VK Sasikala

ചിന്നമ്മയെ വരവേല്‍ക്കാനൊരുങ്ങി തമിഴകം; തമിഴ്‌നാട് രാഷ്ട്രീയം സജീവമാകുന്നു

നാല് വര്‍ഷത്തെ ജയില്‍വാസം പൂര്‍ത്തിയാക്കി വി.കെ ശശികല തമിഴ്‌നാട്ടില്‍ തിരിച്ചെത്തുന്നു. ഇതോടെ തമിഴ്‌നാട് രാഷ്ട്രീയം സജീവമാകുകയാണ്. കര്‍ണാടക അതിര്‍ത്തിമുതല്‍ ആറ് ജില്ലകളില്‍ ഒരുക്കുന്ന സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിയാണ് ശശികല തമിഴ്‌നാട്ടില്‍............

ശശികല ജയില്‍ മോചിതയായി; കൊവിഡ് ചികില്‍സയ്ക്ക് ശേഷം ചെന്നൈയിലേക്ക്

അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുകയായിരുന്ന വി.കെ ശശികല ജയില്‍ മോചിതയായി. മോചന ഉത്തരവ് ജയില്‍ അധികൃതര്‍ ശശികലയ്ക്ക് കൈമാറി. ഡോക്ടര്‍മാര്‍ വഴി ജയിലധികൃതര്‍ രേഖകളില്‍ ഒപ്പുകള്‍............

ജയലളിതയുടെ ആശുപത്രി വാസത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്

ആര്‍കെ നഗര്‍ തിരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെ തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ആശുപത്രി വാസത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്.  ജയലളിത അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോള്‍ പൂര്‍ണ ബോധവതിയായിരുന്നുവെന്ന് വ്യക്തമാക്കുന്ന വിഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്. ടിടിവി ദിനകരന്‍ വിഭാദഗമാണ് ദൃശ്യങ്ങള്‍ പുറത്ത് വിട്ടത്.

രണ്ടില ചിഹ്നം പളനിസ്വാമി-പനീര്‍ശെല്‍വം വിഭാഗത്തിന്

അണ്ണാ.ഡി.എം.കെയുടെ രണ്ടില ചിഹ്നം പളനിസ്വാമി-പനീര്‍ ശെല്‍വം വിഭാഗത്തിന് നല്‍കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ്. അണ്ണാ.ഡി.എം.കെ എന്ന പേരും ഇപിഎസ് ഒപിഎസ് വിഭാഗത്തിന് ഉപയോഗിക്കാം.രണ്ടില ചിഹ്നം അനുവദിക്കണമെന്ന ശശികല പക്ഷത്തെ ടി.ടി.വി ദിനകരന്റെ ആവശ്യം തള്ളിയാണ് തിരഞ്ഞെടുപ്പു കമ്മീഷന്റെ  തീരുമാനം.

ജയാ ടി.വിയുടെ ഓഫീസിൽ ആദായനികുതി വകുപ്പിന്റെ റെയ്ഡ്

എ.ഐ.എഡി.എം.കെയുടെ ഔദ്യോഗിക ചാനലായ ജയാ ടി.വിയുടെ ചെന്നൈയിലെ ഓഫീസില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്. നികുതി തട്ടിപ്പ് നടത്തിയതായി വിവരം ലഭിച്ചതിനേത്തുടര്‍ന്നാണ് വ്യാഴാഴ്ച രാവിലെ  ആദായനികുതി വകുപ്പ്  ഉദ്യോഗസ്ഥര്‍ ഏകാട്ടുതംഗലിലെ ഓഫീസില്‍ റെയ്ഡ് നടത്തിയത്

ശശികലക്ക് പരോള്‍ അനുവദിച്ചു

അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശിക്ഷിക്കപ്പെട്ട് ബംഗളുരുവിലെ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന വി.കെ ശശികലയ്ക്ക് അഞ്ചുദിവസത്തെ പരോള്‍ അനുവദിച്ചു

ശശികലയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി, ജയലളിതയുടെ ഓര്‍മ്മയ്ക്കായി ജനറല്‍ സെക്രട്ടറി പദം ഒഴിച്ചിടും

അണ്ണാ ഡി.എം.കെ ജനറല്‍ സെക്രട്ടറി വി.കെ ശശികലയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിയുടെയും, മുന്‍ മുഖ്യമന്ത്രി ഒ പനീര്‍ ശെല്‍വത്തിന്റെയും നേതൃത്തില്‍ ചെന്നൈയില്‍ ചേര്‍ന്ന ജനറല്‍ കൗണ്‍സില്‍ യോഗത്തിലാണ്  തീരുമാനം ഉണ്ടായത്.

ഡി.ഐ.ജി. രൂപയ്ക്ക് സത്യനാരായണയുടെ വക്കീല്‍ നോട്ടീസ്

മുഖ്യധാരാ ദിനപ്പത്രങ്ങളില്‍ പ്രാധാന്യത്തോടെ പരസ്യ മാപ്പ് പ്രസിദ്ധീകരിക്കണമെന്നാവശ്യപ്പെട്ട് ഡി.ജി.പി. എച്ച്.എല്‍. സത്യനാരായണ ഡി.ഐ.ജി. രൂപയ്ക്ക് വക്കീല്‍ നോട്ടീസയച്ചു

എ.ഐ.എ.ഡി.എം.കെയില്‍ ലയന ചര്‍ച്ചകള്‍ സജീവം

ശശികല വിഭാഗത്തിലെ നേതാക്കള്‍ ലയന ചര്‍ച്ചയ്ക്ക് സമീപിക്കുമെന്ന് പന്നീര്‍സെല്‍വം പ്രതീക്ഷ പ്രകടിപ്പിച്ചു. ലോക്സഭാ ഡെപ്യൂട്ടി സ്പീക്കറും ശശികല വിഭാഗത്തിലെ പ്രധാനിയുമായ എം. തമ്പിദുരൈ ഇതിനെ സ്വാഗതം ചെയ്തിട്ടുണ്ട്.

ശശികല ജയിലില്‍

അനധികൃത സ്വത്ത് സമ്പാദന കേസില്‍ കുറ്റവാളിയെന്ന് സുപ്രീം കോടതി കണ്ടെത്തിയതിനെ തുടര്‍ന്ന്‍ എ.ഐ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറി വി.കെ ശശികല ബംഗളൂരുവിലെ വിചാരണക്കോടതിയില്‍ കീഴടങ്ങി. പരപ്പന അഗ്രഹാര ജയിലില്‍ തന്നെയായിരുന്നു കോടതി കൂടിയത്. നാല് വര്‍ഷം തടവുശിക്ഷയില്‍ അവശേഷിക്കുന്ന മൂന്നര വര്‍ഷം കൂടി ശശികല അനുഭവിക്കണം.

 

Pages