pulsar suni

നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ കാണാന്‍ പള്‍സര്‍ സുനിക്ക് അനുമതി

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ വീഡിയോ ദൃശ്യങ്ങള്‍ കാണാന്‍ മുഖ്യപ്രതിയായ പള്‍സര്‍ സുനിക്ക് കോടതിയുടെ അനുമതി. കോടതിയുടെ സാന്നിധ്യത്തില്‍ അഭിഭാഷകനൊപ്പം ദൃശ്യങ്ങള്‍ കാണാനാണ് അനുമതിനല്‍കിയിരിക്കുന്നത്.

നടിയെ ആക്രമിച്ച കേസില്‍ വിചാരണ വേഗത്തിലാക്കാന്‍ പോലീസ് നീക്കം

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിന്റെ വിചാരണ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ അന്വേഷണ സംഘത്തിന്റെ തീരുമാനം.വൈകിയാല്‍ സാക്ഷികള്‍ കൂറുമാറാന്‍ സാധ്യതയുണ്ടെന്നതിനാലാണ് വിചാരണ വേഗത്തിലാക്കുന്നത്.വിചാരക്കായി പ്രത്യേക കോടതി വേണമെന്ന് പോലീസ് ആവശ്യപ്പെടുമെന്നാണ് അറിയുന്നത്.

നടിയെ ആക്രമിച്ച കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ്

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യ പ്രതിയായ നടന്‍ ദിലീപ് ആഭ്യന്തര സെക്രട്ടറിക്ക് കത്തു നല്‍കി. കേസില്‍ തന്നെ ഡി.ജി.പി ലോക്‌നാഥ് ബഹ്‌റയ്ക്കും എഡിജിപി സന്ധ്യയും ചേര്‍ന്ന് കുടുക്കിയതാണെന്നും ദിലീപ് കത്തില്‍ പറയുന്നുണ്ട്.

നടി ആക്രമണക്കേസ് : സുനിക്ക് ജാമ്യമില്ല

കൊച്ചിയില്‍  നടിയെ ആക്രമിച്ച കേസില്‍ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. നടിയെ ആക്രമിച്ച സംഭവത്തില്‍ സുനിക്ക് നേരിട്ടു ബന്ധമുണ്ടെന്നതിന് ശക്തവും ശാസ്ത്രീയവുമായ തെളിവുണ്ടെന്ന് കോടതി പറഞ്ഞു

കഥ പകുതി മാത്രമേ ആയിട്ടൊള്ളൂ :പള്‍സര്‍ സുനി.

നടിയെ ആക്രമിച്ചകേസില്‍ കഥ പകുതി വരെയെ എത്തിയിട്ടൊള്ളൂ എന്ന് മുഖ്യപ്രതി സുനില്‍ കുമാര്‍ മാധ്യമങ്ങളോട്. അങ്കമാലി കോടതിയില്‍ ഹാജരാക്കിയപ്പോഴായിരുന്നു സുനിയുടെ ഈ പ്രതികരണം

നടിയെ ആക്രമിച്ചകേസില്‍ സുനിയുടെ അഭിഭാഷകനും കുടുങ്ങും

കൊച്ചയില്‍ നടിയെ ആക്രമിച്ചകേസില്‍ പള്‍സര്‍ സുനിയെ കോടതിയിലെത്തി കീഴടങ്ങാന്‍ സഹായിച്ച അഭിഭാഷകനും കുടുങ്ങും.പ്രതീഷ് ചാക്കോയോട് ചോദ്യം ചെയ്യുന്നതിന് ഹാജരാകാന്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നു. . കേസില്‍ തെളിവ് നശിപ്പിക്കാന്‍ കൂട്ടുനിന്നുവെന്നാണ് പ്രതീഷ് ചാക്കോയ്‌ക്കെതിരായ ആരോപണം.

വന്‍സ്രാവുകള്‍ കുടുങ്ങുമെന്ന് സുനി

നടിയെ ആക്രമിച്ച കേസില്‍ ഇനിയും സ്രാവുകള്‍ കുടുങ്ങാനുണ്ടെന്നും, താനിപ്പോള്‍ വന്‍സ്രാവുകള്‍ക്കൊപ്പമാണ് നീന്തുന്നതെന്നും സുനി. റിമാന്‍ഡ് കാലാവധി അവസാനിച്ച സുനിയെ ഇന്ന് അങ്കമാലി മജിസ്‌ട്രേറ്റ്‌കോടതിയില്‍ ഹാജാരാക്കിയപ്പോഴയിരുന്നു സുനി മാധ്യമങ്ങളോട് ഇക്കാര്യം പറഞ്ഞത്.

സുനി മൂന്ന് തവണ നാദിര്‍ഷയെ ജയിലില്‍ വച്ച് വിളിച്ചു

നടിയെ തട്ടികൊണ്ട് ‌പോയ കേസിലെ മുഖ്യ പ്രതി പള്‍സര്‍ സുനി ജയിലില്‍ വച്ച മൂന്ന് തവണ നാദിര്‍ഷയെ വിളിച്ചെന്ന് സഹതടവുകാരനായ ജിന്‍സന്റെ രഹസ്യ മൊഴി. ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെയും പലതവണ വിളിച്ചു.