മനുഷ്യജീവിതത്തില്‍, പ്രത്യേകിച്ച് മുതിർന്നവരുടെ, ഏറ്റവും സൂക്ഷ്മതയോടെ ഏർപ്പെടേണ്ട പ്രവൃത്തിയാണ് കുട്ടികളുമായുള്ള ഇടപെടൽ. നമ്മളുടെ നോട്ടം, വാക്ക്, ചെയ്തി, മറ്റുള്ളവരുമായുള്ള ഇടപഴകൽ, സ്വരം, വൈകാരികതകളുടെ പ്രകടനം ഇവയെല്ലാം കുട്ടികൾ അവരുടെ ശുദ്ധമായ സ്ക്രീനിൽ ലോകത്തിൽ ഒരു ശാസ്ത്രത്തിനും സൃഷ്ടിക്കാൻ പറ്റാത്ത പിക്സലുകളോടെ പകർത്തുകയാണ്.