pdp

ജമ്മു കാശ്മീരില്‍ ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തി

പി.ഡി.പി-ബി.ജെ.പി സഖ്യം പിരിഞ്ഞതിനെ തുടര്‍ന്ന് ജമ്മു കാശ്മീരില്‍ ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തി. ഇത് സംബന്ധിച്ച ശുപാര്‍ശയില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പിട്ടു. സഖ്യം പിരിഞ്ഞതോടെ മെഹബൂബ മുഫ്തിയുടെ....

ജമ്മു കാശ്മീരില്‍ പി.ഡി.പി-ബി.ജെ.പി സഖ്യം തകര്‍ന്നു

Glint Staff

ജമ്മു കശ്മീരില്‍ പി.ഡി.പിയുമായുള്ള സഖ്യം ബി.ജെ.പി ഉപേക്ഷിച്ചു. ബി.ജെ.പിയുടെ ജനറല്‍ സെക്രട്ടറി റാം മാധവാണ് ഇക്കാര്യം വാര്‍ത്താ സമ്മേളനത്തിലൂടെ അറിയിച്ചത്. 2014ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമാണ് ബി.ജെ.പിയും പി.ഡി.പിയും ചേര്‍ന്ന് കാശ്മീരില്‍ സര്‍ക്കാര്‍ ഉണ്ടാക്കിയത്.

മദനിയെ വിമാനത്തില്‍ കയറുന്നതില്‍ നിന്ന്‍ തടഞ്ഞു; പി.ഡി.പി പ്രവര്‍ത്തകരുടെ പ്രതിഷേധം അക്രമാസക്തം

പി.ഡി.പി നേതാവ് അബ്ദുല്‍ നാസര്‍ മദനിയെ വിമാനം കയറുന്നതില്‍ നിന്ന്‍ തടഞ്ഞ നടപടിയില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പ്രതിഷേധിച്ചു. പ്രവര്‍ത്തകരെ നീക്കം ചെയ്യാനുള്ള പോലീസിന്റെ നീക്കം ചെറുത്തത് സംഘര്‍ഷത്തിനിടയാക്കി. എട്ടു ദിവസത്തേക്ക് ജാമ്യം ലഭിച്ച മദനിയെ ബംഗലൂരുവില്‍ ഇന്‍ഡിഗോ വിമാനക്കമ്പനി അധികൃതരാണ് വിമാനത്തില്‍ കയറുന്നത് തടഞ്ഞത്.

 

നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ ആഭ്യന്തര ടെര്‍മിനലിന് മുന്നില്‍ നൂറുകണക്കിന് പി.ഡി.പി പ്രവര്‍ത്തകരാണ് തടിച്ചുകൂടിയത്. ഇന്‍ഡിഗോ ഓഫീസിന് നേരെയും അക്രമമുണ്ടായി.

 

ജമ്മു കശ്മീരില്‍ പി.ഡി.പി-ബി.ജെ.പി മന്ത്രിസഭ മാര്‍ച്ച് ഒന്നിന് അധികാരമേല്‍ക്കും

രാജ്യത്തെ ഏറ്റവും രാഷ്ട്രീയ സംവേദനക്ഷമമായ സംസ്ഥാനത്ത് രാഷ്ട്രീയമായി വിരുദ്ധ ധ്രുവങ്ങളില്‍ നില്‍ക്കുന്ന രണ്ട് പാര്‍ട്ടികളാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഒത്തുചേരുന്നത്.

ജമ്മു കശ്മീര്‍ സര്‍ക്കാര്‍ രൂപീകരണം: പി.ഡി.പി.യ്ക്കും ബി.ജെ.പിയ്ക്കും ഗവര്‍ണറുടെ കത്ത്

തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ പി.ഡി.പി സര്‍ക്കാര്‍ രൂപീകരിക്കുന്നതിനെ പിന്തുണയ്ക്കുമെന്ന് കോണ്‍ഗ്രസും നാഷണല്‍ കോണ്‍ഫറന്‍സും പ്രഖ്യാപിച്ചിട്ടുണ്ട്.

ജാമ്യം ലഭിച്ചെങ്കിലും മദനി പുറത്തിറങ്ങുന്നത് വൈകും

മദനിയുടെ ആരോഗ്യസ്ഥിതി മോശമാണെന്നും നേത്ര ചികിത്സ അടിയന്തിരമായി നടത്തണമെന്നും സൗഖ്യ ആശുപത്രിയിലെ ഡോക്ടര്‍ ഐസക് മത്തായി നൂറനാല്‍ മാധ്യമങ്ങളെ അറിയിച്ചു.

മഅദനിയെ ചൊവ്വാഴ്ച മണിപ്പാല്‍ ആശുപതിയില്‍ പ്രവേശിപ്പിക്കും

ആശുപത്രിയില്‍ ചികിത്സയിലിരിക്കെ പരിചരിക്കാന്‍ ഭാര്യയ്ക്കും ബന്ധുക്കള്‍ക്കും സുപ്രീം കോടതി നേരത്തെ അനുവാദം നല്‍കിയിരുന്നു.

മദനിക്ക് ജാമ്യമില്ല; ആശുപത്രിയില്‍ തുടരും

ബംഗളൂരു സ്‌ഫോടനക്കേസില്‍ ജയിലില്‍ കഴിയുന്ന പി.ഡി.പി നേതാവ് അബ്ദുൽ നാസർ മദനിക്ക് തല്ക്കാലം ജാമ്യമില്ലെന്ന് സുപ്രീം കോടതി. മദനി ആശുപത്രിയില്‍ തന്നെ തുടരണമെന്നും കോടതി നിര്‍ദേശിച്ചു. 

മദനിയ്‌ക്കെതിരെ കര്‍ണ്ണാടക സര്‍ക്കാറിന്റെ സത്യവാങ്മൂലം

മദനിയ്ക്ക് കാര്യമായ അസുഖങ്ങളില്ലെന്നും ജാമ്യം നല്‍കേണ്ട സാഹചര്യം നിലനില്‍ക്കുന്നില്ലെന്നും കാണിച്ച് കര്‍ണ്ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കി. നാളെ മദനിയുടെ ജാമ്യാപേക്ഷ കോടതി പരിഗണിക്കാനിരിക്കുകയാണ്.

Pages