shuhaib murder

ഷുഹൈബ് വധക്കേസിലെ പ്രതികള്‍ക്ക് ജാമ്യം

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് ജാമ്യം. ഒന്നാം പ്രതി ആകാശ് തില്ലങ്കേരി അടക്കം നാല് പേര്‍ക്കാണ് ഹൈക്കോടതി...........

ഷുഹൈബ് വധക്കേസ്: പോലീസ് അന്വേഷണം തുടരാമെന്ന് സുപ്രീംകോടതി

കണ്ണൂരിലെ യുത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് കൊല്ലപ്പെട്ട കേസില്‍ പൊലീസ് അന്വേഷണം തുടരാമെന്ന് സുപ്രീംകോടതി.സി.ബി.ഐ അന്വേഷണത്തിനുള്ള സ്റ്റേ നീക്കണമെന്ന ഷുഹൈബിന്റെ കുടുംബത്തിന്റെ ആവശ്യം കോടതി തള്ളി.

ഷുഹൈബ് വധക്കേസിലെ പ്രതികള്‍ക്ക് ജയിലില്‍ വഴിവിട്ട സഹായം

കണ്ണൂരില്‍ സബ് ജയിലില്‍ ഷുഹൈബ് വധക്കേസിലെ പ്രതികള്‍ക്ക് വഴിവിട്ട സഹായം നല്‍കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍. കൂത്തുപറമ്പ് സ്വദേശിയായ യുവതിയുമായി പ്രതി ആകാശ് തില്ലങ്കേരിക്ക് പകല്‍ സമയം മുഴുവന്‍ കൂടിക്കാഴ്ചയ്ക്ക് അവസരം നല്‍കിയെന്നും കെ.സുധാകരന്‍ ആരോപിച്ചു.

ഷുഹൈബ് വധം: സി.ബി.ഐ അന്വേഷണത്തിന് സ്റ്റേ

ഷുഹൈബ് വധത്തിലെ സി.ബി.ഐ അന്വേഷണത്തിന് ഹൈക്കോടതിയുടെ താല്‍ക്കാലിക സ്റ്റേ. അന്വേഷണം സി.ബി.ഐക്ക് വിട്ട സിംഗിള്‍ ബെഞ്ച് വിധി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് സ്റ്റേ ചെയ്തത്.

ഷുഹൈബ് വധം: സി.ബി.ഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സി.ബി.ഐ അന്വേഷിണത്തിന് ഹൈക്കോടതി ഉത്തരവ്. തിരുവനന്തപുരം യൂണിറ്റിനാണ് അന്വേഷണ ചുമതല. ഷുഹൈബിന്റെ മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി തീരുമാനം ഉണ്ടായിരിക്കുന്നത്.

ഷുഹൈബ് വധം: പോലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം; ആയുധം കണ്ടെടുക്കാത്തത് എന്തുകൊണ്ട്?

ഷുഹൈബ് വധക്കേസില്‍ പോലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. സംഭവം നടന്ന് ഇത്ര ദിവസമായിട്ടും കൊലയ്ക്ക് ഉപയോഗിച്ച ആയുധം കണ്ടെടുക്കാന്‍ കഴിയാത്തത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു.

കെ.സുധാകരന്‍ നിരാഹാര സമരം അവസാനിപ്പിച്ചു

ഷുഹൈബ് വധത്തെ തുടര്‍ന്ന് കണ്ണൂര്‍ കളക്ടറേറ്റിന് മുമ്പില്‍ കെ.സുധാരന്‍ നടത്തുന്ന നിരാഹാര സമരം അവസാനിപ്പിക്കാന്‍ യു.ഡി.എഫ് ആവശ്യപ്പെട്ടു. സമരം നീളുമ്പോഴും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂല തീരുമാനം ഉണ്ടാകാത്ത സാഹചര്യത്തിലാണ് സുധാകരനോട് സമരം പിന്‍വലിക്കാന്‍ യു.ഡി.എഫ് നിര്‍ദേശിച്ചത്.

ഷുഹൈബ് വധം: അഞ്ച് പേര്‍ കൂടി പിടിയില്‍

കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ചുപേര്‍ പോലീസ് കസ്റ്റഡിയില്‍. കര്‍ണാടകയിലെ വിരാജ്‌പേട്ടയില്‍നിന്നാണ്  ഇവരെ പോലീസ് പിടികൂടിയത്. ഇതോടെ കേസില്‍ കസ്റ്റഡിയിലായവരുടെ എണ്ണം ഏഴായി.

ഷുഹൈബ് വധം: സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കുന്നത് വരെ സമരം തുടരുമെന്ന് കെ.സുധാകരന്‍

കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകത്തില്‍ സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കുന്നത് വരെ നിരാഹാര സമരം തുടരുമന്ന് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍. കണ്ണൂര്‍ കളക്ടറേറ്റിന് സമീപത്തെ സമര പന്തലില്‍ ചേര്‍ന്ന യു.ഡി.എഫ് യോഗത്തിന് ശേഷമാണ് നിരാഹാര സമരം തുടരാന്‍ തീരുമാനിച്ചത്.

ജയരാജനും സതീശന്‍ പാച്ചേനിയും തമ്മില്‍ വാക്കേറ്റം; യു.ഡി.എഫ് സമാധാനയോഗം ബഹിഷ്‌കരിച്ചു

ഷുഹൈബ് വധത്തെ തുടര്‍ന്ന് മന്ത്രി എ.കെ ബാലന്റെ നേതൃത്വത്തില്‍ കണ്ണൂരില്‍ വിളിച്ച് ചേര്‍ത്ത സമാധാനയോഗം യു.ഡി.എഫ്  ബഹിഷ്‌കരിച്ചു. യു.ഡി.എഫ് ജനപ്രതിനിധികളെ യോഗത്തിലേക്ക് വിളിക്കാത്തതാണ് ബഹിഷ്‌കരണത്തിന് കാരണം.

Pages