sea disaster

കടലില്‍ അകപ്പെട്ടുപോയ എല്ലാവരെയും കരയ്‌ക്കെത്തിക്കും വരെ രക്ഷാപ്രവര്‍ത്തനം തുടരും: നിര്‍മല സീതാരാമന്‍

ഓഖി ചുഴലിക്കാറ്റില്‍ കടലില്‍ അകപ്പെട്ടുപോയ എല്ലാ മത്സ്യത്തൊഴിലാളികളെയും കരയിലെത്തിക്കുംവരെ തിരച്ചിലും രക്ഷാപ്രവര്‍ത്തനവും തുടരുമെന്ന്  കേന്ദ്ര മന്ത്രി നിര്‍മല സീതാരാമന്‍.വിഴിഞ്ഞത്തെയും പൂന്തുറയിലെയും ദുരിത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച മന്ത്രി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

ഇത് മുഖ്യധാരാ മാധ്യമങ്ങള്‍ ശ്രദ്ധ കാട്ടേണ്ട സമയം

Glint staff

കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ ഓഖി വിഷയത്തെ സര്‍ക്കാരിന്റെ വീഴ്ചയായി അവതരിപ്പിക്കുന്നതിലാണ് ശ്രദ്ധചെലുത്തിയിരിക്കുന്നത്. സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് വീഴ്ചകള്‍ ഉണ്ടായിട്ടുണ്ട് എന്നാല്‍ ആ വീഴ്ചകള്‍ ചര്‍ച്ച ചെയ്യേണ്ട സമയം ഇതല്ല. കടലില്‍ കുടുങ്ങിക്കിടക്കുന്ന വിലപ്പെട്ട ജീവനുകള്‍ രക്ഷിക്കുന്നതിലും കരയിലുള്ളവരെ സുരക്ഷിതരാക്കുന്നതിലുമാണ് ശ്രദ്ധ ഊന്നേണ്ടത്.

ഓഖി ചുഴലിക്കാറ്റ്: മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം

ഓഖി ചുഴലിക്കാറ്റിനിരയായവര്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. കടല്‍ക്ഷോഭത്തിലും മഴക്കെടുതിയും മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കും. പരിക്കേറ്റവര്‍ക്ക് 20,000 രൂപ ധനസഹായവും സൗജന്യ ചികിത്സയും നല്‍കും. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.

ഓഖി: ലക്ഷദ്വീപില്‍ വ്യാപക നാശനഷ്ടം; കവരത്തിയില്‍ രണ്ട് ഉരു മുങ്ങി

ഓഖി ചുഴലിക്കാറ്റ്  ലക്ഷദ്വീപില്‍ ആഞ്ഞടിക്കുന്നു.ചരക്കുമായി ലക്ഷദ്വീപലേക്ക് വന്ന രണ്ട് ഉരു കവരത്തിയില്‍ വച്ച് മുങ്ങിയിട്ടുണ്ട്. പ്രതികൂല സാഹചര്യം കണക്കിലെടുത്ത് ലക്ഷദ്വീപിലേക്കുള്ള കപ്പല്‍ സര്‍വ്വീസുകള്‍ നിര്‍ത്തി വച്ചിരിക്കുകയാണ്. നാവിക സേനയുടെ കപ്പല്‍ രക്ഷാപ്രവര്‍ത്തനത്തിനായി പുറപ്പെട്ടിട്ടുണ്ടെങ്കിലും തീരത്തേക്ക് അടുക്കാന്‍ കഴിയാത്ത സാഹചര്യമാണ് ഇപ്പോള്‍.

ഓഖി ചുഴലിക്കാറ്റ് ശക്തി പ്രാപിച്ച് ലക്ഷദ്വീപിലേക്ക് നീങ്ങുന്നു

കേരളത്തിലും തമിഴ്‌നാട്ടിലും നാശം വിതച്ച ഓഖി ചുഴലിക്കാറ്റ് കടലില്‍ ശക്തി പ്രാപിച്ച് ലക്ഷദ്വീപിലേക്ക് നീങ്ങുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ലക്ഷദ്വീപില്‍ അതീവ ജാഗ്രതാ നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. മണിക്കുറില്‍ 100 വേഗതയിലാണ് ഇവിടെ കാറ്റ് വീശുന്നത്. കേരതീരത്തും മണിക്കൂറില്‍ 80 മുതല്‍ 100 കിലോമീറ്റര്‍ വരെ ശക്തമായ കാറ്റടിക്കാന്‍ സാധ്യതയുണ്ട്.

ഓഖി ചുഴലിക്കാറ്റ്: മുന്നറിയിപ്പ് നല്‍കുന്നതില്‍ വീഴ്ച പറ്റിയെന്ന് ആരോപണം

ഓഖി ചുഴലിക്കാറ്റിനെ പറ്റി മുന്നറിയിപ്പ് നല്‍കുന്നതില്‍ ദുരന്തനിവാരണ അതോറിറ്റിക്ക് വീഴ്ച പറ്റിയെന്ന് ആരോപണം.ദേശീയ സമുദ്ര വിവര കേന്ദ്രത്തിന്റെ ജാഗ്രതാ നിര്‍ദേശം ദുരന്ത നിവാരണ അതോറിറ്റി അവഗണിച്ചു. നവംബര്‍ 29ന് ഉച്ചയ്ക്ക് 2.30ന് മുന്നറിയിപ്പ് സന്ദേശം ഫാക്‌സ് വഴി അയച്ചിരുന്നു. ഈ സന്ദേശം ദുരന്ത നിവാരണ അതോറിറ്റി ഫിഷറീസിനോ പോലീസിനോ കൈമാറിയില്ല.

Pages