MK Stalin

സര്‍ക്കാര്‍ നിങ്ങള്‍ക്കൊപ്പമുണ്ട്; ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഇന്‍സെന്റീവ് നല്‍കുമെന്ന് പ്രഖ്യാപിച്ച് സ്റ്റാലിന്‍

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇന്‍സെന്റീവ് നല്‍കുമെന്ന് പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. സര്‍ക്കാര്‍ ആശുപത്രിയില്‍ സേവനം ചെയ്യുന്ന ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ആശുപത്രി ജീവനക്കാര്‍ എന്നിവര്‍ക്കാണ് ഇന്‍സെന്റീവ് നല്‍കുക. കൊവിഡ് രണ്ടാം തരംഗം അതിതീവ്രമായ............

തമിഴ്‌നാട് മുഖ്യമന്ത്രിയായി എം.കെ സ്റ്റാലിന്‍ അധികാരമേറ്റു; മന്ത്രിസഭയില്‍ 33 അംഗങ്ങള്‍

തമിഴ്‌നാട് മുഖ്യമന്ത്രിയായി എം.കെ സ്റ്റാലിന്‍ അധികാരമേറ്റു. സ്റ്റാലിനൊപ്പം 33 അംഗ മന്ത്രിസഭയും ചുമതലയേറ്റു. മന്ത്രിസഭയില്‍ 15 പുതുമുഖങ്ങളും രണ്ട് വനിതാ മന്ത്രിമാരുമുണ്ട്. ഉദയനിധി സ്റ്റാലിന്‍ മന്ത്രിസഭയില്‍ ഇല്ല. രാജ്ഭവനില്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു..........

തമിഴ്‌നാട്ടില്‍ പെട്രോളിനും ഡീസലിനും വില കുറയ്ക്കും; ജനകീയ വാഗ്ദാനങ്ങളുമായി ഡി.എം.കെ

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജനകീയ വാഗ്ദാനങ്ങളുമായി ഡി.എം.കെ. തമിഴ്‌നാട്ടില്‍ പെട്രോള്‍ വില 5 രൂപയും ഡീസല്‍ വില 4 രൂപയും കുറയ്ക്കുമെന്നാണ് ഡി.എം.കെ.യുടെ വാഗ്ദാനം. അധികാരത്തില്‍ എത്തിയാല്‍ ഗാര്‍ഹിക ഡിലിണ്ടറിന് 100 രൂപ സബ്‌സിഡി..........

ദേശീയ പൗരത്വ രെജിസ്റ്ററും ജനസംഖ്യ രെജിസ്റ്ററും നടപ്പാക്കില്ല: ഡി.എം.കെ

ദേശീയ പൗരത്വ രെജിസ്റ്ററും, ജനസംഖ്യ രെജിസ്റ്ററും തമിഴ്‌നാട്ടില്‍ നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് ഡി.എം.കെ. പാര്‍ട്ടി പ്രമേയം പാസാക്കി. പാര്‍ട്ടിയുടെ ഉന്നതതല യോഗത്തിലാണ് പ്രമേയം........

സ്റ്റാലിന്‍ ഡി.എം.കെ അധ്യക്ഷന്‍

ഡി.എം.കെയുടെ അധ്യക്ഷനായി എം.കെ. സ്റ്റാലിനെ തിരഞ്ഞെടുത്തു. രാവിലെ ഒന്‍പതിനു പാര്‍ട്ടി ആസ്ഥാനമായ അണ്ണാ അറിവാലയത്തില്‍ ചേര്‍ന്ന ഡിഎംകെ ജനറല്‍ കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം....

തമിഴ്നാട്: പഴനിസ്വാമി ഭൂരിപക്ഷം തെളിയിച്ചതായി സ്പീക്കര്‍

തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ. പഴനിസ്വാമി നിയമസഭയില്‍ ഭൂരിപക്ഷം തെളിയിച്ചതായി സ്പീക്കര്‍ പി. ധനപാല്‍ ശനിയാഴ്ച പ്രഖ്യാപിച്ചു. വിശ്വാസ പ്രമേയത്തില്‍ പ്രതിപക്ഷത്തെ ഡി.എം.കെ അംഗങ്ങളെ പുറത്താക്കിയായിരുന്നു വോട്ടെടുപ്പ് നടന്നത്.

