ockhi

ഓഖി ദുരിതബാധിതരെ പ്രധാനമന്ത്രി സന്ദര്‍ശിക്കും

ഓഖി ദുരന്തം ബാധിച്ച പ്രദേശങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി സന്ദര്‍ശനം നടത്തും. ഈ മാസം 18നാണ് മോഡി കേരളത്തിലെത്തുന്ന്. കൊച്ചിയില്‍ വിമാനമിറങ്ങി ലക്ഷദ്വീപില്‍ ഓഖി ദുരന്തബാധിത മേഖലകളില്‍ സന്ദര്‍ശിച്ച ശേഷമായിരിക്കും പ്രധാനമന്ത്രി കേരളത്തിലേക്കെത്തുക

ഓഖി ദുരന്തം: ലത്തീന്‍ സഭ ഹൈക്കോടതിയെ സമീപിക്കും

ഓഖി ദുരന്തത്തില്‍ പെട്ട് കാണാതായ മുഴുവന്‍ മത്സ്യത്തൊഴിലാളികളെയും കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ലത്തീന്‍ സഭ ഹൈക്കോടതിയെ സമീപിക്കും. കാണാതായവരെ കണ്ടെത്തുന്നതിനായി ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഫയല്‍ ചെയ്യുമെന്ന് സഭാ വികാരി ജനറല്‍ ഫാദര്‍ യൂജിന്‍ പെരേര പറഞ്ഞു.

രാഹുല്‍ ഗാന്ധി വിഴിഞ്ഞവും പൂന്തുറയും സന്ദര്‍ശിച്ചു

ഓഖി ചുഴലിക്കാറ്റ് സാരമായി ബാധിച്ച വിഴിഞ്ഞത്തും പൂന്തുറയിലും കന്യാകുമാരിയിലും നിയുക്ത കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സന്ദര്‍നം നടത്തി.ദുരന്തത്തില്‍ മരിച്ചവരുടെ ചിത്രങ്ങള്‍ക്കു മുന്‍പില്‍ ആദരാഞ്ജലി അര്‍പ്പിച്ചശേഷം മരിച്ചവരുടെ ബന്ധുക്കളെയും രാഹുല്‍ കണ്ടു. അവരുടെ പരാതികള്‍ കേട്ട അദ്ദേഹം, തന്നാലാവുന്നതെല്ലാം ചെയ്യുമെന്ന് ഉറപ്പു നല്‍കി.

ഭാഷയും ചട്ടപ്പടിയായതിന്റെ വിന

എന്‍.ബാലകൃഷ്ണന്‍

ചുരുങ്ങിയപക്ഷം മാധ്യമങ്ങള്‍ക്കുള്ള അറിയിപ്പിലെങ്കിലും  വിശദമായ 'വ്യക്തതയുള്ള' സൂചനകള്‍ക്കു പകരം  'കേരള-തമിഴ്‌നാട് തീരക്കടലില്‍ ചുഴലിക്കാറ്റിനു സാധ്യതയുണ്ടെ'ന്ന് ഒറ്റവരിയില്‍ ഈ സാങ്കേതികസംജ്ഞകളെ പരിഭാഷപ്പെടുത്തിക്കൊടുത്തിരുന്നെങ്കില്‍ എത്ര മനുഷ്യജീവനുകള്‍ രക്ഷപ്പെടുമായിരുന്നു.

ഓഖി: രക്ഷാപ്രവര്‍ത്തനത്തില്‍ പ്രതിഷേധിച്ച് ലത്തീന്‍ സഭയുടെ രാജ്ഭവന്‍ മാര്‍ച്ച്

ഓഖി ദുരന്തത്തിലെ രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമല്ലെന്നാരോപിച്ച് തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ നടത്തുന്ന രാജ്ഭവന്‍ മാര്‍ച്ച് ആരംഭിച്ചു. ആര്‍ച്ച് ബിഷപ്പ് ഡോ എം സൂസപാക്യം മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ഓഖി ദുരന്തത്തില്‍പെട്ട് കാണാതായ 150തോളം മല്‍സ്യത്തൊഴിലാളികളെ ഇനിയും കണ്ടെത്താനുണ്ട്.

