Private Bus

നവംബര്‍ 20ന് സ്വകാര്യ ബസ് പണിമുടക്ക്

സംസ്‌ഥാനത്തെ സ്വകാര്യ ബസുകൾ അടുത്ത മാസം 20ന് പണിമുടക്കും. മിനിമം ചാർജ് പത്തു രൂപയാക്കുക, വിദ്യാർഥികളുടെ യാത്ര നിരക്ക് വർധിപ്പിക്കുക, പൊതു ഗതാഗത നയം രൂപീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്. തൃശൂരിൽ ചേർന്ന ബസുടമ സംഘടന പ്രതിനിധികളുടെ യോഗത്തിലാണ് പണിമുടക്ക് തീരുമാനം.

 

ചില്ലില്ല പകരം, തുണി വലിച്ചുകെട്ടി സര്‍വീസ്: നഗ്നമായ നിയമലംഘനം ആലുവ-എറണാകുളം റൂട്ടില്‍

ആലുവ പാലാരിവട്ടം എറണാകുളം റൂട്ടില്‍ സര്‍വീസ് നടത്തുന്ന KL-09 T 5555  രജിസ്‌ട്രേഷന്‍ നമ്പറായ ബസ്സിന്റെ പിന്‍വശത്ത് നിന്നുള്ള കാഴ്ചയാണിത്. പുറകില്‍ ചില്ല് പൂര്‍ണമായും ഇല്ല. പകരം തുണി......

ജൂണ്‍ ഒന്ന് മുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സഷന്‍ നല്‍കില്ലെന്ന് സ്വകാര്യ ബസുടമകള്‍

ജൂണ്‍ ഒന്ന് മുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാ ഇളവ് നല്‍കില്ലെന്ന് സ്വകാര്യ ബസുടമകള്‍. കണ്‍സഷന്‍ നല്‍കണമെങ്കില്‍ സര്‍ക്കാര്‍ സബ്സിഡി നല്‍കണം. കണ്‍സഷന്‍ നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും  ബസുടമകള്‍ അറിയിച്ചു.

വിദ്യാര്‍ത്ഥികളുടെ മിനിമം യാത്രാ നിരക്ക് രണ്ട് രൂപ ആക്കാമായിരുന്നു

Glint staff

സംസ്ഥാനത്ത് കഴിഞ്ഞ അഞ്ച് ദിവസങ്ങളായി തുടര്‍ന്ന് വന്ന സ്വകാര്യ ബസ് സമരം ഇന്ന് രാവിലെ അവസാനിപ്പിക്കുകയുണ്ടായി. ബസ് ഉടമകളള്‍ തമ്മിലുള്ള ഭിന്നിപ്പാണ് മുന്നോട്ട് വച്ച ആവശ്യങ്ങള്‍ ഒന്നും അംഗീകരിക്കപ്പെടാത്ത സാഹചര്യത്തിലും സമരം അവസാനിപ്പിക്കുന്നതിലേക്ക് എത്തിച്ചത്.

സമരം പൊളിയുന്നു; തിരുവനന്തപുരത്ത് സ്വകാര്യ ബസുകള്‍ ഓടിത്തുടങ്ങി

സംസ്ഥാനത്ത് നാല് ദിവസമായി തുടരുന്ന സ്വകാര്യ ബസ് സമരം പൊളിയുന്നു. തിരുവനന്തപുരത്ത് ഇന്ന് രാവിലെ ചില സ്വകാര്യ ബസുകള്‍ നിരത്തിലിറങ്ങിയിരുന്നു. എന്നാല്‍ ഉച്ച കഴിഞ്ഞതോടെ കൂടുതല്‍ ബസുകള്‍ സര്‍വീസ് ആരംഭിച്ചിട്ടുണ്ട്.

സ്വകാര്യ ബസ് സമരം മാറ്റിവച്ചു

സംസ്ഥാനത്ത് നാളെ മുതല്‍ ആരംഭിക്കാനിരുന്ന അനശ്ചിതകാല സ്വകാര്യ ബസ് സമരം മാറ്റിവച്ചു. മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം മാറ്റിവച്ചിരിക്കുന്നത്.