൈകാരികത; അതപകടം ഉറപ്പാക്കും

Glint Staff

അതിപൈങ്കിളിവത്ക്കരിക്കപ്പെട്ട കേരളസമൂഹത്തിൽ പൈങ്കിളി വ്യാപാരത്തിലേർപ്പെട്ടിരിക്കുന്ന മാധ്യമങ്ങൾ, പത്രങ്ങളും ചാനലുകളും, കിട്ടിയ അവസരത്തെ നന്നായി വിൽക്കുന്നതിലൂടെ വിഷയം മാറിപ്പോയിക്കൊണ്ടിരിക്കുന്നു...

മാധ്യമപ്രവർത്തനത്തിൽ അറിഞ്ഞിരിക്കേണ്ട ഒളിവ്-രഹസ്യ വ്യത്യാസം

Glint Staff

മംഗളം സംഭവം മലയാളിക്ക് ഒരു തട്ടിയുണർത്തലാണ്. വൈകൃതങ്ങളുടെ വഴി എവിടെ എത്തിക്കുമെന്നുള്ളതിന്റെ തിരിച്ചറിവിലേക്കുള്ള ഉണർത്തൽ. ഒളിവും രഹസ്യവും തമ്മിലുള്ള വേർതിരിവ് തിരിച്ചറിയാനുള്ള ഒരുണർത്തൽ കൂടിയും.

എ.കെ ശശീന്ദ്രന്റെ സംഭാഷണത്തിൽ അശ്ലീലം ഇല്ല

Glint Staff

അശ്ലീലമായതിനെ പരാമർശിക്കുമ്പോൾ ഏറ്റവും ശ്രദ്ധിക്കേണ്ടത് പരാമർശിക്കപ്പെടുന്നതിൽ അശ്ലീലമുണ്ടാകരുത് എന്നതാണ്. മുതിർന്ന നായകസ്ഥാനത്തുള്ള പലർക്കും അത് പാലിക്കാൻ കഴിയാതെ വരുന്നു.

Pages