scam

പാലാരിവട്ടം പാലം അഴിമതി കേസ് ; ടി. ഒ. സൂരജ് ഉള്‍പ്പെടെയുള്ളവര്‍ക്ക് ജാമ്യം

അറസ്റ്റിലായി രണ്ടുമാസത്തിനു ശേഷമാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.ഒന്നാം പ്രതിയും കരാര്‍ കമ്പനി എംഡിയുമായ സുമിത് ഗോയല്‍, രണ്ടാം പ്രതിയും കേരള റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോര്‍പറേഷന്‍ അസിസ്റ്റന്റ് ജനറല്‍ മാനേജരുമായ എംടി തങ്കച്ചന്‍, നാലാം പ്രതിയായ ടിഒ സൂരജ് എന്നിവര്‍ക്കാണ്  ഹൈക്കോടതി ജാമ്യം അനുവദിച്ചത്.  ഓഗസ്റ്റ് 30 നാണ് ഇവരെ വിജിലന്സ് അറസ്റ്റ് ചെയ്തത്

റഫാല്‍ കരാറിന് പിന്നാലെ അനില്‍ അംബാനിക്ക് ഫ്രാന്‍സ് വന്‍ നികുതിയിളവ് നല്‍കി; വെളിപ്പെടുത്തലുമായി ഫ്രഞ്ച് ദിനപത്രം

റഫാല്‍ ഇടപാടില്‍ പുതിയ വെളിപ്പെടുത്തലുമായി ഫ്രഞ്ച് ദിനപത്രം. റഫാല്‍ ഇടപാടിനുള്ള തീരുമാനത്തിനു പിന്നാലെ അനില്‍ അംബാനിയുടെ കമ്പനിയ്ക്ക് ഫ്രാന്‍സ് 14.37 കോടി യൂറോയുടെ (ഏകദേശം 11000 കോടി രൂപ)നികുതി ഇളവ് നല്‍കിയെന്ന് ഫ്രഞ്ച് ദിനപത്രം ലെ മോണ്‍ടെ റിപ്പോര്‍ട്ട് ചെയ്തു. കരാര്‍ ഒപ്പിട്ടതിന്  തൊട്ടു പിന്നാലെയാണ്...............

മൈക്രോഫിനാന്‍സ് തട്ടിപ്പ്: വെള്ളാപ്പള്ളി നടേശന്‍ അന്വേഷണം നേരിടണമെന്ന് ഹൈക്കോടതി

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അന്വേഷണം നേരിടണമെന്ന് ഹൈക്കോടതി. തനിക്കെതിരെയുള്ള എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് വെള്ളാപ്പള്ളി നടേശന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രധാന ഉത്തരവ്.

ഭൂമി ഇടപാട്: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിക്കെതിരെ അന്വേഷണത്തിന് ഉത്തരവ്

സീറോ മലബാര്‍ സഭ എറണാകുളം അങ്കമാലി അതിരൂപതകളുടെ ഭൂമി ഇടപാടില്‍ കേസെടുത്ത് അന്വേഷണം നടത്താന്‍ ഹൈക്കോടതി ഉത്തരവ്.  കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെയാണ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

ബാര്‍കോഴ: മാണിക്കെതിരെ തെളിവില്ലെന്ന് വീണ്ടും വിജിലന്‍സ്

ബാര്‍കോഴ കേസില്‍ മുന്‍ മന്ത്രി കെ.എം മാണിക്കെതിരെ തെളിവില്ലെന്ന് വീണ്ടും വിജിലന്‍സ്. മാണി കോഴവാങ്ങിയെന്ന് സാധൂകരിക്കുന്ന ഒരു തെളിവും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

ബാര്‍ കോഴ; സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി

മുന്‍ ധനമന്ത്രി കെ.എം മാണി ഉള്‍പ്പെട്ട ബാര്‍ കോഴക്കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. നിലവിലെ വിജിലന്‍സ് അന്വേഷണം നടക്കട്ടെ എന്നും, അതില്‍ ഇടപെടുന്നില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.