strike

രാത്രി യാത്രാ നിരോധനം; ബത്തേരിയിലെ സമരം അവസാനിപ്പിച്ചു

ബന്ദിപ്പൂര്‍ വനമേഖലയിലൂടെയുള്ള ഗതാഗത നിയന്ത്രണത്തിനെതിരായി  വയനാട്ടിലെ ബത്തേരിയില്‍ യുവജന കൂട്ടായ്മ സംഘടിപ്പിച്ച സമരം അവസാനിപ്പിച്ചു. മന്ത്രിമാരായ എ കെ ശശീന്ദ്രനും ടി.പി രാമകൃഷ്ണനും സമരപന്തലിലെത്തി സമരക്കാര്‍ക്ക് സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണ വാഗ്ദാനം നല്‍കുന്നതോടെയാണ് നിരാഹാരമടക്കം....................

സംസ്ഥാനത്ത് ജൂലൈ നാല് മുതല്‍ ഓട്ടോ ടാക്‌സി പണിമുടക്ക്

സംസ്ഥാനത്ത് ജൂലൈ നാല് മുതല്‍ ഓട്ടോറിക്ഷ, ടാക്‌സി, ലൈറ്റ് മോട്ടോര്‍ വാഹന തൊഴിലാളികള്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കും. നിരക്ക് വര്‍ദ്ധനയുള്‍പ്പെടെയുള്ള വിവിധ ആവശ്യങ്ങളുന്നയിച്ചാണ് സമരം.

സമരം നടത്താന്‍ ആര് അധികാരം നല്‍കി? കെജ്‌രിവാളിന് ഹെക്കോടതിയുടെ വിമര്‍ശനം

ലഫ്. ഗവര്‍ണറുടെ ഓഫിസില്‍ ഒരാഴ്ചയായി സമരം തുടരുന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനും മന്ത്രിമാര്‍ക്കുമെതിരെ ഡല്‍ഹി ഹൈക്കോടതിയുടെ വിമര്‍ശനം. ആരുടെയും ഓഫീസിലോ വീട്ടിലോ കടന്നുകയറി ധര്‍ണയോ സമരമോ....

സംസ്ഥാനത്ത് ജൂലായ് നാല് മുതല്‍ ഓട്ടോ ടാക്‌സി പണിമുടക്ക്

സംസ്ഥാനത്ത് അടുത്തമാസം നാല് മുതല്‍ ഓട്ടോ ടാക്‌സി പണിമുടക്ക്. സംയുക്ത മോട്ടോര്‍ തൊഴിലാളി യൂണിയനാണ് സമരം പ്രഖ്യാപിച്ചത്. ഓട്ടോ ടാക്സി നിരക്കുകള്‍ പുനര്‍നിര്‍ണയിക്കണമെന്നാവശ്വപ്പെട്ടാണ് പണിമുടക്ക്

തിങ്കളാഴ്ച സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ അടച്ചിടും

സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ വരുന്ന തിങ്കളാഴ്ച അടച്ചിടുമെന്ന് ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ് അറിയിച്ചു. പുലര്‍ച്ചെ ആറ് മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെയാകും പമ്പുകള്‍ അടച്ചിടുക.

സമരം പൊളിയുന്നു; തിരുവനന്തപുരത്ത് സ്വകാര്യ ബസുകള്‍ ഓടിത്തുടങ്ങി

സംസ്ഥാനത്ത് നാല് ദിവസമായി തുടരുന്ന സ്വകാര്യ ബസ് സമരം പൊളിയുന്നു. തിരുവനന്തപുരത്ത് ഇന്ന് രാവിലെ ചില സ്വകാര്യ ബസുകള്‍ നിരത്തിലിറങ്ങിയിരുന്നു. എന്നാല്‍ ഉച്ച കഴിഞ്ഞതോടെ കൂടുതല്‍ ബസുകള്‍ സര്‍വീസ് ആരംഭിച്ചിട്ടുണ്ട്.

ശ്രീജിത്ത് സമരം അവസാനിപ്പിച്ചു

സഹോദരന്‍ ശ്രീജിവിന്റെ കസ്റ്റഡി മരണത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സെക്രട്ടേറിയേറ്റിനു മുന്നില്‍ രണ്ടര വര്‍ഷത്തിലധികമായി തുടര്‍ന്നു വന്ന സമരം ശ്രീജിത്ത് അവസാനിപ്പിച്ചു.

സ്വകാര്യ ബസ് സമരം മാറ്റിവച്ചു

സംസ്ഥാനത്ത് നാളെ മുതല്‍ ആരംഭിക്കാനിരുന്ന അനശ്ചിതകാല സ്വകാര്യ ബസ് സമരം മാറ്റിവച്ചു. മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം മാറ്റിവച്ചിരിക്കുന്നത്.

 

ശ്രീജീവിന്റെ മരണം: സി.ബി.ഐ അന്വേഷണത്തിന് വിജ്ഞാപനം ഇറങ്ങി

പോലീസ് കസ്റ്റഡിയിലിരിക്കെ നെയ്യാറ്റിന്‍കര സ്വദേശി ശ്രീജീവ് മരിച്ച കേസില്‍ സി.ബി.ഐ അന്വേഷണത്തിനുള്ള വിജ്ഞാപനമിറക്കി. വിജ്ഞാപനത്തിന്റെ കരട് മുഖ്യമന്ത്രിയുടെ ഓഫീസിന് ലഭിച്ചു. ഉത്തരവിന്റെ പകര്‍പ്പ് മുഖ്യമന്ത്രിയുടെ സെക്രട്ടറി എം.വി ജയരാജന്‍ നേരിട്ടെത്തി ശ്രീജീവിന്റെ സഹോദരന്‍ ശ്രീജിത്തിന് കൈമാറി.

സംസ്ഥാനത്ത് ബുധനാഴ്ച വാഹന പണിമുടക്ക്

ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് വരുന്ന ബുധനാഴ്ച (24ന്) വാഹന പണിമുടക്ക് നടക്കും. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് പണിമുടക്ക്. വിവിധ ട്രേഡ് യൂണിയനുകളും വാഹന ഉടമകളും സംയുക്തമായിട്ടാണ് പണിമുടക്കുന്നത്.

Pages