തമിഴ്നാട്ടില്‍ എടപ്പാടി കെ. പളനിസ്വാമി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 30 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. വിശ്വാസവോട്ടെടുപ്പ് നടത്താന്‍ ശനിയാഴ്ച നിയമസഭ വിളിച്ചുചേര്‍ക്കുമെന്ന് സ്പീക്കര്‍ പി. ധനപാല്‍ അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം സര്‍ക്കാര്‍ രൂപീകരിക്കാന്‍ പളനിസ്വാമിയെ ക്ഷണിച്ച ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു 15 ദിവസത്തിനുള്ളില്‍ നിയമസഭയില്‍ വിശ്വാസവോട്ട് തേടാന്‍ നിര്‍ദ്ദേശിച്ചിരുന്നു.