Thiruvananthapuram

കെ.എസ്.ആര്‍.ടി.സിയുടെ ഇലക്ട്രിക് ബസ് എത്തി; ജൂണ്‍ 18 മുതല്‍ സര്‍വീസ് ആരംഭിക്കും

കെ.എസ്.ആര്‍.ടി.സിയുടെ ഇലക്ട്രിക് ബസ് ജൂണ്‍ 18 മുതല്‍ സര്‍വീസ് ആരംഭിക്കും. തിരുവനന്തപുരം നഗരത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ 15 ദിവസത്തേക്കാണ് ബസ് ഓടിക്കുന്നത്.

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അറ്റന്‍ഡര്‍ രോഗിയുടെ കൈവിരല്‍ ഒടിച്ചു

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കാലില്‍ ശസ്ത്രക്രിയ കഴിഞ്ഞ്, കമ്പിയിട്ട് കിടന്ന രോഗിയുടെ കൈവിരല്‍ ആശുപത്രി അറ്റന്‍ഡര്‍ ഞെരിച്ച് ഒടിച്ചു. മെഡിക്കല്‍ കോളേജിലെ ജീവനക്കാരനായ സുനില്‍ കുമാറാണ് രോഗിയുടെ വിരല്‍ ഞെരിച്ച് ഒടിക്കുകയും തല്ലാന്‍ കൈവീശുകയും ചെയ്തത്.

ഇന്ത്യ-വിന്‍ഡീസ് ഏകദിനം തിരുവനന്തപുരത്ത്

നംവംബര്‍ ഒന്നിന് നടക്കുന്ന ഇന്ത്യ-വെസ്റ്റ്ഇന്‍ഡീസ് ഏകദിന ക്രിക്കറ്റ് മത്സരത്തിന് തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയാകും. കായികമന്ത്രി എ.സി.മൊയ്തീനുമായി കെ.സി.എ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

സമരം പൊളിയുന്നു; തിരുവനന്തപുരത്ത് സ്വകാര്യ ബസുകള്‍ ഓടിത്തുടങ്ങി

സംസ്ഥാനത്ത് നാല് ദിവസമായി തുടരുന്ന സ്വകാര്യ ബസ് സമരം പൊളിയുന്നു. തിരുവനന്തപുരത്ത് ഇന്ന് രാവിലെ ചില സ്വകാര്യ ബസുകള്‍ നിരത്തിലിറങ്ങിയിരുന്നു. എന്നാല്‍ ഉച്ച കഴിഞ്ഞതോടെ കൂടുതല്‍ ബസുകള്‍ സര്‍വീസ് ആരംഭിച്ചിട്ടുണ്ട്.

ശ്രീജീവിന്റെ മരണം: സി.ബി.ഐ അന്വേഷണത്തിന് വിജ്ഞാപനം ഇറങ്ങി

പോലീസ് കസ്റ്റഡിയിലിരിക്കെ നെയ്യാറ്റിന്‍കര സ്വദേശി ശ്രീജീവ് മരിച്ച കേസില്‍ സി.ബി.ഐ അന്വേഷണത്തിനുള്ള വിജ്ഞാപനമിറക്കി. വിജ്ഞാപനത്തിന്റെ കരട് മുഖ്യമന്ത്രിയുടെ ഓഫീസിന് ലഭിച്ചു. ഉത്തരവിന്റെ പകര്‍പ്പ് മുഖ്യമന്ത്രിയുടെ സെക്രട്ടറി എം.വി ജയരാജന്‍ നേരിട്ടെത്തി ശ്രീജീവിന്റെ സഹോദരന്‍ ശ്രീജിത്തിന് കൈമാറി.

സെന്റ് തോമസ് സെന്‍ട്രല്‍ സ്‌കൂളിലെ ആലിംഗന വിവാദം ഒത്തുതീര്‍പ്പായി

തിരുവനന്തപുരം മുക്കോല സെന്റ് തോമസ് സെന്‍ട്രല്‍ സ്‌കൂളിലെ ആലിംഗന വിവാദം ഒത്തുതീര്‍പ്പായി. കുട്ടികളെ പരീക്ഷ എഴുതാന്‍ അനുവദിക്കുമെന്ന് സ്‌കൂള്‍ മാനേജ്മന്റ് അറിയിച്ചു. ശശി തരൂര്‍ എം.പി.യുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്.

