Sedition

രാജ്യദ്രോഹക്കുറ്റം ചുമത്തുന്നത് ഭരണഘടനാ വിരുദ്ധമാക്കണം; ഹര്‍ജികള്‍ സുപ്രീംകോടതിയില്‍

രാജ്യദ്രോഹക്കുറ്റം ചുമത്തുന്നത് ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ഭരണകൂടത്തെ വിമര്‍ശിച്ച് ഫെയ്‌സ്ബുക്കില്‍ കുറിപ്പിട്ടതിന് രാജ്യദ്രോഹക്കുറ്റം നേരിടുന്ന രണ്ട് മാധ്യമ പ്രവര്‍ത്തകര്‍ നല്‍കിയ ഹര്‍ജിയാണ് ജസ്റ്റിസുമാരായ...........

കനയ്യയ്ക്കെതിരെ രാജ്യദ്രോഹക്കുറ്റമില്ല

ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാല (ജെ.എന്‍.യു) വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് ആയിരുന്ന കനയ്യ കുമാറിനെതിരെ രാജ്യദ്രോഹക്കുറ്റം തെളിയിക്കാന്‍ ഡല്‍ഹി പോലീസിന് കഴിഞ്ഞില്ലെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി ഒന്‍പതിന് സര്‍വ്വകലാശാലയില്‍ നടന്ന ഒരു പരിപാടിയുമായി ബന്ധപ്പെട്ടാണ് കനയ്യക്കെതിരെ കേസെടുത്തിരുന്നത്.

 

എല്‍.ഡി.എഫ് സര്‍ക്കാറിന്റെ പോലീസ് നയത്തിന് വിരുദ്ധമായ ചെയ്തി ഉണ്ടാകരുതെന്ന് കോടിയേരി

എല്‍.ഡി.എഫ് സര്‍ക്കാരിന് പ്രഖ്യാപിത പൊലീസ് നയമുണ്ടെന്നും  അതിന് വിരുദ്ധമായ ചെയ്തി ഉണ്ടാകരുതെന്നും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയിലെ പംക്തിയിലാണ് ദേശീയഗാന വിവാദം, യു.എ.പി.എ എന്നിവയുമായി ബന്ധപ്പെട്ട് കോടിയേരി നിലപാട് വ്യക്തമാക്കുന്നത്.

  

കന്നഡ നടിയും മുന്‍ എം.പിയുമായ ദിവ്യ സ്പന്ദനയ്ക്കെതിരെ രാജ്യദ്രോഹ കേസ്

പാകിസ്ഥാനെ നരകത്തോട് ഉപമിച്ച കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരിക്കറിന്റെ പ്രസ്താവനയെ വിമര്‍ശിച്ച കന്നഡ നടിയും മുന്‍ ലോകസഭാംഗവുമായ ദിവ്യ സ്പന്ദനയെ രാജ്യദ്രോഹക്കുറ്റത്തിന് വിചാരണ ചെയ്യണമെന്നു ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി.

സന്നദ്ധ സംഘടന ആംനെസ്റ്റി ഇന്‍റര്‍നാഷണലിനെതിരെ രാജ്യദ്രോഹക്കുറ്റം

അന്താരാഷ്ട്ര സന്നദ്ധ സംഘടന ആംനെസ്റ്റി ഇന്‍റര്‍നാഷണലിന്‍റെ ഇന്ത്യ ഘടകത്തിനെതിരെ ബംഗലൂരു പോലീസ് തിങ്കളാഴ്ച രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തു. കശ്മീരിലെ സംഘര്‍ഷത്തില്‍ സാധാരണ ജനം നേരിടുന്ന ദുരിതം അവതരിപ്പിച്ച ഒരു പരിപാടി സംഘടിപ്പിച്ചതിന്റെ പേരിലാണ് നടപടി.

 

പരിപാടിയ്ക്കെതിരെ ബി.ജെ.പി അനുഭാവ വിദ്യാര്‍ഥി സംഘടനയായ എ.ബി.വി.പി ശനിയാഴ്ച നല്‍കിയ പരാതിയിലാണ് ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്റെ 124-എ വകുപ്പ് അനുസരിച്ച് കേസെടുത്തിരിക്കുന്നത്. ഇന്ത്യാ സര്‍ക്കാറിനെതിരെ വെറുപ്പോ വിദ്വേഷമോ ജനിപ്പിക്കുന്ന വിധമുള്ള പ്രവൃത്തികള്‍ കുറ്റകരമാക്കുന്നതാണ് ഈ വകുപ്പ്.   

 

പേടി രാഷ്ട്രീയ മൂലധനമാകുമ്പോള്‍

Glint Staff

പേടി ജനിപ്പിക്കാനുള്ള തൽപ്പര കക്ഷികളുടെ ശ്രമങ്ങൾക്ക് ആക്കം കൂട്ടുന്നതിന് പകരം ഈ നടപടികള്‍ക്ക് പിന്നിലെ താല്‍പ്പര്യങ്ങളെ വെളിച്ചത്ത് കൊണ്ടുവരികയാണ് രാജ്യത്തെ ജനായത്ത സ്ഥാപനങ്ങളില്‍ വിശ്വസിക്കുന്നുവെങ്കില്‍ പ്രതിപക്ഷം ചെയ്യേണ്ടത്.