Sabarimala

കര്‍ണന്റെ തിരക്കഥയുമായി ആര്‍.എസ് വിമല്‍ ശബരിമലയില്‍

Glint staff

കര്‍ണന്റെ തിരക്കഥയുമായി സംവിധായകന്‍ ആര്‍.എസ് വിമല്‍ ശബരിമലെത്തി പ്രത്യേക പൂജ നടത്തി. ബിഗ് ബജറ്റ് ച്ത്രമായ കര്‍ണന്റെ ചിത്രീകരണം ഒക്ടോബറില്‍ തുടങ്ങാനാണ് തീരുമാനം.തമിഴ്, ഹിന്ദി ഭാഷകളിലാണ് ചിത്രം ഒരുക്കുന്നത്. ന്യൂയോര്‍ക്ക് ആസ്ഥാനമായ യുണൈറ്റഡ് ഫിലിം കിങ്ഡം ആണ് ചിത്രം നിര്‍മിക്കുന്നത്.

ശബരിമലയില്‍ ആന ഇടഞ്ഞു

ശബരിമലയില്‍ ആറാട്ട് എഴുന്നള്ളിപ്പിനിടെ ആനയിടഞ്ഞു. പന്മന ശരവണന്‍ എന്ന ആനയാണ് ഇടഞ്ഞത്. ഭയന്നോടിയ അഞ്ച് ഭക്തര്‍ക്ക് പരിക്കേറ്റു. ആറാട്ട് എഴുന്നള്ളിപ്പ് അപ്പാച്ചിമേടിന് സമീപമെത്തിയപ്പോഴാണ് ആന ഇടഞ്ഞത്.

ശബരിമല തീര്‍ഥാടകന്‍ കാട്ടാനയുടെ കുത്തേറ്റ് മരിച്ചു

ശബരിമല തീര്‍ഥാടകന്‍ കാട്ടാനയുടെ കുത്തേറ്റ് മരിച്ചു, ചെന്നൈ സ്വദേശി നിരോഷ് കുമാറാണ് (30) മരിച്ചത്. കരിമല മുകളില്‍ വെച്ചാണ് ഇയാള്‍ക്ക് ആനയുടെ കുത്തേല്‍ക്കുകയായിരുന്നു. ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം.

ശബരിമല ദര്‍ശനം: വ്യാജ പ്രചാരണത്തിനെതിരെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥ പരാതി നല്‍കി

ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജയ്‌ക്കൊപ്പം ശബരിമല സന്നിധാനത്ത് ദര്‍ശനം നടത്തിയതിനെക്കുറിച്ച് പ്രചരിച്ച വ്യാജ വാര്‍ത്തയ്‌ക്കെതിരെ പരാതിയുമായി നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ചീഫ് എന്‍ജിനീയറായ സി ജെ അനില

ദേവസ്വം ബോര്‍ഡുകളുടെ കാലാവധി രണ്ടുവര്‍ഷമാക്കി വെട്ടിച്ചുരുക്കി

ദേവസ്വം ബോര്‍ഡുകളുടെ കാലാവധി രണ്ട് വര്‍ഷമാക്കാനുള്ള ഓര്‍ഡിനന്‍സിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. മൂന്നില്‍ നിന്നും രണ്ട് വര്‍ഷമായാണ് കാലാവധി വെട്ടിച്ചുരുക്കിയത്. ഇതോടെ പ്രയാര്‍ ഗോപാലകൃഷ്ണന്‍ പ്രസിഡന്റായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കാലാവധി ശനിയാഴ്ച അവസാനിക്കും.

ശബരിമല സ്ത്രീ പ്രവേശന കേസ് : ഭരണഘടനാ ബെഞ്ചിനു വിട്ടു

Glint staff

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടകേസ് അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ പരിഗണനക്കായി വിട്ടു.ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചിന്റേതാണ് തീരുമാനം.ശബരിമല സന്നിധാനത്ത് എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെയും പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ യംങ് ലോയേഴ്‌സ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയിലാണ്‌  തീരുമാനം. 

ശബരിമലയില്‍ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിന് അംഗീകാരം

ശബരിമല തീര്‍ത്ഥാടകരുടെ സൗകര്യാര്‍ത്ഥം ആരംഭിക്കുന്ന ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിന് മന്ത്രിസഭായോഗം തത്വത്തില്‍ അംഗീകാരം നല്‍കി. വിമാനത്താവളം സംബന്ധിച്ച് പഠനം നടത്തുന്നതിന് കെ.എസ്.ഐ.ഡി.സി.യെ ചുമതലപ്പെടുത്താനും മന്ത്രിസഭായോഗം തീരുമാനിച്ചു. എന്നാല്‍, എവിടെയായിരിക്കും വിമാനത്താവളം നിര്‍മ്മിക്കുകയെന്ന്‍ വ്യക്തമാക്കിയിട്ടില്ല.

 

എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശനം നല്‍കാമെന്ന് സംസ്ഥാന സര്‍ക്കാര്‍

ശബരിമല അയ്യപ്പ ക്ഷേത്രത്തില്‍ എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശനം നല്‍കുന്നതിനോട് അനുകൂല നിലപാടാണ് ഉള്ളതെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.

മേല്‍ശാന്തിയുടെ മകളുടെ സന്നിധാന ദര്‍ശനം: അഞ്ചു പേര്‍ കുറ്റക്കാരെന്ന് റിപ്പോര്‍ട്ട്

മേല്‍ ശാന്തി പി.എന്‍. നാരായണന്‍ നമ്പൂതിരി, ശബരിമല എക്‌സിക്യൂട്ടിവ്‌ ഓഫീസര്‍, മേല്‍ശാന്തിയുടെ ഗണ്‍മാന്‍, പമ്പയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട്‌ വനിതാ പോലീസ്‌ ഉദ്യോഗസ്‌ഥര്‍ എന്നവിരെയാണ് റിപ്പോര്‍ട്ടില്‍ കുറ്റക്കാരായി കണ്ടെത്തിയിരിക്കുന്നത്.

Pages