Steve Smith

മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് സ്റ്റീവ് സ്മിത്ത്

Glint staff

ക്രിക്കറ്റ് പന്തില്‍ കൃത്രിമം കാട്ടിയതിനെ തുടര്‍ന്ന് ഒരുവര്‍ഷത്തെ വിലക്കേറ്റുവാങ്ങി ഓസ്‌ട്രേലിയയില്‍ തിരിച്ചെത്തിയ മുന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞു. ക്യാപ്റ്റന്‍ എന്ന നിലയില്‍ എല്ലാ തെറ്റും ഏറ്റെടുക്കുന്നുവെന്ന് സ്റ്റീവ് സ്മിത്ത് പറഞ്ഞു.

സ്മിത്തിനും വാര്‍ണര്‍ക്കും ഒരു വര്‍ഷത്തെ വിലക്ക്

Glint staff

പന്തില്‍ കൃത്രിമം കാണിച്ച സംഭവത്തില്‍ സ്റ്റീവ് സ്മിത്തിനും ഡേവിഡ് വാര്‍ണര്‍ക്കും വിലക്ക്. ഒരു വര്‍ഷത്തേക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ക്രിക്കറ്റ് ഓസ്‌ട്രേലിയയുടേതാണ് തീരുമാനം. പന്തില്‍ കൃത്രിമം കാണിച്ച ബാന്‍ക്രോഫ്റ്റിന് 9 മാസത്തേക്കാണ് വിലക്ക്.

സ്റ്റീവ് സ്മിത്തിനും ഡേവിഡ് വാര്‍ണറിനും ആജീവനാന്ത വിലക്കിന് സാധ്യത

ക്രിക്കറ്റ് പന്തില്‍ കൃത്രിമം കാട്ടാന്‍ കൂട്ടുനിന്ന ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്തിനും ഉപനായകന്‍ ഡേവിഡ് വാര്‍ണറിനും ആജീവനാന്ത വിലക്കിന് സാധ്യത. പെരുമാറ്റച്ചട്ടലംഘനത്തിന്റെ പേരില്‍ ഇരുവര്‍ക്കുമെതിരെ ക്രിക്കറ്റ് ഓസ്‌ട്രേലിയ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.