കേരളത്തില്‍ സ്ഥിതി ചെയ്യുന്ന മുല്ലപ്പെരിയാര്‍, തുണക്കടവ്, പറമ്പിക്കുളം, പെരുവാരിപ്പള്ളം എന്നീ അണക്കെട്ടുകള്‍ തമിഴ്‌നാടിന്റെ ഉടമസ്ഥതയിലുള്ളതാണെന്ന് മുഖ്യമന്ത്രി ജയലളിത.
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്താന്‍ അനുമതി നല്‍കിയ സുപ്രീം കോടതി വിധിയ്ക്കെതിരെ പുന:പരിശോധനാ ഹര്‍ജി തുറന്ന കോടതിയില്‍ കേള്‍ക്കണമെന്ന് കേരളം ആവശ്യപ്പെടും.
സോഷ്യല്‍ മീഡിയയില്‍ ഹിന്ദി ഉപയോഗിക്കാനുള്ള ഉദ്യോഗസ്ഥരോടുള്ള കേന്ദ്ര സര്‍ക്കാറിന്റെ നിര്‍ദ്ദേശത്തിനെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി ജെ. ജയലളിതയും രംഗത്ത്.
മോഡിയുടെ സത്യപ്രതിജ്ഞയ്ക്ക് ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹിന്ദ്ര രാജ്പക്‌സെയെ ക്ഷണിച്ചതില്‍ പ്രതിഷേധിച്ചാണ് ജയ സത്യപ്രതിജ്ഞാച്ചടങ്ങില്‍ നിന്നു വിട്ടുനില്‍ക്കുന്നത്.
ലോകസഭാ തെരഞ്ഞെടുപ്പിലെ സമ്പൂര്‍ണ്ണ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് എല്ലാ പാര്‍ട്ടി പദവികളും ഡി.എം.കെ ഖജാന്‍ജിയും പാര്‍ട്ടി നേതാവ് എം കരുണാനിധിയുടെ മകനുമായ എം.കെ സ്റ്റാലിന്‍ രാജിവെച്ചു.
ഏത് പശ്ചിമഘട്ടത്തിന്റെ നിലയാണോ കേരളത്തിന്റെ ജലലഭ്യതയ്ക്ക് കാരണമാകുന്നത് അതേ പശ്ചിമഘട്ടത്തിന്റെ വിന്യാസപ്രത്യേകതയാണ് തമിഴ്‌നാട്ടില്‍ ജലദൗര്‍ലഭ്യവുമുണ്ടാക്കുന്നത്. കേരളത്തിന് ആവശ്യമായ അന്നമാണ് തമിഴ്‌നാട്ടില്‍ വിളയിപ്പിക്കുന്നത് എന്നത് നാം മറന്നുകൂടാത്ത വസ്തുതയാണ്.
കേരളത്തിന്റെ നിയമം ഭരണഘടനാപരം അല്ലെന്നും ജലനിരപ്പ് 142 അടിയാക്കാമെന്നും കോടതി ഉത്തരവിട്ടു. പുതിയ അണക്കെട്ട് പണിയാന്‍ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യവും കോടതി തള്ളി.
വോട്ടെടുപ്പ് ദിവസം നിര്‍ബന്ധമായും സ്ഥാപനങ്ങളെല്ലാം ജീവനക്കാര്‍ക്ക് വോട്ട് ചെയ്യാന്‍ അവധി നല്‍കണമെന്നുമുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് ലംഘിച്ച് പ്രവര്‍ത്തിച്ച സ്ഥാപനങ്ങള്‍ക്കെതിരെയാണ് നടപടിയുണ്ടായത്.
തമിഴ് നാടിന് വെള്ളം ലഭിക്കേണ്ടത് അനിവാര്യമെന്നത് പോലെ തന്നെയാണ് കേരളീയരുടെ സുരക്ഷിതത്വവും. അതുകൊണ്ട് പ്രശ്നത്തെ കരുതലോടെ മാത്രമേ കൈകാര്യം ചെയ്യുവാന്‍ കഴിയുകയുള്ളെന്നും അദ്ദേഹം പറഞ്ഞു.