സ്റ്റാലിന്‍ ഡി.എം.കെയുടെ പ്രവര്‍ത്തനാദ്ധ്യക്ഷന്‍

ദ്രാവിഡ മുന്നേറ്റ കഴകം (ഡി.എം.കെ) പ്രവര്‍ത്തനാദ്ധ്യക്ഷനായി എം.കെ സ്റ്റാലിനെ തെരഞ്ഞെടുത്തു. ബുധനാഴ്ച ചേര്‍ന്ന പാര്‍ട്ടി ജനറല്‍ കൗണ്‍സിലാണ് തീരുമാനമെടുത്തത്. പാര്‍ട്ടിയുടെ ട്രഷറര്‍ സ്ഥാനത്ത് പ്രവര്‍ത്തിക്കുകയിരുന്നു. നിയമസഭയിലെ പ്രതിപക്ഷ നേതാവ് കൂടിയായ സ്റ്റാലിന്‍.

 

92 വയസ് കഴിഞ്ഞ പാര്‍ട്ടി അദ്ധ്യക്ഷന്‍ എം. കരുണാനിധിയുടെ ആരോഗ്യസ്ഥിതി മോശമായ സാഹചര്യത്തിലാണ് മകന്‍ കൂടിയായ സ്റ്റാലിന്റെ സ്ഥാനാരോഹണം. അതേസമയം, കരുണാനിധിയെ പാര്‍ട്ടി അദ്ധ്യക്ഷ സ്ഥാനത്ത് നിലനിര്‍ത്തിയിട്ടുണ്ട്.

 

മകന്‍ സ്റ്റാലിനെ പിന്‍ഗാമിയായി പ്രഖ്യാപിച്ച് ഡി.എം.കെ മേധാവി കരുണാനിധി

ഡി.എം.കെ മേധാവി എം. കരുണാനിധി തന്റെ ഇളയ മകന്‍ എം.കെ സ്റ്റാലിനെ തന്റെ രാഷ്ട്രീയ പിന്‍ഗാമിയായി പ്രഖ്യാപിച്ചു. തമിഴ് മാഗസിന്‍ ആനന്ദ വികടന് നല്‍കിയ അഭിമുഖത്തിലാണ് കരുണാനിധി നിലപാട് വ്യക്തമാക്കിയത്.

 

ഇന്ത്യയിലെ ഏറ്റവും ശക്തമായ രാഷ്ട്രീയ കുടുംബങ്ങളില്‍ ഒന്നിലെ പിന്തുടര്‍ച്ചത്തര്‍ക്കത്തിന് ഇതോടെ അവസാനമാകുമെന്ന് കരുതുന്നു. നേരത്തെ, പാര്‍ട്ടിയുടെ ഭാവി നേതാവിനെ ചൊല്ലിയുണ്ടായ തര്‍ക്കം കരുണാനിധിയുടെ മൂത്ത മകന്‍ എം.കെ അഴഗിരിയെ പാര്‍ട്ടിയില്‍ നിന്ന്‍ പുറത്താക്കുന്നതിലേക്ക് നയിച്ചിരുന്നു.

 

കരുണാനിധിയെ പതിനൊന്നാം തവണ ഡി.എം.കെ അദ്ധ്യക്ഷനായി തെരഞ്ഞെടുത്തു

ഡി.എം.കെ ജനറല്‍ കൗണ്‍സില്‍ എം. കരുണാനിധിയെ പാര്‍ട്ടി അദ്ധ്യക്ഷനായി വെള്ളിയാഴ്ച വീണ്ടും തെരഞ്ഞെടുത്തു.

ഡി.എം.കെയിലെ പദവികള്‍ എം.കെ സ്റ്റാലിന്‍ രാജിവെച്ചു

ലോകസഭാ തെരഞ്ഞെടുപ്പിലെ സമ്പൂര്‍ണ്ണ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് എല്ലാ പാര്‍ട്ടി പദവികളും ഡി.എം.കെ ഖജാന്‍ജിയും പാര്‍ട്ടി നേതാവ് എം കരുണാനിധിയുടെ മകനുമായ എം.കെ സ്റ്റാലിന്‍ രാജിവെച്ചു.

Pages