പണക്കാരനാണ് കടലില്‍പോയതെങ്കില്‍ ഇതാകുമായിരുന്നോ സ്ഥിതി? ജേക്കബ് തോമസ്

സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഐ.എം.ജി ഡയറക്ടര്‍ ജേക്കബ് തോമസ്.സംസ്ഥാനത്ത് നിയമവാഴ്ചയില്ലെന്നും അതിനാല്‍ അഴിമതിക്കെതിരെ പ്രതികരിക്കാന്‍ ജനങ്ങള്‍ ഭയക്കുന്നുവെന്നും ഡയറക്ടര്‍ ജേക്കബ് തോമസ് പറഞ്ഞു.ഓഖി ചുഴലിക്കാറ്റില്‍ എത്ര പേര്‍ മരിച്ചുവെന്നോ എത്ര പേരെ കാണാതായെന്നോ ആര്‍ക്കും അറിയില്ല.

ചെല്ലാനത്തെ തീരദേശവാസികളുടെ സമരം ഒത്തുതീര്‍ന്നു

ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് ദുരിതത്തിലായ ചെല്ലാനം നിവാസികള്‍ വിവിധ ആവശ്യങ്ങളുന്നയിച്ചുകൊണ്ട് നടത്തിവന്ന സമരം ഒത്തുതീര്‍ന്നു. സമരക്കാരുമായി ജില്ലാകളക്ടര്‍ നടത്തിയ ചര്‍ച്ചയിലാണ് ഒത്തുതീര്‍പ്പുണ്ടായത്. ഇവരുടെ പ്രധാന ആവശ്യമായിരുന്ന കടല്‍ഭിത്തി നിര്‍മാണം ഫെബ്രുവരി അവസാനത്തോടെ ആരംഭിക്കുമെന്ന് കളക്ടര്‍ ഉറപ്പ് നല്‍കി.

ലക്ഷദ്വീപ് തീരത്ത്‌ നിന്ന് 180 മത്സ്യത്തൊഴിലാളികളെക്കൂടി രക്ഷപ്പെടുത്തി

ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട് കാണാതായ 180 മത്സ്യത്തൊഴിലാളികളെ നാവികസേന നടത്തിയ തിരച്ചിലില്‍ കണ്ടെത്തി. ലക്ഷദ്വീപിലെ പരമ്പരാഗത മത്സ്യബന്ധന മേഖലയില്‍ നിന്നാണ് ഇവരെ കണ്ടെത്തിയത്. രക്ഷപ്പെടുത്തിയ മത്സ്യത്തൊഴിലാളികളെ കൊച്ചിയിലെത്തിച്ചു. ഇവരെ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്.

രാഹുല്‍ ഗാന്ധി വിഴിഞ്ഞവും പൂന്തുറയും സന്ദര്‍ശിക്കും

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പടയൊരുക്കം ജാഥയുടെ സമാപന സമ്മേളനം ഡിസംബര്‍ 14ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വെച്ച് നടക്കും. സമ്മേളനം കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യും

ഓഖി ചുഴലിക്കാറ്റ്: മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു

ഓഖി ചുഴലിക്കാറ്റില്‍ പെട്ട് കാണാതായ മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു.കടലില്‍ ആലപ്പുഴക്കും കൊച്ചിക്കും ഇടയില്‍ വച്ചാണ് മൂന്ന് മൃതദേഹങ്ങളും കണ്ടെത്തിയത്. തീരസംരക്ഷണസേന  നടത്തിയ തെരച്ചിലില്‍ കരയില്‍ നിന്ന് 100 നോട്ടിക്കല്‍ മൈല്‍ അകലെ വച്ചാണ് മൃതദേഹങ്ങള്‍ കട്ടിയത്.ഇതോടെ സംസ്ഥാനത്ത് ഓഖി ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 36 ആയി.

Pages