Rajasthan

രാജസ്ഥാന്‍ സര്‍ക്കാരിന്റെ വിവാദ ഓര്‍ഡിനന്‍സ് നിയമസഭയില്‍ അവതരിപ്പിച്ചു

ന്യായാധിപര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പൊതുപ്രവര്‍ത്തകര്‍ എന്നിവരുടെ പേരിലുള്ള അഴിമതിയാരോപണങ്ങളില്‍ സര്‍ക്കാരിന്റെ മൂന്‍കൂര്‍ അനുമതിയോടെ മാത്രമേ അന്വേഷണം നടത്താന്‍ പാടുള്ളൂ എന്ന ഓര്‍ഡിനന്‍സ് രാജസ്ഥാന്‍ സര്‍ക്കാര്‍ നിയമഭയില്‍ അവതരിപ്പിച്ചു.

പശുക്കളെ വില്‍ക്കാനും വെബ്‌സൈറ്റ് !..

പശുക്കളെ വല്‍ക്കാനും വെബ്‌സൈറ്റ് , ഞെട്ടേണ്ട രാജസ്ഥാനിലാണ് സംഭവം. പശുക്കളെ വാങ്ങുന്നതിനും വില്‍ക്കുന്നതിനും വേണ്ടി വെബ്‌പോര്‍ട്ടല്‍ സംവിധാനം വരുന്നു രാജസ്ഥാനില്‍.

കൈയ്യില്‍ ബ്ലൂവെയില്‍ ചിത്രം വരഞ്ഞ് ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി

തടാകത്തില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ച 17 കാരിയെ രക്ഷപ്പെടുത്തി. രാജസ്ഥാനിലെ ജോധ്പൂരില്‍ തിങ്കളാഴ്ച രാത്രി തടാകത്തില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടിയെ പോലീസാണ് രക്ഷപ്പെടുത്തിയത്

സല്‍മാന്‍ ഖാനെതിരെയുള്ള ആയുധ നിയമ കേസ് തള്ളി

സംരക്ഷിത വന്യമൃഗങ്ങളെ വേട്ടയാടിയതുമായി ബന്ധപ്പെട്ട സംഭവത്തില്‍ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനെതിരെ ആയുധ നിയമം അനുസരിച്ച് കുറ്റം ചുമത്തിയത് കോടതി തള്ളി.

മൃഗവേട്ട: സല്‍മാന്‍ ഖാന് സുപ്രീം കോടതി നോട്ടീസ്

സംരക്ഷിത വന്യമൃഗങ്ങളെ വേട്ടയാടിയതുമായി ബന്ധപ്പെട്ട രണ്ട് കേസില്‍ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനെ വിട്ടയച്ചതിനെതിരെ രാജസ്ഥാന്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലില്‍ നടന് സുപ്രീം കോടതി നോട്ടീസയച്ചു.

രാജസ്ഥാനില്‍ 3000 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന് പിടിച്ചു

രാജസ്ഥാനിലെ ഉദയ്പൂരില്‍ നിന്ന്‍ 22.38 മെട്രിക് ടണ്‍ മെതാക്വലോണ്‍ (മാന്‍ഡ്രാക്സ്‌) ഗുളികകള്‍ റവന്യൂ ഇന്റലിജന്‍സ് ഡയറക്ടറേറ്റ് (ഡി.ആര്‍.ഐ) പിടികൂടി. ബോളിവുഡിലെ ഒരു ചലച്ചിത്ര നിര്‍മ്മാതാവിനെ ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

 

ഏകദേശം 2 കോടി എണ്ണം വരുന്ന മാന്‍ഡ്രാക്സ്‌ ഗുളികകള്‍ നിറച്ച പെട്ടികളാണ് ഒരു രഹസ്യമുറിയില്‍ നിന്ന്‍ ഡി.ആര്‍.ഐ ഉദ്യോഗസ്ഥര്‍ കണ്ടെടുത്തത്. അന്താരാഷ്ട്ര വിപണിയില്‍ 3000 കോടിയിലധികം രൂപ  വിലമതിക്കുന്നതാണ് ഈ നിരോധിത മരുന്ന്. അധികമായാല്‍ മരണം തന്നെ സംഭവിച്ചേക്കാന്‍ ഇടയുള്ളതാണ് മാന്‍ഡ്രാക്സ്‌ ഗുളികകള്‍.        

 

108 ആംബുലന്‍സ് അഴിമതി: വയലാര്‍ രവിയുടെ മകനും ഷാഫി മേത്തറും പ്രതികള്‍

രാജസ്ഥാനില്‍ 108 ആംബുലന്‍സ് നടത്തിപ്പിലെ ക്രമക്കേടുകളില്‍ വയലാര്‍ രവിയുടെ മകന്‍ രവി കൃഷ്ണ, ഉമ്മന്‍ ചാണ്ടിയുടെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് ഷാഫി മേത്തര്‍ എന്നിവരുള്‍പ്പെടെയുള്ളവരെ പ്രതി ചേര്‍ത്തു.

സോണിയയ്ക്കും രാഹുലിനുമെതിരെ ബി.ജെ.പി എം.എല്‍.എയുടെ വിദ്വേഷ പ്രസംഗം

ബി.ജെ.പി അധികാരത്തില്‍ വരികയാണെങ്കില്‍ സോണിയ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും ‘തുണിയുരിഞ്ഞ് ഇറ്റലിയിലേക്ക് തിരികെ വിടുമെന്ന്’ രാജസ്താനിലെ ബി.ജെ.പി എം.എല്‍.എ.

ചൗഹാന് ഹാട്രിക്ക്, വസുന്ധരയ്ക്ക് തിരിച്ചുവരവ്

മധ്യപ്രദേശില്‍ ശിവ്‌രാജ് സിങ്ങ് ചൗഹാന്‍ മൂന്നാമതും മുഖ്യമന്ത്രിയാകുമ്പോള്‍ രാജസ്താനില്‍ അഞ്ചു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വസുന്ധര രാജ അധികാരത്തില്‍ തിരിച്ചെത്തുന്നു.

ആശാറാം ബാപ്പുവിനും മകനുമെതിരെ ബലാല്‍സംഗക്കേസ്

കേസിലെ പ്രഥമവിവര റിപ്പോര്‍ട്ട് അനുസരിച്ച് മൂത്ത സഹോദരിയെ ആശാറാം തന്റെ അഹമ്മദാബാദ് ആശ്രമത്തില്‍ വെച്ചും ഇളയ സഹോദരിയെ നാരായണ്‍ സായ് സൂറത്തിലെ ആശ്രമത്തില്‍ വെച്ചും ബലാല്‍സംഗം ചെയ്തതായാണ് പരാതി.

Pages