അദ്ധ്യായം 12: ഹോര്‍മോണ്‍ ഫെസ്റ്റിവല്‍

മീനാക്ഷി

കാറിന്റെ വിന്‍ഡ്ഷീല്‍ഡ് കല്ലുവീണ് തകര്‍ന്നിട്ടും ഹരികുമാറിന് തെല്ലും വിഷമമോ അസ്വസ്ഥതയോ ഉണ്ടായില്ല. മറിച്ച് സന്തോഷവും ആശ്വാസവുമാണ്  അനുഭവപ്പെട്ടത്. അത് ഷെല്‍ജയെ അത്ഭുതപ്പെടുത്തി. നേരെ സര്‍വ്വീസ് സ്റ്റേഷനില്‍ കാര്‍ ഏല്‍പ്പിച്ചിട്ട് അവിടെ നിന്നും യൂബറില്‍ ഷെല്‍ജയും, ഹരികുമാറും, ശിവപ്രസാദും ടാഗോര്‍ തീയറ്ററിലേക്കു പോയി.

ഓഖി ദുരന്തത്തില്‍ കാണാതായവരെ തിരിച്ചെത്തിക്കുമെന്ന് പ്രധാനമന്ത്രി

പൂന്തുറയിലെത്തി മത്സ്യത്തൊഴിലാളികളെ കണ്ട പ്രധാനമന്ത്രി നരേന്ദ്ര മോഡി ദുരന്തത്തില്‍ പെട്ടവര്‍ക്കൊപ്പം കേന്ദ്രസര്‍ക്കാരുണ്ടാകുമെന്ന് പറഞ്ഞു. ക്രിസ്മസിനു മുമ്പുതന്നെ കാണാതായവരെ തിരികെ എത്തിക്കാന്‍ ശ്രമിക്കുമെന്നും മോഡി ഉറപ്പുനല്‍കി. രാജ്യം മുഴുവന്‍ നിങ്ങളോടൊപ്പമുണ്ട്. ദുരന്തത്തില്‍ മരിച്ചവരുടേയും കാണാതായവരുടെയും ആശ്രിതര്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കും.

രാഹുല്‍ ഗാന്ധി വിഴിഞ്ഞവും പൂന്തുറയും സന്ദര്‍ശിച്ചു

ഓഖി ചുഴലിക്കാറ്റ് സാരമായി ബാധിച്ച വിഴിഞ്ഞത്തും പൂന്തുറയിലും കന്യാകുമാരിയിലും നിയുക്ത കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സന്ദര്‍നം നടത്തി.ദുരന്തത്തില്‍ മരിച്ചവരുടെ ചിത്രങ്ങള്‍ക്കു മുന്‍പില്‍ ആദരാഞ്ജലി അര്‍പ്പിച്ചശേഷം മരിച്ചവരുടെ ബന്ധുക്കളെയും രാഹുല്‍ കണ്ടു. അവരുടെ പരാതികള്‍ കേട്ട അദ്ദേഹം, തന്നാലാവുന്നതെല്ലാം ചെയ്യുമെന്ന് ഉറപ്പു നല്‍കി.

രാജ്യാന്തര ചലച്ചിത്രമേള ഇന്നാരംഭിക്കും

ഇരുപത്തിരണ്ടാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരുവനന്തപുരത്ത് തുടക്കമാകും. 65 രാജ്യങ്ങളില്‍ നിന്നായി 190 സിനിമകളാണ് ഇത്തവണത്തെ മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഡിസംബര്‍ 15 വരെയാണ് മേള നടക്കുക.കേരളത്തില്‍ നിന്നുള്ള രണ്ട് ചിത്രങ്ങളുള്‍പ്പെടെ 14 സിനിമകള്‍ മല്‍സരവിഭാഗത്തില്‍ ഉണ്ടാകും.

Pages