Tamil Nadu

ജയലളിതയ്ക്ക് ജയിലില്‍ നിന്ന്‍ മോചനം

വരവില്‍ കവിഞ്ഞ സ്വത്ത്‌ സമ്പാദിച്ച കേസില്‍ തടവുശിക്ഷ ലഭിച്ച തമിഴ്‌നാട്‌ മുന്‍ മുഖ്യമന്ത്രിയും എ.ഐ.എ.ഡി.എം.കെ നേതാവുമായ ജെ. ജയലളിതയെ ശനിയാഴ്ച ജയിലില്‍ നിന്ന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

ജയലളിതയ്ക്ക് കര്‍ണ്ണാടക ഹൈക്കോടതി ജാമ്യം നിഷേധിച്ചു

വരവില്‍ കവിഞ്ഞ സ്വത്ത്‌ സമ്പാദിച്ച കേസില്‍ തടവുശിക്ഷ ലഭിച്ച തമിഴ്‌നാട്‌ മുന്‍ മുഖ്യമന്ത്രി ജെ. ജയലളിതയ്ക്ക് ജാമ്യം നല്‍കാന്‍ കര്‍ണ്ണാടക ഹൈക്കോടതി ചൊവ്വാഴ്ച വിസമ്മതിച്ചു.

ജയലളിതയുടെ ജാമ്യാപേക്ഷ ഒക്ടോ. ആറിലേക്ക് മാറ്റി

വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ശിക്ഷിക്കപ്പെട്ട തമിഴ്‌നാട്‌ മുന്‍ മുഖ്യമന്ത്രി ജെ. ജയലളിതയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഒക്ടോബര്‍ ആറു തിങ്കളാഴ്ചത്തേക്ക് മാറ്റി.

വരവില്‍ കവിഞ്ഞ സ്വത്ത്‌ കേസ്: ജയലളിതയ്ക്ക് നാല് വര്‍ഷം തടവുശിക്ഷ

വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതുമായി ബന്ധപ്പെട്ട കേസില്‍ തമിഴ്‌നാട്‌ മുഖ്യമന്ത്രി ജെ. ജയലളിത കുറ്റവാളിയെന്ന്‍ ബെംഗലൂരുവിലെ പ്രത്യേക വിചാരണക്കോടതി ജഡ്ജി ജോണ് മൈക്കല്‍ ഡിക്കുഞ്ഞ കണ്ടെത്തി.

എബോള: ചെന്നൈയില്‍ ഒരാള്‍ നിരീക്ഷണത്തില്‍

ഗിനിയയില്‍ നിന്ന്‍ ശനിയാഴ്ച രാത്രി ചെന്നൈയില്‍ എത്തിയ ഒരു യാത്രക്കാരനെ എബോള വൈറസ് ബാധയുടെ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി നിരീക്ഷണത്തിലാക്കി.

മുണ്ടിന് തമിഴ്‌നാട്ടില്‍ ഇനി നിയമസംരക്ഷണം

മുണ്ട് ഉടുത്തുവരുന്നവര്‍ക്ക് പ്രവേശനം തടയുന്നത് ശിക്ഷാര്‍ഹമാക്കുന്ന ബില്‍ തമിഴ്‌നാട്‌ മുഖ്യമന്ത്രി ജെ. ജയലളിത ബുധനാഴ്ച നിയമസഭയില്‍ അവതരിപ്പിച്ചു.

കുംഭകോണം തീപിടിത്തം: സ്കൂള്‍ പ്രിന്‍സിപ്പലിന് ജീവപര്യന്തം തടവ്

തമിഴ്‌നാട്ടിലെ കുംഭകോണത്ത് 2004-ല്‍ സ്കൂളിന് തീപിടിച്ച് 94 കുട്ടികള്‍ മരിച്ച സംഭവത്തില്‍ സ്കൂള്‍ പ്രിന്‍സിപ്പലും മാനേജറും അടക്കം പത്ത് പേര്‍ കുറ്റക്കാരെന്ന് കോടതി.

സംസ്‌കൃതവാരാഘോഷം: കേന്ദ്ര നിര്‍ദേശത്തിനെതിരേ ജയലളിത

സംസ്‌കൃതവാരാചരണത്തിന് പകരം ഓരോ സംസ്ഥാനത്തിന്റെയും സംസ്‌കാര പൈതൃകം കണക്കിലെടുത്ത് ശ്രേഷ്ഠഭാഷാ വാരമാണ് നടത്തേണ്ടതെന്ന് ജയലളിത പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു.

മുല്ലപ്പെരിയാര്‍: ജലനിരപ്പ് ഉയര്‍ത്താനുള്ള നടപടികള്‍ തമിഴ് നാട് ആരംഭിച്ചു

13 സ്പില്‍വേ ഷട്ടറുകളാണ് മുല്ലപ്പെരിയാറിലുള്ളത്. മഴ ശക്തമായാല്‍ ഈ സീസണില്‍ തന്നെ 142 അടിയാക്കി ഉയര്‍ത്താനാണ് തമിഴ് നാടിന്റെ നീക്കം.

മുണ്ട് ഉടുക്കുന്നവരെ തടയുന്നവര്‍ക്കെതിരെ നിയമം കൊണ്ടു വരും: ജയലളിത

മദ്രാസ് ഹൈക്കോടതി ജഡ്ജിയെ മുണ്ടുടുത്ത് വന്നുവെന്ന കാരണത്താല്‍ അകത്തു കടക്കാന്‍ അനുവദിക്കാത്ത തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന്‍ ക്ലബ്ബിന്റെ നിലപാട് വിവാദമായിരുന്നു.

Pages