Shariya

മുത്തലാഖ് ഭരണഘടനാ ബെഞ്ചിലേക്ക്; മെയ് 11-ന് വാദം കേള്‍ക്കല്‍ തുടങ്ങും

മുസ്ലിം വിവാഹ സമ്പ്രദായങ്ങളില്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജി സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന് വിട്ടു. വേനലവധി ഒഴിവാക്കി വിഷയത്തില്‍ വാദം കേള്‍ക്കാന്‍ തയ്യാറാണെന്ന് ചീഫ് ജസ്റ്റിസ്‌ ജെ.എസ് ഖേഹര്‍ പറഞ്ഞു. മേയ് 11-ന് വിഷയത്തില്‍ ഭരണഘടനാ ബെഞ്ച്‌ വാദം കേള്‍ക്കല്‍ തുടങ്ങും. വിഷയത്തില്‍ രണ്ടാഴ്ചക്കുള്ളില്‍ മറുപടി നല്‍കാന്‍ കക്ഷികളോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.         

 

മുസ്ലിം വ്യക്തി നിയമ ബോര്‍ഡിന്റെ മുത്തലാഖ് ന്യായീകരണത്തില്‍ തെളിയുന്നത് അജ്ഞത മാത്രം

Glint Staff

നശിപ്പിക്കാനുള്ള ശേഷിയെ കരുത്തും ജീവൻ നിലനിർത്താനുളള ശേഷിയെ ദൗർബല്യമായും കണ്ടതിലെ അജ്ഞതയിൽ നിന്നുള്ള വൈകല്യമാണ് മുസ്ലീം വ്യക്തി നിയമ ബോർഡിനെക്കൊണ്ട് ഈ നിലപാട് സ്വീകരിക്കാൻ പേരിപ്പിച്ചത്.

ശരിഅത്ത് കോടതികള്‍ക്ക് നിയമസാധുതയില്ല: സുപ്രീം കോടതി

ശരിഅത്ത് കോടതികൾ പുറപ്പെടുവിക്കുന്ന ഫത്‌വ വ്യക്തി സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെങ്കിൽ അംഗീകരിക്കാൻ മുസ്ളീങ്ങൾക്ക് ബാദ്ധ്യതയില്ലെന്ന്‍ ചീഫ് ജസ്റ്റീസ് ആർ.എം ലോധ അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.