കൊല്ലം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന്‍ ജി. പ്രതാപവർമ തമ്പാനെ നീക്കി. കെ.പി.സി.സി നിര്‍വാഹക സമിതി അംഗവും മാർക്കറ്റ്‌ഫെഡ് ചെയർമാനുമായ വി. സത്യശീലനാണ് പുതിയ അദ്ധ്യക്ഷന്‍.
സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ രാജി സന്നദ്ധത അറിയിച്ചു എന്ന വാര്‍ത്തയും മാധ്യമങ്ങളില്‍ നിന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും ഇക്കാര്യം കാര്‍ത്തികേയന്‍ ആവശ്യപ്പെട്ടതായി തനിക്ക് അറിയില്ലെന്നും അദ്ദേഹം അറിയിച്ചു.
വി.എം സുധീരന്‍ പ്രതികാരബുദ്ധിയോടെ പെരുമാറുന്നുവെന്നും പാര്‍ട്ടി അച്ചടക്കത്തെക്കുറിച്ച് പറയാന്‍ അദ്ദേഹത്തിന് അര്‍ഹതയില്ലെന്നും കെ.പി.സി.സി സെക്രട്ടറി എം.ആര്‍ രാംദാസിന്‍റെ കത്തില്‍ പറയുന്നു.
തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരിൽ വിമർശനങ്ങള്‍ ഉണ്ടായെങ്കിലും രാഹുലിനെ ജോക്കറെന്ന് വിളിച്ചത് അതിര് കടന്നുവെന്ന് കെ.പി.സി.സി എക്സിക്യൂട്ടീവ് യോഗം വിലയിരുത്തി.