PV Sindhu

പി.വി സിന്ധു ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണ്‍ ഫൈനലില്‍; ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ താരം

Glint Staff

ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സ് ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമായി പി.വി. സിന്ധു. സെമിയില്‍ ജപ്പാന്റെ ലോക രണ്ടാം നമ്പര്‍ താരം അകാനെ യമാഗൂച്ചിയെ തോല്‍പ്പിച്ചാണ്.....

പി.വി സിന്ധുവിന് ചൈന ഓപ്പണ്‍ കിരീടം

ഇന്ത്യയുടെ ബാഡ്മിന്റണ്‍ താരം പി.വി സിന്ധുവിന് ചൈന ഓപ്പണ്‍ കിരീടം. ഒളിമ്പിക് വെള്ളി മെഡല്‍ ജേതാവായ സിന്ധുവിന്റെ ആദ്യ സൂപ്പര്‍ സീരിസ് കിരീടമാണിത്.

 

ചൈനയുടെ സുന്‍ യുവിനെ തോല്‍പ്പിച്ചാണ് സിന്ധു കിരീടം നേടിയത്. ചൈനയ്ക്ക് പുറത്ത് നിന്ന്‍ ഈ കിരീടം നേടുന്ന മൂന്നാമത്തെ താരം കൂടിയാണ് 21-കാരിയായ സിന്ധു. മലേഷ്യയുടെ വോങ്ങ് മ്യൂ ചൂ 2007-ലും ഇന്ത്യയുടെ തന്നെ സൈന നെഹ്വാള്‍ 2014-ലും നേടിയതാണ് മറ്റ് രണ്ട് സന്ദര്‍ഭങ്ങള്‍.

 

തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് ഇന്ത്യന്‍ താരങ്ങള്‍ ചൈന ഓപ്പണ്‍ ഫൈനലില്‍ കടക്കുന്നത്. കഴിഞ്ഞ വര്‍ഷം സൈന ഫൈനലില്‍ തോല്‍ക്കുകയായിരുന്നു.

സിന്ധു, സാക്ഷി, ദീപ, ജീതു റായ് എന്നിവര്‍ക്ക് ഖേല്‍ രത്ന

ഒളിമ്പിക് മെഡല്‍ ജേതാക്കളായ പി.വി സിന്ധുവിനും സാക്ഷി മാലിക്കിനും ജിംനാസ്റ്റിക്സില്‍ നാലാം സ്ഥാനത്തെത്തിയ ദീപ കര്‍മാകറിനും ഷൂട്ടിംഗ് താരം ജീതു റായ്ക്കും 2016-ലെ രാജീവ് ഗാന്ധി ഖേല്‍ രത്ന അവാര്‍ഡ്. ഇതാദ്യമായാണ് രാജ്യത്തെ പരമോന്നത കായിക പുരസ്കാരത്തിന് ഒരേസമയം നാലുപേരെ തെരഞ്ഞെടുക്കുന്നത്.

 

പരിശീലകര്‍ക്ക് നല്‍കുന്ന ദ്രോണാചാര്യ അവാര്‍ഡിന് ദീപയുടെ കോച്ച് ബിശ്വേശ്വര്‍ നന്ദി, നാഗപുരി രമേശ്‌ (അത്ലെറ്റിക്സ്‌), സാഗര്‍ മാല ദയാല്‍ (ബോക്സിംഗ്), രാജ് കുമാര്‍ ശര്‍മ (ക്രിക്കറ്റ്), എസ്. പ്രദീപ്‌ കുമാര്‍ (നീന്തല്‍), മഹാബീര്‍ സിങ്ങ് (ഗുസ്തി) എന്നിവര്‍ അര്‍ഹരായി.

 

റിയോവില്‍ കൊടിയിറങ്ങി; ഒളിമ്പിക് പതാക ഇനി ടോക്കിയോവിലേക്ക്

മഴയില്‍ നനഞ്ഞ മാറക്കാനയില്‍ കാര്‍ണിവല്‍ അന്തരീക്ഷം സൃഷ്ടിച്ച സമാപന ചടങ്ങോടെ റിയൊ ഒളിമ്പിക്സിനു കൊടിയിറങ്ങി. മൂന്ന്‍ മണിക്കൂറുകള്‍ നീണ്ട ചടങ്ങ് ബ്രസീല്‍ കലയുടെ നിറപ്പകിട്ട് ലോകത്തിന് കാഴ്ചവെച്ചു.

സിന്ധുവിന്റെ ജാതി തെരഞ്ഞവരും ട്രോളർമാരും ഒരേ തട്ടിൽ തന്നെ

Glint Staff

ഗോത്രസംസ്‌കാരത്തിന്റെ സൂക്ഷ്മ ധാതുക്കൾ തന്നെയാണ് ജാതിയിലും മതത്തിലുമൊക്കെ പ്രവർത്തിക്കുന്നത്. അസുരക്ഷിതത്വ ബോധത്തിൽ നിന്ന് രക്ഷ നേടാനുള്ള ഗോത്രസ്വഭാവ ശ്രമം. ഈ അംശങ്ങളുടെ അവശേഷിപ്പുതന്നെയാണ് സിന്ധുവിന്റെ ജാതി അറിയാൻ തിരഞ്ഞ ഓരോരുത്തരേയും പ്രേരിപ്പിച്ചത്.

സിന്ധുവിന് വെള്ളിത്തിളക്കം; റിയോവില്‍ ഇന്ത്യയ്ക്ക് രണ്ടാം മെഡല്‍

ഒളിമ്പിക് ബാഡ്മിന്റണ്‍ ഫൈനലില്‍ പ്രവേശിക്കുന്ന ആദ്യ ഇന്ത്യന്‍ താരം എന്ന നേട്ടം കുറിച്ച ഹൈദരാബാദില്‍ നിന്നുള്ള 21-കാരി ലോക ഒന്നാം നമ്പര്‍ താരം സ്പെയിനിന്റെ കരോലിന മരിനോട് ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക് പരാജയപ്പെട്ടു.

റിയൊ ഒളിമ്പിക്സ്: ബാഡ്മിന്റണില്‍ മെഡല്‍ ഉറപ്പിച്ച് പി.വി സിന്ധു

റിയൊ ഒളിമ്പിക്സില്‍ ഇന്ത്യയ്ക്ക് ഒരു സ്വര്‍ണ്ണമോ വെള്ളിയോ ഉറപ്പിച്ച് പി.വി സിന്ധു ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സ് മത്സരത്തിന്റെ ഫൈനലില്‍ കടന്നു. ഒളിമ്പിക് ബാഡ്മിന്റണ്‍ ഫൈനലില്‍ പ്രവേശിക്കുന്ന ആദ്യ ഇന്ത്യന്‍ താരം എന്ന നേട്ടവും ഹൈദരാബാദില്‍ നിന്നുള്ള 21-കാരി ഒപ്പം കുറിച്ചു.