Skip to main content
മക്ക

ഈ വര്‍ഷത്തെ ഹജ്ജ് കര്‍മങ്ങള്‍ അവസാനിച്ചു. ഏതാണ്ട് 20 ലക്ഷത്തോളം തീര്‍ഥാടകര്‍ ഇത്തവണ ഹജ്ജ്‌ കര്‍മം നിര്‍വഹിച്ചതായാണ് കണക്ക്. കേരളത്തില്‍ നിന്നുള്ള തീര്‍ഥാടകരുടെ മടക്കയാത്ര ഒക്ടോബര്‍ 31 മുതല്‍ മദീനയില്‍ നിന്നായിരിക്കും. ഇന്ത്യയില്‍ നിന്ന് 136000 തീര്‍ഥാടകര്‍ ഇത്തവണ ഹജ്ജിനെത്തി. ഇതില്‍ കേരളത്തില്‍ നിന്നെത്തിയത് 11000-ലേറെ തീര്‍ഥാടകരാണ്.

 

അവസാന ദിവസം ഉച്ചയ്ക്ക് ശേഷം നടന്ന ജമ്രകളിലെ കല്ലേറ് കര്‍മം പൂര്‍ത്തിയാക്കിയാണ് തീര്‍ഥാടകര്‍ മക്കയിലെ താമസ സ്ഥലങ്ങളില്‍ തിരിച്ചെത്തിയത്. മക്കയിലെ ഹരംപല്ലിയില്‍ വിടവാങ്ങല്‍ ത്വവാഫ്‌ നിര്‍വഹിക്കുന്ന തിരക്കിലാണ് പല തീര്‍ഥാടകരും. ഹജ്ജിന് മുമ്പ് മദീന സന്ദര്‍ശിക്കാത്തവര്‍ അടുത്ത ദിവസം മദീനയിലേക്ക് പോകും.

 

117000 തീര്‍ഥാടകര്‍ നിയമാനുസൃതമായും 483718 പേര്‍ നിയമ വിരുദ്ധമായും ഹജ്ജ്‌ നിര്‍വഹിച്ചു. കഴിഞ്ഞ വര്ഷം പതിനാലു ലക്ഷത്തോളം പേര്‍ നിയമവിരുദ്ധമായി ഹജ്ജ്‌ നിര്‍വഹിച്ചിരുന്നു.