തനിക്ക് ഉത്തമ വിശ്വാസമില്ലാത്ത കാര്യങ്ങള്‍ ഫെനി മാധ്യമങ്ങളോട് പറഞ്ഞത് ശരിയായ നടപടിയല്ലെന്നും ഇത് അഭിഭാഷക വൃത്തിയുടെ മാന്യതയ്ക്ക് യോജിച്ച പ്രവര്‍ത്തിയല്ലെന്നും ബാര്‍ കൗണ്‍സില്‍ ആരോപിച്ചു.
സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി സരിത എസ് നായരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അബ്ദുള്ളക്കുട്ടിയെ അറസ്റ്റ് ചെയ്യണമെന്നും എം.എൽ.എ സ്ഥാനം അദ്ദേഹം രാജിവയ്ക്കണമെന്നുമായിരുന്നു പ്രവർത്തകരുടെ ആവശ്യം.
തനിക്കെതിരെ സരിത ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് പിന്നിൽ ആരാണെന്ന് വ്യക്തമായി അറിയാമെന്നും സരിതയെന്നല്ല ആരു വിചാരിച്ചാലും തന്നെ അവസാനിപ്പിക്കാനാവില്ലെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
സരിത ഐഷ പോറ്റി എം.എല്‍.എക്കെതിരേ നടത്തിയ വെളിപ്പെടുത്തലുകള്‍ തെറ്റാണെന്ന പ്രസ്താവനയുമായി പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ രംഗത്ത് വന്നു. ഈ കാര്യങ്ങളൊക്കെ പറയുന്ന സരിത മഹാകള്ളിയാണെന്ന്‍ വി.എസ് പറഞ്ഞു.