Political Parties

ജീവനും സ്വത്തിനും ഉറപ്പില്ലാതാകുമോ?

Glint Staff

കേരളത്തില്‍ ഒരു കൊലപാതകം നടക്കുമ്പോള്‍ വിവിധ തല്‍പരകക്ഷികള്‍ രംഗത്ത് വരുന്നു; രാഷ്ട്രീയ കക്ഷികളുള്‍പ്പെടെ. എല്ലാവരും ആ കൊലപാതകത്തെ നിലപാട്, സിദ്ധാന്തം, കാഴ്ചപ്പാട് എന്നിവയിലേക്ക് വലിച്ചുകെട്ടി തങ്ങളാണ് ശരി മറ്റുള്ളവര്‍ തെറ്റ് എന്ന് സ്ഥാപിക്കാനുള്ള ശ്രമാണ് നടത്തുന്നത്. ഇതിലൂടെ യഥാര്‍ത്ഥ കൊലപാതക കാരണവും, കൊലപാതകികളും രക്ഷപ്പെടുന്നു.

ചാണ്ടിയുടെ രാജി: മാധ്യമങ്ങള്‍ വിജയിക്കുമ്പോള്‍ ജനായത്തം പരാജയപ്പെടുന്നു

Glint staff

രാഷ്ട്രീയം ചോര്‍ന്നുപോയാല്‍ പൊള്ളയായ ആവരണം പോലെയാകും ജനായത്തം. ചെറുതായി ചെറുതായുള്ള ഉള്ളൊലിച്ചുപോക്ക് പ്രത്യക്ഷമാകില്ല. അതിനാല്‍ അത് ശ്രദ്ധയില്‍ പെടുകയുമില്ല. പ്രത്യക്ഷത്തില്‍ തോമസ് ചാണ്ടിയുടെ രാജി മാധ്യമങ്ങളുടെ വിജയമാണെന്ന് തോന്നും. പ്രത്യേകിച്ചും ഏഷ്യാനെറ്റിന്റെ ആലപ്പുഴ ലേഖകന്‍ ടി.വി പ്രസാദിന്റെ തിളക്കമാര്‍ന്ന വിജയമായി കരുതാം.

രാഷ്ട്രീയ പാര്‍ട്ടികള്‍ ആദായനികുതി കണക്ക് സമര്‍പ്പിച്ചില്ലെങ്കില്‍ ഇളവ് നഷ്ടപ്പെടുമെന്ന് സര്‍ക്കാര്‍

രാഷ്ട്രീയ പാര്‍ട്ടികള്‍ എല്ലാ വര്‍ഷവും ഡിസംബറിനകം ആദായനികുതി കണക്ക് സമര്‍പ്പിച്ചില്ലെങ്കില്‍ നികുതി ഇളവ് നഷ്ടപ്പെടുന്ന ഭേദഗതി കൊണ്ടുവരാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നിയമാനുസൃതം ആദായനികുതി ഇളവ് ലഭ്യമാണെങ്കിലും പകുതിയിലധികം രാഷ്ട്രീയ പാര്‍ട്ടികളും വരുമാനത്തിന്റെ കണക്കുകള്‍ സമര്‍പ്പിക്കാറില്ലെന്നു കേന്ദ്ര ധനകാര്യ മന്ത്രാലയത്തിലെ റവന്യൂ സെക്രട്ടറി ഹസ്മുഖ് അധിയ പറഞ്ഞു.