roman catholic church

സഭാകോടതികള്‍ നല്‍കുന്ന വിവാഹമോചനത്തിനു നിയമസാധുതയില്ലെന്ന് സുപ്രീം കോടതി

ക്രൈസ്തവ സഭാകോടതികള്‍ നല്‍കുന്ന വിവാഹമോചനത്തിനു നിയമസാധുതയില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ഇത്തരത്തില്‍ വിവാഹമോചനം നേടി പുനര്‍വിവാഹിതരാകുന്നത് നിയമവിരുദ്ധമായിരിക്കുമെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

 

ചീഫ് ജസ്റ്റിസ്‌ ടി.എസ് താക്കൂര്‍, ജസ്റ്റിസ്‌ ഡി.വൈ. ചന്ദ്രചൂഡ്‌ എന്നിവരടങ്ങിയ ബഞ്ചാണ് കത്തോലിക്കാ വിശ്വാസികളെ സംബന്ധിച്ചിടത്തോളം നിര്‍ണ്ണായകമായ വിധി പ്രഖ്യാപിച്ചത്. ബംഗലൂരു സ്വദേശിയായ അഭിഭാഷകന്‍ ക്ലാരന്‍സ് പയസ് നല്‍കിയ ഹര്‍ജിയിലാണ് വിധി.

 

രാജ്യത്തെ മതനിരപേക്ഷതയുടെ ഭാവിയില്‍ ആശങ്കയുണ്ടെന്ന് സുപ്രീം കോടതി

പള്ളിനിയമം കത്തോലിക്കാ മതവിശ്വാസികളുടെ വ്യക്തിനിയമമായും പള്ളിക്കോടതി നല്‍കുന്ന വിവാഹമോചന ഉത്തരവ് സാധുവും ബാധകവുമായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് പൊതുതാല്‍പ്പര്യ ഹര്‍ജി.

ശ്രീലങ്കാ സഭയുടെ ആദ്യ വിശുദ്ധനായി ജോസഫ് വാസിനെ ഫ്രാന്‍സിസ് പാപ്പ നാമകരണം ചെയ്തു

കൊളംബോയില്‍ ബുധനാഴ്ച ആയിരങ്ങള്‍ പങ്കെടുത്ത ചടങ്ങില്‍ ജോസഫ് വാസിനെ കത്തോലിക്കാ സഭയുടെ വിശുദ്ധനായി ഫ്രാന്‍സിസ് പാപ്പ നാമകരണം ചെയ്തു.

സ്വവര്‍ഗ്ഗ ലൈംഗികത: ഫ്രാന്‍സിസ് പാപ്പയുടെ നിലപാട് അംഗീകരിക്കാതെ സൂനഹദോസ്

സ്വവര്‍ഗ്ഗ ലൈംഗിക പങ്കാളികള്‍ക്ക് സഭയില്‍ കൂടുതല്‍ സ്വീകാര്യത നല്‍കാനുള്ള നിര്‍ദ്ദേശങ്ങള്‍ക്ക് റോമന്‍ കത്തോലിക്കാ സഭയുടെ സൂനഹദോസില്‍ ആവശ്യമായ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിച്ചില്ല.

പുരോഹിത ലൈംഗിക പീഡനം: സഭ കരഞ്ഞ് പ്രായശ്ചിത്തം ചെയ്യണമെന്ന് മാര്‍പാപ്പ

കത്തോലിക്കാ സഭയിലെ പുരോഹിതരുടെ ലൈംഗിക പീഡനത്തിനിരയായവരോട് ഫ്രാന്‍സിസ് മാര്‍പാപ്പ മാപ്പ് ചോദിച്ചു. ആദ്യമായാണ്‌ പീഡനത്തിനിരയായവര്‍ക്ക് വത്തിക്കാനില്‍ കൂടിക്കാഴ്ച അനുവദിക്കുന്നത്.

പ്രേതോച്ചാടകര്‍ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അംഗീകാരം

ബാധ ഒഴിപ്പിക്കലില്‍ ഏര്‍പ്പെടുന്ന പുരോഹിതരുടെ സംഘടനയായ അന്താരാഷ്ട്ര പ്രേതോച്ചാടക സംഘടനയ്ക്ക് വത്തിക്കാന്‍ കത്തോലിക്കാ മതനിയമ പ്രകാരം അംഗീകാരം നല്‍കി.

ജോണ്‍ പോള്‍ രണ്ടാമനും ജോണ്‍ 23-ാമനും ഇനി കത്തോലിക്കാ സഭയുടെ വിശുദ്ധര്‍

റോമന്‍ കത്തോലിക്കാ സഭയിലെ മാര്‍പാപ്പമാരായിരുന്ന ജോണ്‍ പോള്‍ രണ്ടാമനേയും ജോണ്‍ 23-ാമനേയും ഫ്രാന്‍സിസ് മാര്‍പാപ്പ കാര്‍മ്മികത്വം വഹിച്ച ചടങ്ങില്‍ സഭ വിശുദ്ധരായി പ്രഖ്യാപിച്ചു.

പള്ളിയും പാര്‍ട്ടിയും പശ്ചിമഘട്ടവും

ജൈവികമായ നിലനില്‍പ്പിന് ഭീഷണി നേരിടുന്ന പശ്ചിമഘട്ട വനമേഖലയുടെ സംരക്ഷണത്തിന് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ക്കെതിരെ കേരളത്തില്‍ പ്രതിഷേധം ഇരമ്പുകയാണ്. കര്‍ഷകരുടെ നിലനില്‍പ്പിന്റെ പേരിലാണ് പ്രതിഷേധങ്ങള്‍ അരങ്ങേറുന്നതെങ്കിലും പാറപൊട്ടിക്കല്‍, വന്‍കിട കെട്ടിട നിര്‍മ്മാണം എന്നിവയ്ക്ക് വിരാമമിടുന്നതാണ് ഈ അക്രമങ്ങള്‍ക്ക് പ്രേരകമാകുന്നതെന്ന് വ്യക്തമാണ്.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെ വിമര്‍ശിച്ച് കത്തോലിക്കാ സഭയുടെ ഇടയലേഖനം

ഞായറാഴ്ച ഇടുക്കി രൂപതയിലെ പള്ളികളില്‍ വായിച്ച ലേഖനത്തില്‍ റിപ്പോര്‍ട്ടിനെതിരെ തെരഞ്ഞെടുപ്പിലൂടെ പ്രതികരിക്കാന്‍ ആഹ്വാനം.

സഭ സാമൂഹ്യവിഷയങ്ങളില്‍ ആവശ്യത്തിലധികം ശ്രദ്ധ കൊടുക്കുന്നെന്ന് മാര്‍പ്പാപ്പ

ഗര്‍ഭഛിദ്രം, ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍, സ്വവര്‍ഗ്ഗ ലൈംഗികത എന്നീ സാമൂഹ്യ വിഷയങ്ങളില്‍ നിന്ദയ്ക്ക് പകരം അനുകമ്പാപൂര്‍ണമായ സമീപനം സ്വീകരിക്കാന്‍ പുരോഹിതരോട് പാപ്പ ആഹ്വാനം ചെയ്തു.

Pages