pakistan

കശ്മീര്‍ പ്രശ്നത്തില്‍ ചര്‍ച്ചയ്ക്കുള്ള പാക് നിര്‍ദ്ദേശം ഇന്ത്യ നിരസിച്ചു

കശ്മീര്‍ പ്രശ്നം വിദേശകാര്യ സെക്രട്ടറി തലത്തില്‍ ചര്‍ച്ച നടത്താനുള്ള പാകിസ്ഥാന്‍ നിര്‍ദ്ദേശം ഇന്ത്യ നിരസിച്ചു. അതിര്‍ത്തി കടന്നുള്ള തീവ്രവാദം മാത്രമേ തമ്മില്‍ ചര്‍ച്ച ചെയ്യൂ എന്ന് ഇന്ത്യ വ്യക്തമാക്കി.

തീവ്രവാദികളെ രക്തസാക്ഷികളായി പ്രകീര്‍ത്തിക്കരുതെന്ന് രാജ്നാഥ് സിങ്ങ്

തീവ്രവാദികളെ രക്തസാക്ഷികളായി പ്രകീര്‍ത്തിക്കരുതെന്ന് പാകിസ്ഥാനില്‍ നടക്കുന്ന സാര്‍ക്ക് മന്ത്രിതല സമ്മേളനത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങ്. 

തീവ്രവാദികളെ പാകിസ്ഥാന്‍ സഹായിക്കാതിരുന്നാല്‍ ദക്ഷിണേഷ്യയിലെ സുരക്ഷാസ്ഥിതി മെച്ചപ്പെടുമെന്ന് രാജ്നാഥ് സിങ്ങ്

ഇന്ത്യയിലെ മുസ്ലിങ്ങള്‍ രാജ്യസ്നേഹികളാണെന്നും മൗലികവാദ പ്രത്യയശാസ്ത്രങ്ങള്‍ക്ക് വശപ്പെടുന്നവരല്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങ്.

മുംബൈ ഭീകരാക്രമണ കേസ് പ്രതി സകിയുര്‍ റഹ്മാന്‍ ലഖ്വിയെ വിട്ടയക്കണമെന്ന് പാകിസ്ഥാന്‍ കോടതി

2008-ലെ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായി കരുതപ്പെടുന്ന സകിയുര്‍ റഹ്മാന്‍ ലഖ്വിയെ തടങ്കലില്‍ സൂക്ഷിച്ചിരിക്കുന്നത് നിയമവിരുദ്ധമെന്ന് പാകിസ്ഥാന്‍ കോടതി.

പാക്‌ ബോട്ടിനെ തകര്‍ത്തതാണെന്ന തീരദേശസേന ഡി.ഐ.ജിയുടെ പ്രസ്താവന വിവാദത്തില്‍

സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട പാകിസ്ഥാനി ബോട്ടിനെ തങ്ങള്‍ തകര്‍ത്തതാണെന്ന തീരദേശ സംരക്ഷണ സേന ഡി.ഐ.ജി ബി.കെ ലോഷാലിയുടെ അവകാശവാദം വിവാദമാകുന്നു.

ജെ.യു.ഡി, ഹഖ്വാനി ശൃംഖല സംഘടനകളെ പാകിസ്ഥാന്‍ നിരോധിച്ചു

ജമാഅത്ത്-ഉദ്-ദവ (ജെ.യു.ഡി), അഫ്ഘാനിസ്ഥാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഭീകര സംഘടന ഹഖ്വാനി ശൃംഖല എന്നിവയടക്കമുള്ള ഭീകര സംഘടനകളെ പാകിസ്ഥാന്‍ നിരോധിച്ചു.

ഇന്ത്യ-പാക് അതിര്‍ത്തിയില്‍ ആക്രമണം രൂക്ഷം; ജമ്മുവില്‍ ആയിരങ്ങള്‍ വീടൊഴിഞ്ഞു

ഇന്ത്യ-പാക് അന്താരാഷ്ട്ര അതിര്‍ത്തിയില്‍ ഒരാഴ്ചയിലധികമായി തുടരുന്ന വെടിനിര്‍ത്തല്‍ ലംഘനങ്ങളെ തുടര്‍ന്ന്‍ ജമ്മുവില്‍ വീടൊഴിഞ്ഞു പോയവരുടെ എണ്ണം പതിനായിരത്തില്‍ അധികമായി.

പാക്‌ ബോട്ടില്‍ ഉണ്ടായിരുന്നത് കള്ളക്കടത്തുകാരല്ലെന്ന് പ്രതിരോധ മന്ത്രി പരിക്കര്‍

പുതുവത്സര രാത്രി തീരദേശ സേന ഇന്ത്യയുടെ സമുദ്രാതിര്‍ത്തിയില്‍ തടഞ്ഞ പാക് നിന്നുള്ള ബോട്ടിലുണ്ടായിരുന്നവര്‍ക്ക് സാഹചര്യ തെളിവുകള്‍ വെച്ച് തീവ്രവാദ ബന്ധമുണ്ടെന്ന്‍ സംശയിക്കാന്‍ കഴിയുമെന്ന്‍ പ്രതിരോധ മന്ത്രി മനോഹര്‍ പരിക്കര്‍.

അതിര്‍ത്തിയില്‍ ആക്രമണം: ഇന്ത്യയിലും പാകിസ്ഥാനിലും ഓരോ സ്ത്രീ വീതം കൊല്ലപ്പെട്ടു

ജമ്മു കശ്മീരില്‍ ഇന്ത്യ-പാക് അന്താരാഷ്ട്ര അതിര്‍ത്തിയില്‍ വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ച പുലര്‍ച്ചെയും രണ്ട് രാജ്യങ്ങളുടേയും അതിര്‍ത്തി രക്ഷാ സേനകള്‍ തമ്മില്‍ കനത്ത വെടിവെപ്പ്.

ഗുജറാത്ത് തീരത്ത് തീരദേശസേന തടഞ്ഞ പാക് ബോട്ടില്‍ സ്ഫോടനം

ജനുവരി ഒന്നിന് പുലര്‍ച്ചെ പാകിസ്ഥാനില്‍ നിന്ന്‍ ദുരൂഹസാഹചര്യത്തില്‍ ഗുജറാത്ത് തീരത്തെത്തിയ മത്സ്യബന്ധന ബോട്ട് തീരദേശസേന തടഞ്ഞു.

Pages