Pope Francis

സ്വവര്‍ഗ്ഗ ലൈംഗികത: ഫ്രാന്‍സിസ് പാപ്പയുടെ നിലപാട് അംഗീകരിക്കാതെ സൂനഹദോസ്

സ്വവര്‍ഗ്ഗ ലൈംഗിക പങ്കാളികള്‍ക്ക് സഭയില്‍ കൂടുതല്‍ സ്വീകാര്യത നല്‍കാനുള്ള നിര്‍ദ്ദേശങ്ങള്‍ക്ക് റോമന്‍ കത്തോലിക്കാ സഭയുടെ സൂനഹദോസില്‍ ആവശ്യമായ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിച്ചില്ല.

ചാറ്റ് ചെയ്തും സീരിയല്‍ കണ്ടും സമയം കളയരുതെന്ന് മാര്‍പാപ്പ

സമയം കൊണ്ട് നിര്‍മ്മിച്ചിരിക്കുന്നതാണ് നമ്മുടെ ജീവിതമെന്നും അത് നല്ലതും ഫലവത്തായതുമായ പ്രവൃത്തികള്‍ക്ക് വിനിയോഗിക്കേണ്ടത് പ്രധാനമാണെന്നും മാര്‍പാപ്പ.

കുട്ടികളെ ഓര്‍ത്ത് യുദ്ധം നിര്‍ത്താന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ

മരിച്ച കുട്ടികള്‍, പരിക്കേറ്റ കുട്ടികള്‍, അംഗഭംഗം വന്ന കുട്ടികള്‍, അനാഥരാക്കപ്പെട്ട കുട്ടികള്‍, കളിപ്പാട്ടമായി യുദ്ധാവശിഷ്ടങ്ങള്‍ മാത്രമുള്ള കുട്ടികള്‍, ഇനിയൊരിക്കലും ചിരിക്കാന്‍ കഴിയാത്ത കുട്ടികള്‍ - ഇവരെക്കുറിച്ചാണ് തന്റെ ചിന്തയെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ.

എകമാനവും ബഹുമാനവും മാര്‍പാപ്പയും

Glint Staff

ആചാരങ്ങളില്‍ ബഹുമാനത്തെ കാണുന്നതിന് പകരം ചൂണ്ടുപലകകളായ ആചാരങ്ങള്‍ ചൂണ്ടിക്കാട്ടുന്ന അറിവിലേക്ക്, ബഹുമായ മാനങ്ങള്‍ കാണാനുള്ള ശേഷിയിലേക്ക്, ഉയരേണ്ടത് അനിവാര്യമായിരിക്കുന്നു. പരിസ്ഥിതി നാശം ഒഴിവാക്കാന്‍ സൃഷ്ടിയെ ബഹുമാനിക്കുന്ന വികസന സമീപനം വേണമെന്ന പ്രസ്താവനയിലൂടെ ഫ്രാന്‍സിസ് മാര്‍പാപ്പ ഓർമ്മിപ്പിക്കുന്നത് സ്വയരക്ഷയുടെ അവസാനത്തെ അവസരത്തെക്കുറിച്ചാണെന്നും അറിയേണ്ടിയിരിക്കുന്നു.

പുരോഹിത ലൈംഗിക പീഡനം: സഭ കരഞ്ഞ് പ്രായശ്ചിത്തം ചെയ്യണമെന്ന് മാര്‍പാപ്പ

കത്തോലിക്കാ സഭയിലെ പുരോഹിതരുടെ ലൈംഗിക പീഡനത്തിനിരയായവരോട് ഫ്രാന്‍സിസ് മാര്‍പാപ്പ മാപ്പ് ചോദിച്ചു. ആദ്യമായാണ്‌ പീഡനത്തിനിരയായവര്‍ക്ക് വത്തിക്കാനില്‍ കൂടിക്കാഴ്ച അനുവദിക്കുന്നത്.

പ്രകൃതിചൂഷണം ഈ കാലഘട്ടത്തിന്റെ പാപം: ഫ്രാന്‍സിസ് മാര്‍പാപ്പ

സൃഷ്ടിയെ ബഹുമാനിക്കാന്‍ അറിയുന്ന ഒരു വികസനത്തിലേക്ക് പരിവര്‍ത്തനപ്പെടുകയെന്നതാണ് നമുക്ക് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളിയെന്ന്‍ മാര്‍പാപ്പ.

പ്രേതോച്ചാടകര്‍ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അംഗീകാരം

ബാധ ഒഴിപ്പിക്കലില്‍ ഏര്‍പ്പെടുന്ന പുരോഹിതരുടെ സംഘടനയായ അന്താരാഷ്ട്ര പ്രേതോച്ചാടക സംഘടനയ്ക്ക് വത്തിക്കാന്‍ കത്തോലിക്കാ മതനിയമ പ്രകാരം അംഗീകാരം നല്‍കി.

പ്രാര്‍ത്ഥനാ നയതന്ത്രവുമായി മാര്‍പാപ്പ; ഇസ്രയേല്‍, പലസ്തീന്‍ പ്രസിഡന്റുമാര്‍ വത്തിക്കാനില്‍

വത്തിക്കാനില്‍ ഞായാറാഴ്ച വൈകുന്നേരം നടന്ന സംയുക്ത സമാധാന പ്രാര്‍ത്ഥനയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കൊപ്പം പലസ്തീന്റേയും ഇസ്രായേലിന്റേയും പ്രസിഡന്റുമാര്‍ പങ്കെടുത്തു.

ഫ്രാന്‍സിസ് പാപ്പ ഇന്ന്‍ ബെത്ലഹമില്‍

ശനിയാഴ്ച ജോര്‍ദാനില്‍ എത്തിയ ഫ്രാന്‍സിസ് മാര്‍പാപ്പ മൂന്ന്‍ ദിവസം നീണ്ടുനില്‍ക്കുന്ന സന്ദര്‍ശനത്തില്‍ ഇസ്രായേല്‍, പലസ്തീന്‍ പ്രദേശങ്ങളിലെ ക്രിസ്ത്യന്‍ പുണ്യകേന്ദ്രങ്ങള്‍ സന്ദര്‍ശിക്കും.

ജോണ്‍ പോള്‍ രണ്ടാമനും ജോണ്‍ 23-ാമനും ഇനി കത്തോലിക്കാ സഭയുടെ വിശുദ്ധര്‍

റോമന്‍ കത്തോലിക്കാ സഭയിലെ മാര്‍പാപ്പമാരായിരുന്ന ജോണ്‍ പോള്‍ രണ്ടാമനേയും ജോണ്‍ 23-ാമനേയും ഫ്രാന്‍സിസ് മാര്‍പാപ്പ കാര്‍മ്മികത്വം വഹിച്ച ചടങ്ങില്‍ സഭ വിശുദ്ധരായി പ്രഖ്യാപിച്ചു.

Pages