Own Goal

എസ്കോബാറിൽ നിന്ന് മാഴ്സലോയിലേക്ക്

അനൂപ് എം.ടി

മാഴ്സലോ, നിന്റെ മുഖത്ത് വ്യക്തമായിരുന്നു ബ്രസീലിന്റെ ആകുലത. സാവോ പോളോ കൊറിന്തിയൻസ് അരീനയിലെ മഞ്ഞക്കടലിന് പുറത്തെ പ്രക്ഷോഭത്തിന്റെ കൊടുങ്കാറ്റ്. എല്ലാത്തിനുമുപരി ലോകമെമ്പാടും കാനറിയ്ക്കായി ആർത്തുവിളിക്കുന്ന ആരാധകവൃന്ദത്തിന്റെ നീറ്റൽ.