Narendra Modi

ഇല്ലം ചുടലോ നവലോകമോ

കിരണ്‍ പോള്‍

രാജ്യത്തെ പണാധിഷ്ഠിത സമ്പദ്വ്യവസ്ഥയില്‍ നിന്ന്‍ പണരഹിതമായ ഒരു സമ്പദ്വ്യവസ്ഥയിലേക്കുള്ള മാറ്റത്തിന്റെ പ്രധാന ഘട്ടമായി ഇത് മാറാം. ജന് ധന് പദ്ധതിയുമായി ചേര്‍ത്ത് വായിക്കുമ്പോള്‍ മോദി സര്‍ക്കാറിന്റെ നീക്കം ദീര്‍ഘകാലാടിസ്ഥാനത്തില്‍ ആ ദിശയിലേക്ക് ആണെന്ന് വ്യക്തം.

അസൗകര്യം സഹിച്ചും നോട്ട് അസാധുവാക്കല്‍ നടപടി സ്വീകരിച്ചതിന് ജനങ്ങളോട് നന്ദി പറഞ്ഞ് മോദി

അതേസമയം, നടപടിയുടെ പിന്നില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍. കഴിഞ്ഞ മൂന്ന്‍ മാസത്തില്‍ ബാങ്കുകളില്‍ നിക്ഷേപം വന്‍തോതില്‍ വര്‍ധിച്ചത് സംശയജനകമാണെന്നും കേജ്രിവാള്‍.

500, 1000 രൂപ നോട്ടുകള്‍ പിന്‍വലിക്കുന്നു

നിലവിലുള്ള 500, 1000 രൂപയുടെ കറന്‍സി നോട്ടുകള്‍ നവംബര്‍ എട്ട് അര്‍ദ്ധരാത്രി മുതല്‍ പിന്‍വലിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കള്ളപ്പണവും കള്ളനോട്ടും വ്യാപിക്കുന്നത് തടയാന്‍ ലക്ഷ്യമിട്ടാണ് നീക്കമെന്ന് രാജ്യത്തോട് നടത്തിയ അഭിസംബോധനയില്‍ മോദി പറഞ്ഞു.

കേരളത്തിലെ രാഷ്ട്രീയ അക്രമം: ദേശീയ സംവാദം വേണമെന്ന് മോദി

വ്യത്യസ്തമായ പ്രത്യയശാസ്ത്രം പിന്തുടരുന്നതിന്റെ പേരില്‍ കേരളത്തിലെ ആര്‍.എസ്.എസ് ബി.ജെ.പി പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുകയാണെന്നും ഒരു ജനാധിപത്യ രാഷ്ട്രത്തില്‍ ഇത് അനുവദിക്കാന്‍ ആകില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി.

മുസ്ലിങ്ങളെ സ്വന്തം പോലെ കരുതാന്‍ പാര്‍ട്ടി ഭാരവാഹികളോട് മോദി

മുസ്ലിങ്ങളെ വോട്ടുബാങ്കിലെ ഒരിനമായല്ലാതെ സ്വന്തം പോലെ കരുതാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. കോഴിക്കോട് ബി.ജെ.പി ദേശീയ കൌണ്‍സിലില്‍ സംസാരിക്കവെയാണ് മോദി ദീന്‍ദയാല്‍ ഉപാദ്ധ്യായയെ ഉദ്ധരിച്ച് ഇത് പറഞ്ഞത്. ബി.ജെ.പിയുടെ മുന്‍രൂപമായ ജനസംഘത്തിന്റെ സ്ഥാപക നേതാവായ ഉപാദ്ധ്യായയുടെ നൂറാം ജന്മവാര്‍ഷിക ദിനമായിരുന്നു ഞായറാഴ്ച.

 

മതേതരത്വത്തെ കുറിച്ച് ദീര്‍ഘമായി സംസാരിച്ച മോദി മതേതരത്വത്തിന്റെ നിര്‍വ്വചനം വളച്ചൊടിക്കപ്പെട്ടിരിക്കയാണെന്ന് വാദിച്ചു. ഇക്കാലത്ത് ദേശീയത പോലും ചീത്ത വാക്കായി മാറിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

കശ്മീര്‍ ജനത ചിത്രത്തില്‍ നിന്ന്‍ മായുമ്പോള്‍

ഉറി ആക്രമണത്തിന് പിന്നാലെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വാക്പോര് മാദ്ധ്യമങ്ങളില്‍ നിറഞ്ഞപ്പോള്‍ മാഞ്ഞുപോയത് കശ്മീര്‍ താഴ്വരയിലെ പ്രക്ഷോഭമാണ്. പലസ്തീനിലെ സമരത്തെ ഓര്‍മ്മിപ്പിക്കുന്ന രീതിയില്‍ ഇന്തിഫാദ എന്ന്‍ കശ്മീരില്‍ വിശേഷിപ്പിക്കപ്പെടുന്ന ഈ പ്രക്ഷോഭം, പക്ഷെ ഇനിയും അടങ്ങിയിട്ടില്ല.

ഉറിയിലെ ജീവത്യാഗം ഇന്ത്യ മറക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

പാകിസ്ഥാനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് കോഴിക്കോട് പൊതുസമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏഷ്യയിലെ തീവ്രവാദത്തിന്റെ പിന്നില്‍ ഒരു രാജ്യമാണെന്ന്‍ മോദി.

കയറിയും ഇറങ്ങിയും മോദിയുടെ പാകിസ്ഥാന്‍ നയം

ഉറി ആക്രമണത്തോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ മോദി ആഗ്രഹിച്ച രീതിയിലുള്ള ഒരു മാറ്റം  സമീപകാലത്ത് ഉണ്ടാകില്ലെന്ന് ഉറപ്പായിരിക്കുകയാണ്. എന്നാല്‍, ഇത് മോദിയുടെ പരാജയമായി കാണേണ്ടതില്ല.

പാകിസ്ഥാന്‍ ദക്ഷിണേഷ്യയില്‍ തീവ്രവാദം പരത്തുന്നതായി ജി-20 ഉച്ചകോടിയില്‍ മോദി

ദക്ഷിണേഷ്യയില്‍ പാകിസ്ഥാന്‍ തീവ്രവാദം പരത്തുന്നതായും രാഷ്ട്രനയത്തിന്റെ ഒരു ഉപകരണമായാണ് തീവ്രവാദത്തെ പാകിസ്ഥാന്‍ ഉപയോഗിക്കുന്നതെന്നും ജി-20 ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി.

മോദി വിയറ്റ്‌നാമില്‍; 50 കോടി ഡോളറിന്റെ പ്രതിരോധ വായ്പ

ദക്ഷിണ ചൈനാ കടല്‍ തര്‍ക്കത്തില്‍ ചൈനയെ എതിര്‍ക്കുന്ന വിയറ്റ്‌നാമിലേക്കുള്ള സന്ദര്‍ശനത്തിന്റെയും പ്രതിരോധ സഹായത്തിന്റെയും രാഷ്ട്രീയ പ്രാധാന്യം വലുതാണ്‌.

Pages