Tamil Nadu

തമിഴ്‌നാട്‌: കുഴല്‍ക്കിണറില്‍ വീണ മൂന്ന്‍ വയസ്സുകാരി മധുമിത മരിച്ചു

18 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിലൂടെ ഞായറാഴ്ച മൂന്ന്‍ മണിയ്ക്ക് കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അച്ഛന്‍ എം. രാമചന്ദ്രന്റെ കൃഷിസ്ഥലത്ത് പണിത് ഉപേക്ഷിച്ച കുഴല്‍ക്കിണറിലാണ് പരിസരത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന മധുമിത ശനിയാഴ്ച കാലത്ത് എട്ടുമണിയ്ക്ക് വീണത്.

തമിഴ്നാട്ടിലെ ബസുകളില്‍ നിന്ന് രണ്ടില ചിഹ്നം നീക്കണമെന്ന് ഹൈക്കോടതി

തമിഴ്‌നാട്ടിലെ ഭരണകക്ഷിയായ എ.ഐ.ഡി.എം.കെയുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ രണ്ടില ചിഹ്നം പൊതുഗതാഗതത്തിന് ഉപയോഗിക്കുന്ന മിനി ബസുകളില്‍ നിന്ന് ഉടന്‍ നീക്കണമെന്ന് മദ്രാസ് ഹൈക്കോടതി.

നോക്കിയ 2,400 കോടി രൂപ നികുതി അടക്കണമെന്ന് തമിഴ്‌നാട്‌ സര്‍ക്കാര്‍

ശ്രീപെരുംപുത്തൂരില്‍ നിര്‍മ്മിക്കുന്ന മൊബൈല്‍ ഫോണ്‍ കയറ്റുമതി ചെയ്യാതെ ഇന്ത്യന്‍ വിപണിയില്‍ തന്നെ വിറ്റഴിക്കുന്നതിനാല്‍ കഴിഞ്ഞ മൂന്ന്‍ സാമ്പത്തിക വര്‍ഷങ്ങളിലെ മൂല്യ വര്‍ധിത നികുതി അടക്കാന്‍ ആവശ്യപ്പെട്ടാണ് തമിഴ്‌നാട്‌ നോട്ടീസ് അയച്ചിരിക്കുന്നത്.

രാജയും മാരനും ഡി.എം.കെ സ്ഥാനാര്‍ഥി പട്ടികയില്‍; അഴഗിരിയ്ക്ക് സീറ്റില്ല

അഴിമതിക്കേസുകളില്‍ ആരോപിതരായ മുന്‍ കേന്ദ്രമന്ത്രിമാര്‍ എ.രാജ, ദയാനിധി മാരന്‍ എന്നിവര്‍ തമിഴ്‌നാട്ടില്‍ ഡി.എം.കെ സ്ഥാനാര്‍ഥികളായി വീണ്ടും മത്സരിക്കും.

തമിഴ്‌നാട്ടില്‍ ജയലളിത ഇടത് സഖ്യം വിട്ടു

ദേശീയ തലത്തില്‍ മൂന്നാം മുന്നണി നീക്കങ്ങള്‍ക്ക്‌ തിരിച്ചടിയായി തമിഴ്‌നാട്ടില്‍ ജയലളിതയുടെ നേതൃത്വത്തിലുള്ള എ.ഐ.എ.ഡി.എം.കെ ഇടതുപാര്‍ട്ടികളുമായുള്ള സഖ്യം ഉപേക്ഷിച്ചു.

പ്രധാനമന്ത്രി പദമോഹം വ്യക്തമാക്കി ജയലളിതയുടെ പ്രകടന പത്രിക

ഇടതുപാര്‍ട്ടികളുമായി തെരഞ്ഞെടുപ്പ് സഖ്യത്തില്‍ ഏര്‍പ്പെടുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും തമിഴ്‌നാട്ടിലും പോണ്ടിച്ചേരിയിലുമായുള്ള 40 സീറ്റുകളിലും സ്ഥാനാര്‍ഥികളെ പാര്‍ട്ടി പ്രഖ്യാപിച്ചു.

രാജീവ് വധക്കേസ്: ഏഴു പ്രതികളെയും വിട്ടയക്കാന്‍ തീരുമാനം

കേസില്‍ വധശിക്ഷ ഇളവുലഭിച്ച മുരുകന്‍, ശാന്തന്‍, പേരറിവാളന്‍, നളിനി എന്നിവരെയും ജീവപര്യന്തം ശിക്ഷ ലഭിച്ച ജയചന്ദ്രന്‍, രവിചന്ദ്രന്‍, റോബര്‍ട്ട് പയസ് എന്നിവരെയും വിട്ടയക്കാനാണു തമിഴ്നാട് സര്‍ക്കാറിന്‍റെ തീരുമാനം.

ആദായനികുതി കേസില്‍ ജയലളിത വിചാരണ നേരിടണമെന്ന് സുപ്രീം കോടതി

ജയലളിതയുടേയും സഹായി ആയിരുന്ന ശശികലയുടേയും ഉടമസ്ഥതയിലുള്ള ശശി എന്റര്‍പ്രൈസസ് എന്ന സ്ഥാപനത്തിന്റെ മൂന്ന്‍ വര്‍ഷത്തെ ആദായനികുതി കണക്കുകള്‍ നല്‍കിയില്ല എന്നതാണ് കേസ്.

ജെല്ലിക്കെട്ടിന്റെ ആരവത്തില്‍

സോമന്‍ എന്‍.പി.

മഞ്ജുവിരട്ട്‌ എന്ന പേരിൽ അറിയപ്പെടുന്ന ജെല്ലിക്കെട്ട് ധൈര്യശാലികളും വീരന്മാരുമായ യുവാക്കളെ കണ്ടെത്താൻ ഉള്ള വിനോദമായി പരിണമിച്ചെങ്കിലും ആദ്യകാലങ്ങളിൽ തനിക്കിഷ്ടപ്പെട്ട പെൺകുട്ടിയെ വിവാഹം ചെയ്യാനുള്ള ഒരു വീരവിളയാട്ടായാണ് അറിയപ്പെട്ടിരുന്നത്‌

ചോഗം ഉച്ചകോടി: തമിഴ്‌നാട്ടില്‍ പ്രതിഷേധം തുടരുന്നു

കൊളംബോയില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഉച്ചകോടി (ചോഗം) ഇന്ത്യ ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട്ടില്‍ പ്രതിഷേധം തുടരുന്നു

Pages