solar panel scam

സോളാര്‍ വിവാദം: പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി

സോളാര്‍ തട്ടിപ്പ് വിഷയം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് സമര്‍പ്പിച്ചു.

ശാലു മേനോനെ തിങ്കളാഴ്ച വരെ റിമാൻഡ് ചെയ്തു

സോളാര്‍ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ സിനിമ സീരിയല്‍ താരം ശാലു മേനോനെ തിങ്കളാഴ്ച വരെ തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.

നടി ശാലു മേനോന്‍ പോലീസ് കസ്റ്റഡിയില്‍

സോളാര്‍ പാനല്‍ തട്ടിപ്പുമായി ബന്ധപ്പെട്ട്‌ ടെലിവിഷന്‍ നടിയും നര്‍ത്തകിയുമായ ശാലു മേനോനെ പോലീസ് കസ്റ്റഡിയിലെടുത്തു.

നടി ശാലു മേനോനെതിരെ കേസെടുക്കും

സോളാര്‍ തട്ടിപ്പുകേസില്‍ നടി ശാലു മേനോനെതിരെ കേസെടുക്കുമെന്ന് തൃശ്ശൂര്‍ ഈസ്റ്റ് പോലീസ് അറിയിച്ചു. തൃശ്ശൂര്‍ ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണിത്.

മുഖ്യമന്ത്രിയെ കല്ലെറിയുന്നതെന്തിന്?

മുഖ്യമന്ത്രിയുടെയോ സര്‍ക്കാറിന്റെയോ നടപടി മൂലം സംസ്ഥാനത്തിന് എന്തെങ്കിലും നഷ്ടം വന്നിട്ടുണ്ടോ എന്ന്‍ ഒരാളും പറയുന്നില്ല. ഉന്നതരുമായി തങ്ങള്‍ക്ക് ബന്ധമുണ്ടെന്ന് പറഞ്ഞിട്ടാണ് ആരോപിതര്‍ സ്വകാര്യവ്യക്തികളെ പറ്റിക്കുന്നത്. എല്ലാ തട്ടിപ്പുകളും അങ്ങനെയാണ് നടത്തുന്നത്. സരിത നായരെ തട്ടിപ്പിലെ താത്രിക്കുട്ടി എന്നുവേണമെങ്കില്‍ പറയാം.

നിയമത്തിന്റെ വഴിയും തിരുവഞ്ചൂരും

ആഭ്യന്തരമന്ത്രി പറയുന്നത്, തന്നേക്കുറിച്ചും പോലീസ് അന്വേഷിക്കുമെന്നാണ്. നിയമം നിയമത്തിന്റെ വഴിക്കെന്ന്‍. അതിന്റെ സാധ്യത ചിന്തനീയം. അമ്പുകൊള്ളാത്തവരില്ല കുരുക്കളില്‍ എന്ന നിലയ്ക്കാണ് സോളാർ തട്ടിപ്പ് കേസ്സിന്റെ ഗതി നീങ്ങുന്നത്.

ബിജുവും സരിതയും വീണ്ടും റിമാന്‍ഡില്‍

ഇടയാറന്‍മുള ബാബുരാജില്‍നിന്ന് 1.19 കോടി രൂപ തട്ടിയെടുത്ത കേസില്‍ സോളാര്‍ തട്ടിപ്പ് പ്രതികളായ ബിജു രാധാകൃഷ്ണനെയും സരിത എസ് നായരെയും വീണ്ടും റിമാന്‍ഡ് ചെയ്തു.

മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം തുടരുന്നു

സോളാര്‍ തട്ടിപ്പില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ഇടത് യുവജന സംഘടനകള്‍ നടത്തുന്ന പ്രക്ഷോഭം ശക്തമാകുന്നു.

അന്വേഷണത്തിന് മുൻപേ മാധ്യമങ്ങൾ മുഖ്യമന്ത്രിയെ കുറ്റവിമുക്തനാക്കുന്നു

സോളാർ തട്ടിപ്പുകേസ്സില്‍ മുഖ്യമന്ത്രി പൊതുസമൂഹമധ്യത്തില്‍ സംശയത്തിന്റെ നിഴലിലാണ്, ഇപ്പോഴും. എന്നാല്‍, ജോപ്പനെ വില്ലനായി ചിത്രീകരിച്ചുകൊണ്ടുള്ള കഥകളിലൂടെ മുഖ്യമന്ത്രിയെ കബളിപ്പിച്ച ജോപ്പൻ, മുഖ്യമന്ത്രിയോ നീതിമാൻ എന്ന്‍ പറയാതെ പറയുന്നു മാധ്യമങ്ങൾ. 

സോളാര്‍ തട്ടിപ്പ്: ടെന്നി ജോപ്പന്‍ റിമാന്‍ഡില്‍

സോളാര്‍ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ ടെന്നി ജോപ്പനെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ്‌ ചെയ്തു. വെള്ളിയാഴ്ച വൈകുന്നേരം എ.ഡി.ജി.പി ഹേമചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ജോപ്പനെ അറസ്‌റ്റ്‌ ചെയ്തത്.

Pages