ചരക്ക് സേവന നികുതിയിലെ ഉയര്‍ന്ന സ്ലാബായ 28 ശതമാനം നികുതി 50ഉല്പന്നങ്ങള്ക്കുമാത്രമായി ചുരുക്കി. 227 ഉല്പന്നങ്ങളാണ് 28 ശതമാനം നികുതി സ്ലാബില്‍ ഉണ്ടായിരുന്നത്. ഇത് 62 ആയി ചുരുക്കണമെന്ന ആവശ്യം ശക്തമായിരുന്നു. എന്നാല്‍ ജി എസ് ടി കൗണ്‍സിലിലെ ചര്‍ച്ചയ്ക്കൊടുവില്‍ വീണ്ടും പട്ടിക ചുരുങ്ങി 50 എണ്ണത്തില്‍ എത്തുകയായിരുന്നു.