ഒരു ജനകീയസമരം എങ്ങനെയാണ് പല ഘട്ടങ്ങളിലൂടെ അന്തിമപോരാട്ടമാക്കി മാറ്റേണ്ടതെന്ന കാര്യത്തിൽ താഴെ തട്ടിലുള്ള പ്രവർത്തകരും നേതാക്കളേക്കാൾ ഒട്ടും പിന്നിലല്ലെന്ന യാഥാർത്ഥ്യമാണ് ദഹനക്കേടുണ്ടാക്കുന്ന തീരുമാനങ്ങളെടുക്കുന്ന മുകൾത്തട്ടിലെ നേതാക്കൾ ഇനിയും തിരിച്ചറിയാത്തത്.
ഉമ്മൻ ചാണ്ടിയെ അധികാരത്തില്‍ നിന്നിറക്കുക എന്നതിലുപരി നഷ്ടപ്പെട്ട വിശ്വാസ്യത വീണ്ടെടുക്കുക എന്ന അധികഭാരം കൂടി പ്രതിപക്ഷത്തിന്റെ ചുമലിലുണ്ട്. ആ പശ്ചാത്തലത്തില്‍ വീണ്ടും ജനങ്ങൾക്കു ബുദ്ധിമുട്ടും ജനങ്ങളില്‍ മതിപ്പുളവാക്കാത്തതുമായ സമരപരിപാടികളില്‍ നിന്ന്‍ പ്രതിപക്ഷം പിന്തിരിയുന്നതാണ് നല്ലത്