ordinance

അനധികൃത കെട്ടിടങ്ങള്‍ ക്രമവത്ക്കരിക്കാന്‍ നിയമഭേദഗതി വരുന്നു

സംസ്ഥാനത്തെ അനധികൃത കെട്ടിടങ്ങള്‍ ക്രമവത്ക്കരിക്കാന്‍ തീരുമാനം. 2017 ജുലൈ 31നോ അതിനു മുമ്പോ നിര്‍മ്മിച്ച കെട്ടിടങ്ങളായിരിക്കും ക്രമവത്ക്കരിക്കുക. ഇതിനുവേണ്ടി നിയമഭേദഗതി കൊണ്ടുവരാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

ദേവസ്വം ബോര്‍ഡിന്റെ കാലാവധി ചുരുക്കിയ ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ മടക്കി

രുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കാലാവധി മൂന്ന് വര്‍ഷത്തില്‍ നിന്ന് രണ്ട് വര്‍ഷമാക്കി ചുരുക്കിയ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ പി. സദാശിവം മടക്കി.ദേവസ്വം ആക്ട് സംബന്ധിച്ച ചില  കാര്യങ്ങളില്‍ വിശദീകരണം ആരാഞ്ഞുകൊണ്ടാണ്  ഓര്‍ഡിനന്‍സില്‍ ഒപ്പിടാതെ ഗവര്‍ണര്‍ മടക്കിയത്.

രാജസ്ഥാന്‍ സര്‍ക്കാരിന്റെ വിവാദ ഓര്‍ഡിനന്‍സ് നിയമസഭയില്‍ അവതരിപ്പിച്ചു

ന്യായാധിപര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പൊതുപ്രവര്‍ത്തകര്‍ എന്നിവരുടെ പേരിലുള്ള അഴിമതിയാരോപണങ്ങളില്‍ സര്‍ക്കാരിന്റെ മൂന്‍കൂര്‍ അനുമതിയോടെ മാത്രമേ അന്വേഷണം നടത്താന്‍ പാടുള്ളൂ എന്ന ഓര്‍ഡിനന്‍സ് രാജസ്ഥാന്‍ സര്‍ക്കാര്‍ നിയമഭയില്‍ അവതരിപ്പിച്ചു.

പണത്തട്ടിപ്പ്: സെബിയ്ക്ക് കൂടുതല്‍ അധികാരം നല്‍കുന്ന ഓര്‍ഡിനന്‍സ് വീണ്ടും പുറപ്പെടുവിച്ചു

നിയമവിരുദ്ധ പണമിടപാട് തടയാന്‍ സെബിയ്ക്ക് കൂടുതല്‍ അധികാരം നല്‍കുന്ന ഓര്‍ഡിനന്‍സ് രാഷ്ട്രപതി വീണ്ടും പുറപ്പെടുവിച്ചു. ഇത് മൂന്നാം തവണയാണ് ഓര്‍ഡിനന്‍സ് പുറപ്പടുവിക്കുന്നത്.

ജനപ്രതിനിധികളുടെ അയോഗ്യത: വിവാദ ഓര്‍ഡിനന്‍സ് പിന്‍വലിച്ചു

ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികളെ അയോഗ്യരാക്കുന്നത് തടയുന്നതിനുള്ള ഓർഡിനൻസ് പിൻവലിച്ചു