puthuvype

പുതുവൈപ്പ് ഐ.ഒ.സി ടെര്‍മിനല്‍ നിര്‍മാണം തുടരാം; സമരസമിതിയുടെ ഹര്‍ജി തള്ളി

പുതുവൈപ്പിനിലെ ഐ.ഒ.സി ടെര്‍മിനല്‍ നിര്‍മാണം നിര്‍ത്തിവെക്കണമെന്ന ഹര്‍ജി  ദേശീയ ഹരിത ട്രൈബ്യൂണല്‍ തള്ളി.ഹരിത ട്രൈബ്യൂണലിന്റെ ചെന്നൈ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. ഐ.ഒ.സി ടെര്‍മിനല്‍ പ്രദേശവാസികളുടെ ജീവനും സ്വത്തിനും ഭീഷണിയാണെന്ന് പറഞ്ഞാണ് സമരസമിതി ഹര്‍ജി നല്‍കിയിരുന്നത്. എന്നാല്‍ ഈ വാദം അംഗീകരിക്കാനാവില്ലെന്നു വിലയിരുത്തിയാണ് ട്രൈബ്യൂണിലിന്റെ വിധി.

സംഭവങ്ങള്‍ സന്ദേശമാകുമ്പോള്‍

Glint staff

വികസനം വരുമ്പോള്‍ കുറേപേര്‍ നഷ്ടം സഹിക്കണമെന്നാണ് മുഖ്യമന്ത്രി ആവര്‍ത്തിച്ച് പറയാറുള്ളത്. ഏത് പദ്ധതി വരുമ്പോഴും മണ്ണിലാണെങ്കില്‍ കുറേപേര്‍ക്ക് നഷ്ടമുണ്ടാകും, അത് സ്വാഭാവികം. എന്നാല്‍ അവരുടെ ജീവിതം നിലവിലുള്ള രീതിയിലോ നിലവിലുള്ളതിനേക്കാള്‍ മെച്ചപ്പെട്ട രീതില്‍യിലോ ഉറപ്പാക്കേണ്ട ഉത്തരവാദിത്വം സര്‍ക്കാരിനുണ്ട് .