O. Panneerselvam

രണ്ടില ചിഹ്നം പളനിസ്വാമി-പനീര്‍ശെല്‍വം വിഭാഗത്തിന്

അണ്ണാ.ഡി.എം.കെയുടെ രണ്ടില ചിഹ്നം പളനിസ്വാമി-പനീര്‍ ശെല്‍വം വിഭാഗത്തിന് നല്‍കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ്. അണ്ണാ.ഡി.എം.കെ എന്ന പേരും ഇപിഎസ് ഒപിഎസ് വിഭാഗത്തിന് ഉപയോഗിക്കാം.രണ്ടില ചിഹ്നം അനുവദിക്കണമെന്ന ശശികല പക്ഷത്തെ ടി.ടി.വി ദിനകരന്റെ ആവശ്യം തള്ളിയാണ് തിരഞ്ഞെടുപ്പു കമ്മീഷന്റെ  തീരുമാനം.

ദിനകര പക്ഷത്തെ 18 എം.എല്‍.എമാരെ അയോഗ്യരാക്കി

വിശ്വാസ വോട്ടെടുപ്പിലൂടെ എടപ്പാടി സര്‍ക്കാരിനെ താഴെയിറക്കാനുള്ള ടി.ടി.വി ദിനകരന്റെ ശ്രമങ്ങള്‍ക്ക് തിരിച്ചടി. ദിനകരപക്ഷത്തെ 18 എം എല്‍ എമാരെ സ്പീക്കര്‍ പി ധനപാല്‍ അയോഗ്യരാക്കി.

ശശികലയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി, ജയലളിതയുടെ ഓര്‍മ്മയ്ക്കായി ജനറല്‍ സെക്രട്ടറി പദം ഒഴിച്ചിടും

അണ്ണാ ഡി.എം.കെ ജനറല്‍ സെക്രട്ടറി വി.കെ ശശികലയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിയുടെയും, മുന്‍ മുഖ്യമന്ത്രി ഒ പനീര്‍ ശെല്‍വത്തിന്റെയും നേതൃത്തില്‍ ചെന്നൈയില്‍ ചേര്‍ന്ന ജനറല്‍ കൗണ്‍സില്‍ യോഗത്തിലാണ്  തീരുമാനം ഉണ്ടായത്.

എ.ഐ.എ.ഡി.എം.കെയില്‍ ലയന ചര്‍ച്ചകള്‍ സജീവം

ശശികല വിഭാഗത്തിലെ നേതാക്കള്‍ ലയന ചര്‍ച്ചയ്ക്ക് സമീപിക്കുമെന്ന് പന്നീര്‍സെല്‍വം പ്രതീക്ഷ പ്രകടിപ്പിച്ചു. ലോക്സഭാ ഡെപ്യൂട്ടി സ്പീക്കറും ശശികല വിഭാഗത്തിലെ പ്രധാനിയുമായ എം. തമ്പിദുരൈ ഇതിനെ സ്വാഗതം ചെയ്തിട്ടുണ്ട്.

തമിഴ്നാട്: പഴനിസ്വാമി ഭൂരിപക്ഷം തെളിയിച്ചതായി സ്പീക്കര്‍

തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ. പഴനിസ്വാമി നിയമസഭയില്‍ ഭൂരിപക്ഷം തെളിയിച്ചതായി സ്പീക്കര്‍ പി. ധനപാല്‍ ശനിയാഴ്ച പ്രഖ്യാപിച്ചു. വിശ്വാസ പ്രമേയത്തില്‍ പ്രതിപക്ഷത്തെ ഡി.എം.കെ അംഗങ്ങളെ പുറത്താക്കിയായിരുന്നു വോട്ടെടുപ്പ് നടന്നത്.

ശശികല കുറ്റക്കാരിയെന്ന്‍ സുപ്രീം കോടതി; നിയമസഭാകക്ഷി നേതാവായി എടപ്പാടി പളനിസ്വാമി

അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശശികലയെ കുറ്റക്കാരിയെന്ന്‍ കണ്ടെത്തിയ വിചാരണക്കോടതിയുടെ കണ്ടെത്തലും ശിക്ഷയും സുപ്രീം കോടതി പൂര്‍ണമായി ശരിവെച്ചു. ഇതോടെ, ഏകദേശം പത്ത് വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ശശികലയ്ക്ക് സാധിക്കില്ല.

എ.ഐ.എ.ഡി.എം.കെ എം.എല്‍.എമാര്‍ തടവിലല്ലെന്ന് പോലീസ്; ശശികലയ്ക്ക് വേണ്ടി സുപ്രീം കോടതിയില്‍ ഹര്‍ജി

നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്ത ശശികലയെ 24 മണിക്കൂറിനുള്ളില്‍ മന്ത്രിസഭ രൂപീകരിക്കാന്‍ ക്ഷണിക്കണമെന്ന് ഗവര്‍ണറോട് നിര്‍ദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ടു സുപ്രീം കോടതിയില്‍ പൊതു താല്‍പ്പര്യ ഹര്‍ജി

തമിഴ്‌നാട്ടിലെ ജനായത്ത സമസ്യ

Glint Staff

ജനായത്ത സംവിധാനത്തിന്റെ ഏറ്റവും വലിയ വെല്ലുവിളി അതിന്റെ ധാർമ്മികതയും സാങ്കേതികതയും തമ്മിൽ മുഖാമുഖം നിൽക്കുമ്പോഴാണ്. സാങ്കേതികതയുടെ അധാർമ്മികമായ വിനിയോഗമാണ് ഇന്ത്യൻ ജനായത്ത സംവിധാനം നേരിടുന്ന ഏറ്റവും വലിയ പുഴുക്കുത്ത്.

എ.ഐ.എ.ഡി.എം.കെ എം.എല്‍.എമാരെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പോലീസിനോട് മദ്രാസ് ഹൈക്കോടതി

20-ഓളം എം.എല്‍.എമാര്‍ തടങ്കലില്‍ സൂക്ഷിക്കുന്നതില്‍ പ്രതിഷേധിച്ച് ഉപവാസത്തിലാണെന്നും പന്നീര്‍സെല്‍വം വിഭാഗം ആരോപിക്കുന്നു. ഇത് സത്യമാണെങ്കില്‍ ഗൌരവകരമാണെന്ന് കോടതി നിരീക്ഷിച്ചിട്ടുണ്ട്.  

രണ്ട് ദിവസത്തിനുള്ളില്‍ ജല്ലിക്കെട്ട് നടത്തുമെന്ന് തമിഴ്‌നാട്‌ മുഖ്യമന്ത്രി

ജല്ലിക്കെട്ട് നടത്തുന്നതിന് രണ്ട് ദിവസത്തിനുള്ളില്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുമെന്ന് തമിഴ്‌നാട്‌ മുഖ്യമന്ത്രി ഒ. പന്നീര്‍സെല്‍വം. താന്‍ തന്നെ പരിപാടി ഉദ്ഘാടനം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു മടങ്ങിയെത്തിയ ശേഷം മാദ്ധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

 

സംസ്ഥാനം തയ്യാറാക്കിയ ഓര്‍ഡിനന്‍സിന്റെ കരട് വിവിധ വകുപ്പുകള്‍ക്ക് അയച്ചുകൊടുത്തിരിക്കുകയാണെന്നും ആവശ്യമായ അംഗീകാരം കിട്ടിയ ശേഷം രാഷ്ട്രപതിയ്ക്ക് അയക്കുമെന്നു പന്നീര്‍സെല്‍വം പറഞ്ഞു.

 

Pages