മുൻമന്ത്രി എ.കെ. ശശീന്ദ്രന്റെ രാജിക്കിടയാക്കിയ ഫോൺകെണിക്കേസിൽ മംഗളം ടെലിവിഷന്‍ ചാനലിലെ എട്ടുപേര്‍ അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരായി. കേസില്‍ അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് കീഴടങ്ങൽ. അതേസമയം, ചാനല്‍ ചെയര്‍മാനും ശശീന്ദ്രനോടു ഫോണില്‍ സംസാരിച്ച പെണ്‍കുട്ടിയും എത്തിയിട്ടില്ല.